ETV Bharat / entertainment

വീടിന്‍റെ പടിവാതിലില്‍ ഇരുന്ന് തലൈവര്‍ക്കൊപ്പം ചായ കുടിക്കുന്ന മഞ്ജു വാര്യര്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ - Manju Warrier with Rajinikanth - MANJU WARRIER WITH RAJINIKANTH

'വേട്ടയ്യ'നായുള്ള കാത്തിരിപ്പില്‍ ആരാധകര്‍ തലൈവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജുവാര്യര്‍. ഒക്ടോബര്‍ 10 ന് ചിത്രം തിയേറ്ററുകളില്‍.

MANJU WARRIER WITH RAJINIKANTH  VETTAIYAN  മഞ്ജു വാര്യര്‍  രജനികാന്ത്
Manju warrier with Rajinikanth vettaiyan movie scene (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 28, 2024, 12:29 PM IST

പ്രേക്ഷകര്‍ അത്രയേറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് 'വേട്ടയ്യന്‍'. രജനികാന്ത് നായകന്‍ ആവുന്നത് മാത്രമല്ല 'ഒരുത്തന്‍', 'ജയ് ഭീം' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായതോടെ ആരാധകരുടെ പ്രതീക്ഷയും ആവേശവും വര്‍ധിക്കുക മാത്രമാണ് ചെയ്‌തത്. രജനികാന്തിന്‍റെ സിനിമാ ജീവിതത്തിലെ 170 ാമത്തെ ചിത്രം കൂടിയാണിത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.

ചിത്രത്തില്‍ തലൈവരുടെ ഭാര്യയായി മലയാളത്തിന്‍റെ ലേഡീ സുപ്പര്‍ സ്‌റ്റാര്‍ മഞ്ജുവാര്യര്‍ ആണ് എത്തുന്നത്. താര എന്നാണ് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഇപ്പോഴിതാ രജനികാന്തിനും അമിതാഭ് ബച്ചനോടൊപ്പമൊക്കെയുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് മഞ്ജുവാര്യര്‍. തന്‍റെ സോഷ്യല്‍ മീഡിയയിലൂടെയാണ് ഫോട്ടോ പങ്കുവച്ചത്.

ചുവന്ന സാരിയില്‍ വീടിന്‍റെ പടിവാതിലിരുന്ന് തലൈവര്‍ക്കൊപ്പം ചായ കുടിക്കുന്ന ചിത്രങ്ങലാണ് മഞ്ജു പങ്കുവച്ചത്. ഫോട്ടോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇത് മാത്രമല്ല രജനികാന്തിനോടൊപ്പം മഞ്ജുവാര്യര്‍ തകര്‍ത്ത് അഭിനയിച്ച 'മനസ്സിലായോ' എന്ന സൂപ്പര്‍ഹിറ്റ് ഗാനവും സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്.

'അസുരന്‍', 'തുനിവ്' എന്നി തമിഴ് ചിത്രങ്ങള്‍ക്ക് ശേഷം മഞ്ജുവാര്യര്‍ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. 'വിടുതലൈ പാര്‍ട്ട് 2' വിലും മഞ്ജു വാര്യര്‍ മുഖ്യകഥാപാത്രമായി എത്തുന്നുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തലൈവര്‍ക്കൊപ്പം കട്ടയ്ക്ക് നില്‍ക്കാന്‍ എത്തുന്ന താരങ്ങളെ കാണുമ്പോഴും പ്രേക്ഷകരുടെ പ്രതീക്ഷ വളരെയേറെയാണ്. ബോളിവുഡില്‍ നിന്ന് അമിതാഭ് ബച്ചന്‍ ചിത്രത്തില്‍ സത്യദേവ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ്. മലയാളത്തില്‍ നിന്ന് ഒട്ടേറെ താരങ്ങല്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഫഹദ് ഫാസില്‍, സാബു മോന്‍, അഭിരാമി തുടങ്ങിയവരാണ് ചിത്രത്തിന്‍റെ ഭാഗമാകുന്നത്.

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായി ഒക്‌ടോബര്‍ 10 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

Also Read:''കുറ്റബോധമുണ്ടായിട്ടില്ല, ഒരുപാട് പേര്‍ കുറ്റപ്പെടുത്തി'';നിഖില വിമല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.