ETV Bharat / sports

സെഞ്ചുറികളില്‍ സച്ചിന്‍റേയും കോലിയുടേയും റെക്കോർഡ് തകർത്ത് അഫ്‌ഗാന്‍റെ റഹ്മാനുള്ള ഗുർബാസ് - RAHMANULLAH GURBAZ HUNDRED

ഏറ്റവും ചെറിയ പ്രായത്തിൽ 8 ഏകദിന സെഞ്ചുറികൾ നേടി ഗുർബാസ്

റഹ്മാനുള്ള ഗുർബാസ്  RAHMANULLAH GURBAZ STATS  AFGHANISTAN VS BANGLADESH  RAHMANULLAH GURBAZ
റഹ്മാനുള്ള ഗുർബാസ് (AFP)
author img

By ETV Bharat Sports Team

Published : Nov 12, 2024, 3:32 PM IST

ഷാർജ (യുഎഇ): ഏകദിന ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ എട്ടു സെഞ്ചുറികൾ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കി അഫ്‌ഗാന്‍റെ റഹ്മാനുള്ള ഗുർബാസ്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ വിജയിപ്പിക്കുകയും പരമ്പരയും സമ്മാനിച്ച ഗുര്‍ബാസിന്‍റെ പേരും ചരിത്രബുക്കില്‍ രേഖപ്പെടുത്തി.

ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അഫ്‌ഗാനിസ്ഥാൻ 3 മത്സരങ്ങളുടെ ഏകദിന പരമ്പര സ്വന്തമാക്കി. തന്‍റെ എട്ടാമത്തെ സെഞ്ചുറിയോടെ സച്ചിൻ ടെണ്ടുൽക്കറുടെയും വിരാട് കോലിയുടെയും ഏകദിന റെക്കോർഡുകൾ താരം തകർത്തു. ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്‍റൺ ഡി കോക്കിന് ശേഷം 8 ഏകദിന സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ ബാറ്ററായി ഗുർബാസ്. ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അർധസെഞ്ചുറി നേടിയ മഹ്മൂദുള്ളയും (98), മെഹ്ദി ഹസൻ മിറാസും (66) മികച്ച പ്രകടനം നടത്തി. അഫ്ഗാനിസ്ഥാനു വേണ്ടി അസ്മത്തുള്ള ഒമർസായി 4 വിക്കറ്റ് വീഴ്ത്തി.

ബംഗ്ലദേശിനെതിരെ എട്ടാം സെഞ്ചറി കുറിക്കുമ്പോൾ ഗുർബാസിന് 22 വർഷവും 349 ദിവസവുമാണ് പ്രായം. 22 വർഷവും 357 ദിവസവും പ്രായമുള്ളപ്പോൾ എട്ടാം സെഞ്ചറി കുറിച്ച സച്ചിൻ തെൻഡുൽക്കറാണ് ഗുർബാസിന്‍റെ കുതിപ്പിൽ പിന്നിലായത്. വിരാട് കോലി (23 വർഷവും 27 ദിവസവും), ബാബർ അസം (23 വർഷവും 280 ദിവസവും) എന്നിവരാണ് മൂന്ന്, നാല് സ്ഥാനങ്ങളിൽ. അഫ്‌ഗാൻ താരങ്ങളിൽ കൂടുതൽ ഏകദിന സെഞ്ചറികളും ഗുർബാസിന്‍റെ പേരിലാണ്. മുഹമ്മദ് ഷഹ്സാദാണ് പിന്നിൽ നില്‍ക്കുന്നത്.

245 റൺസ് വിജയലക്ഷ്യം പിന്തുടർന്ന റഹ്മാനുള്ള ഗുർബാസ് 101 റൺസിന്‍റെ ഇന്നിങ്സ് കളിച്ച് അവസാന ഓവറിൽ ടീമിനെ വിജയത്തിലെത്തിച്ചു. അസ്മത്തുള്ള ഉമർസായിയും 70 റൺസ് നേടി പുറത്താകാതെ നിന്നു. അഫ്‌ഗാന്‍റെ തുടർച്ചയായ മൂന്നാം ഏകദിന പരമ്പര വിജയമാണിത് മുമ്പ് ദക്ഷിണാഫ്രിക്കയെ 2-1 നും അയർലൻഡിനെ 2-0 നും യുഎഇയിൽ പരാജയപ്പെടുത്തിയിരുന്നു.

23 വയസ്സിന് മുമ്പ് ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ:-

  • സച്ചിൻ ടെണ്ടുൽക്കർ (ഇന്ത്യ) - 8
  • ക്വിൻ്റൺ ഡി കോക്ക് (ദക്ഷിണാഫ്രിക്ക) - 8
  • റഹ്മാനുള്ള ഗുർബാസ് (അഫ്ഗാനിസ്ഥാൻ) - 8
  • വിരാട് കോലി (ഇന്ത്യ) - 7
  • ഉപുൽ തരംഗ (ശ്രീലങ്ക) – 6
  • ബാബർ അസം (പാകിസ്ഥാൻ) - 6

8 ഏകദിന സെഞ്ചുറികൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ ബാറ്റര്‍

  • ക്വിന്‍റൺ ഡി കോക്ക് (ദക്ഷിണാഫ്രിക്ക): 22 വർഷം, 312 ദിവസം
  • റഹ്മാനുള്ള ഗുർബാസ് (അഫ്ഗാനിസ്ഥാൻ): 22 വർഷം, 349 ദിവസം
  • സച്ചിൻ ടെണ്ടുൽക്കർ (ഇന്ത്യ): 22 വർഷം, 357 ദിവസം
  • വിരാട് കോലി (ഇന്ത്യ): 23 വർഷം 27 ദിവസം
  • ബാബർ അസം (പാക്കിസ്ഥാൻ): 23 വർഷം, 280 ദിവസം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.