ETV Bharat / state

'ഇപ്പോൾ മീൻ കുഞ്ഞുങ്ങളെ മാറ്റി പാർപ്പിച്ചോ?'; സീ പ്ലെയിനിൽ മേനിപറയും മുമ്പ് സോറിയാണ് ഇടതുപക്ഷം പറയേണ്ടതെന്ന് കുഞ്ഞാലിക്കുട്ടി - KUNHALIKUTTY MOCKS CPM ON SEAPLANE

2012ൽ ഉമ്മൻ ചാണ്ടി സർക്കാർ സീ പ്ലെയിന്‍ പദ്ധതി കൊണ്ടുവന്നപ്പോൾ മീൻ കുഞ്ഞുങ്ങൾ ചത്തുപോകുമെന്ന് പറഞ്ഞ് എതിർത്തവരാണ് സിപിഎമ്മുകാരെന്ന് കുഞ്ഞാലിക്കുട്ടി.

PK KUNHALIKUTTY ON SEA PLANE  മേപ്പാടി അരി വിവാദം  PK KUNHALIKUTTY MOCKS CPM  LATEST NEWS IN MALAYALAM
PK Kunhalikutty (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 12, 2024, 3:46 PM IST

മലപ്പുറം: സീ പ്ലെയിൻ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് പികെ കുഞ്ഞാലിക്കുട്ടി. സീ പ്ലെയിനിൽ ഇടത് സർക്കാർ മേനി പറയുന്നത് കേട്ടാൽ ചിരിയാണ് വരുന്നതെന്ന് കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. മലപ്പുറത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഉമ്മൻചാണ്ടി സർക്കാർ 2012ൽ പദ്ധതി കൊണ്ടുവന്നപ്പോൾ മീൻ കുഞ്ഞുങ്ങൾ ചത്തുപോകുമെന്ന് പറഞ്ഞ് പദ്ധതിയെ എതിർത്തവരാണ് സിപിഎമ്മുകാർ. സീ പ്ലെയിൻ പദ്ധതി നടപ്പിലാക്കിയാൽ പിലോപ്പിയ മീൻ കുഞ്ഞുങ്ങൾ ചത്തുപോകുമെന്നായിരുന്നു സിപിഎമ്മിന്‍റെ വാദം. എന്തേ ഇപ്പോൾ മീൻ കുഞ്ഞുങ്ങളെ മാറ്റി പാർപ്പിച്ചോ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

മേനിപറയും മുമ്പ് സോറിയാണ് ഇടതുപക്ഷം പറയേണ്ടത്. സിപിഎമ്മിന് ബുദ്ധിയുണ്ടാവാൻ എത്ര കാലം എടുക്കും?, സീ പ്ലെയിന് മുമ്പേ എക്‌സ്‌പ്രെസ് ഹൈവേയേയും സിപിഎം എതിർത്തിരുന്നു. പശുവിനെ എങ്ങനെ അപ്പുറത്ത് നിന്നും ഇപ്പുറത്തെത്തിക്കുമെന്നാണ് അന്ന് അവർ ചോദിച്ചത്.

പികെ കുഞ്ഞാലിക്കുട്ടി സംസാരിക്കുന്നു (ETV Bharat)

ഇത്തരം വിഡ്‌ഢി ചോദ്യങ്ങൾ യുഡിഎഫ് ചോദിക്കാത്തതിനാൽ സർക്കാരിന് അത് മുന്നോട്ട് കൊണ്ടുപോകാനായി. നല്ല കാര്യങ്ങളെ യുഡിഎഫ് എതിർക്കാത്തത് കൊണ്ടാണ് ഈ സർക്കാരിന് അതൊക്കെ നടപ്പാക്കാനാവുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം മേപ്പാടി അരിവിവാദത്തിലും പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വയനാട്ടിൽ സർക്കാരാണ് അരി വിതരണം ചെയ്‌തത്. പഞ്ചായത്തിന് എവിടെ നിന്നാണ് അരി ലഭിക്കുക എന്ന് അദ്ദേഹം ചോദിച്ചു. ഗവൺമെന്‍റാണ് അരി കൊടുത്തത് അത് തെളിഞ്ഞിട്ടുമുണ്ട്.

സിപിഎം വിതരണം ചെയ്‌ത അരിയിലാണ് പുഴുവുണ്ടായിരുന്നത്. സർക്കാർ അവരുടെ മുഖം രക്ഷിക്കാൻ വേണ്ടിയാണ് വയനാട്ടിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്. അതിന്‍റെ ഉത്തരവാദിത്വം സർക്കാരാണ് ഏറ്റെടുക്കേണ്ട്. അതിൽ പഞ്ചായത്തിനെ കുറ്റം പറയേണ്ട കാര്യമില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Also Read: ഉടന്‍ വരുന്നു വെള്ളായണിയിലും അഷ്‌ടമുടിയിലും സീ പ്ലെയിന്‍; കേരളത്തിലെ പത്തോളം കായലുകള്‍ സീ പ്ലെയിന് അനുയോജ്യമെന്ന് സര്‍വേ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.