ETV Bharat / state

'പിവി അൻവർ എംഎൽഎയുടെ നിലപാടുകൾ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തും': ധനമന്ത്രി കെഎൻ ബാലഗോപാൽ - KN Balagopal On Anvar Allegations - KN BALAGOPAL ON ANVAR ALLEGATIONS

പിവി അൻവറിന്‍റെ നിലപാട് പാർട്ടിയെ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ളതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇടതുപക്ഷത്തെ ദുർബലപ്പെടുത്താൻ മാത്രമേ അത് സഹായിക്കുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

FINANCE MINISTER KN BALAGOPAL  PV ANVAR ALLEGATIONS AGAINST CM  പിവി അൻവറിനെതിരെ കെഎൻ ബാലഗോപാൽ  LATEST NEWS IN MALAYALAM
Finance Minister KN Balagopal (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 28, 2024, 11:24 AM IST

കൊല്ലം: പിവി അൻവർ എടുക്കുന്ന നിലപാടുകൾ എൽഡിഎഫിന് അനുകൂലമല്ലെന്ന് ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ. ഇത്തരം നിലപാടുകൾ ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനേ സഹായിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. കൊല്ലത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കെഎൻ ബാലഗോപാൽ സംസാരിക്കുന്നു (ETV Bharat)

ഏത് പ്രശ്‌നവും ആർക്കും ഉന്നയിക്കാം എന്നാൽ ഞാൻ ഉദ്ദേശിക്കുന്നത് മാത്രമാണ് ശരിയെന്ന് ധരിക്കരുതെന്നും ബാലഗോപാൽ പറഞ്ഞു. അൻവർ ഉന്നയിക്കുന്ന കാര്യങ്ങൾ പാർട്ടിയും ഗവൺമെന്‍റും അന്വേഷിക്കും. സർക്കാരിനെതിരെ പ്രസ്‌താവനകൾ കൊടുക്കുന്ന അൻവർ ഇപ്പോൾ എടുക്കുന്ന നിലപാടുകൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമല്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ പ്രവർത്തിക്കുന്ന ഒരാൾ മുന്നണിക്കെതിരെ പരാമർശങ്ങൾ നടത്തുന്നത് മുന്നണിയേയും സിപിഐഎമ്മിനെയും സർക്കാരിനെയും സംശയത്തിന്‍റെ നിഴലിലാക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ പറയരുത്. അത് ബിജെപിയേയും കോൺഗ്രസിനെയുമാണ് സഹായിക്കുന്നത്. ഇടതുപക്ഷത്തെ ദുർബലപ്പെടുത്താൻ മാത്രമേ അത് സഹായിക്കുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read: 'അന്‍വര്‍ രാഷ്‌ട്രീയ ശത്രുക്കളുടെ കൈയിലെ ചട്ടുകം, ഇടതിനെ തകര്‍ക്കാനുള്ള ശ്രമം വെറും പാഴ്‌വേല': വിഎന്‍ വാസവന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.