എറണാകുളം:ഹൈറിച്ച് നിക്ഷേപ തട്ടിപ്പിൽ ഉടമകളുടെ സ്വത്ത് വകകളിന്മേലുള്ള താത്‌ക്കാലിക ജപ്‌തി സ്ഥിരപ്പെടുത്തിയ ഉത്തരവ് റദ്ദാക്കി.
ഹൈക്കോടതിയാണ് കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കിയത്. ജപ്‌തി സ്ഥിരപ്പെടുത്തൽ അപേക്ഷ നൽകിയത് സമയപരിധി കഴിഞ്ഞാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്.
ഹൈറിച്ച് ഉടമകൾ നൽകിയ അപ്പീൽ അനുവദിച്ചാണ് സിംഗിൾ ബെഞ്ച് നടപടി. അതേ സമയം നടപടിക്രമങ്ങൾ പാലിച്ച് ജപ്‌തി നടപടികൾ വീണ്ടും നടത്തുന്നതിന് ഈ ഉത്തരവ് തടസമാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ കലക്‌ടർ ബഡ്‌സ് ആക്‌ട് പ്രകാരം ഹൈറിച്ച് ഉടമകളുടെ സ്വത്തുവകകൾ താൽക്കാലികമായി ജപ്‌തി ചെയ്‌ത നടപടി തൃശൂർ മൂന്നാം അഡീഷണൽ സെഷൻസ് കോടതിയായിരുന്നു സ്ഥിരപ്പെടുത്തിയത്. ഹൈറിച്ച് ഉടമകൾക്കെതിരായ ഇഡി അന്വേഷണവും പുരോഗമിക്കുകയാണ്.