ETV Bharat / entertainment

സസ്‌പെന്‍സ് നിറച്ച് പതിമൂന്നാം രാത്രി ട്രെയിലർ; ഷൈന്‍ ടോം ചാക്കോ സൈക്കോ വില്ലനോ? - Pathimoonnam Rathri Trailer - PATHIMOONNAM RATHRI TRAILER

പതിമൂന്നാം രാത്രിയുടെ ട്രെയിലര്‍ റിലീസ് ചെയ്‌തു. ഷൈന്‍ ടോം ചാക്കോ, വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, മാളവിക മേനോൻ, ദീപക് പറമ്പോള്‍, വിജയ് ബാബു, സോഹൻ സീനു ലാൽ, സാജൻ പള്ളുരുത്തി, അര്‍ച്ചന കവി, അനില്‍ പെരുമ്പളം, ആര്യ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കും.

PATHIMOONNAM RATHRI  SHINE TOM CHACKO  VISHNU UNNIKRISHNAN  പതിമൂന്നാം രാത്രി ട്രെയിലർ
Pathimoonnam Rathri trailer (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 28, 2024, 11:17 AM IST

ഷൈന്‍ ടോം ചാക്കോ, വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, മാളവിക മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനീഷ് ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'പതിമൂന്നാം രാത്രി'. സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്‌തു.

ന്യൂ ഇയർ ദിവസം രാത്രിയിൽ മൂന്ന് വ്യക്‌തികൾക്കിടയില്‍ നടക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങളാണ് സിനിമയുടെ പ്രമേയം എന്നാണ് ട്രെയിലർ നൽകുന്ന സൂചന. 2.16 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ഷൈം ടോം ചാക്കോ, വിഷ്‌ണു ഉണ്ണികൃഷ്‌ണൻ എന്നിവരാണ് ഹൈലൈറ്റാകുന്നത്. വിഷ്‌ണു ഉണ്ണികൃഷ്‌ണന് നായക പരിവേഷവും ഷൈനിന് ഒരു സൈക്കോ വില്ലന്‍ ടച്ചുമാണ് പുറത്തിറങ്ങിയ ട്രെയിലര്‍ നല്‍കുന്ന സൂചന.

ദീപക് പറമ്പോള്‍, വിജയ് ബാബു, സോഹൻ സീനു ലാൽ, സാജൻ പള്ളുരുത്തി, അര്‍ച്ചന കവി, അനില്‍ പെരുമ്പളം, ആര്യ, രമേശ് കോട്ടയം, ഹരിപ്രസാദ്, ഡെയിന്‍ ഡേവിസ്, അസിം ജമാല്‍, ഡിസ്‌നി ജെയിംസ്, രജിത് കുമാർ, മീനാക്ഷി രവീന്ദ്രൻ, സ്‌മിനു സിജോ, സോന നായർ, ശ്രീലക്ഷ്‌മി എന്നിവരും ചിത്രത്തില്‍ അണിനിരക്കും.

ഡി2കെ ഫിലിംസിന്‍റെ ബാനറിൽ മേരി മൈഷ ആണ് സിനിമയുടെ നിര്‍മ്മാണം. ദിനേശ് നീലകണ്‌ഠൻ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ആർ.എസ് ആനന്ദ് കുമാർ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി ചിത്രസംയോജനവും നിര്‍വ്വഹിക്കും. രാജു ജോർജ്ജ് ആണ് ഗാന രചനയും സംഗീത സംവിധാനവും നിര്‍വ്വഹിക്കുക.

ആക്ഷൻ - മാഫിയ ശശി, നൃത്തം - റിഷ്‌ദാൻ, കല - സന്തോഷ് രാമന്‍, മേക്കപ്പ് - മനു മോഹന്‍, കോസ്റ്റ്യൂംസ് - അരവിന്ദ് കെ.ആർ, അസോസിയേറ്റ് ഡയറക്‌ടര്‍ - ഡസ്‌റ്റിന്‍, അസിസ്‌റ്റന്‍റ് ഡയറക്‌ടര്‍ - ശ്രീജു ശ്രീധര്‍, അരുന്ധതി, രാജീവ്, ദേവീദാസ്, പ്രോജക്‌ട്‌ കോ ഓർഡിനേറ്റർ - എ.ആർ കണ്ണൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അനീഷ് പെരുമ്പിലാവ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - എം വി ജിജേഷ്, ഫിനാന്‍സ് കണ്‍ട്രോളര്‍ - അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍ - ജസ്‌റ്റിന്‍ കൊല്ലം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - അഭിലാഷ് പൈങ്ങോട്, സ്‌റ്റില്‍സ് - ഇകൂട്‌സ് രഘു, ഡിസൈന്‍ - അറ്റ്ലർ പാപ്പവെറോസ്, പിആർഒ - എ.എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: കൊച്ചി പാട്ടുമായി ഷൈന്‍ ടോം ചാക്കോ ; പതിമൂന്നാം രാത്രിക്ക് വേണ്ടി ആദ്യമായി പാടി നടന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.