ഹൈദരാബാദ്: കഴിഞ്ഞ ജനുവരി 22നാണ് സാംസങ് എസ് 25 സീരീസിൽ മൂന്ന് ഫ്ലാഗ്‌ഷിപ്പ് സ്‌മാർട്ട്‌ഫോണുകൾ പുറത്തിറക്കിയത്. സാംസങ് ഗാലക്‌സി എസ് 25, ഗാലക്‌സി എസ് 25 പ്ലസ്, ഗാലക്‌സി എസ് 25 അൾട്ര എന്നിവയാണ് കാലിഫോർണിയയിലെ സാൻജോസിൽ നടന്ന 2025 ഗാലക്‌സി അൾപാക്ക്‌ഡ് ഇവന്‍റിൽ പുറത്തിറക്കിയ ആ മൂന്ന് മോഡലുകൾ. ഈ സീരീസിലെ ഫോണുകൾ ഏറ്റവും കുറഞ്ഞ വിലയിൽ എവിടെ കിട്ടുമെന്നറിയാൻ പലർക്കും ആകാംക്ഷയുണ്ടാകും. എസ് 25 സീരീസിലെ ഫോണുകളുടെ വില ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് പരിശോധിക്കാം.
സാംസങ് ഗാലക്‌സി എസ് 25 സീരീസിന്‍റെ ഇന്ത്യയിലെ വില: ഗാലക്‌സി എസ് 25 ബേസിക് മോഡലിന്‍റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 80,999 രൂപയും 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 92,999 രൂപയുമാണ്. അതേസമയം എസ് 25 പ്ലസ് മോഡലിന്‍റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 99,999 രൂപയും 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 1,11,999 രൂപയാണ്. സാംസങ് ഗാലക്‌സി എസ് 25 അൾട്ര മോഡലിന്‍റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 1,29,999 രൂപയും 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 1,41,999 രൂപയും 12 ജിബി റാമും 1 ടിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 1,65,999 രൂപയുമാണ്.
ഇനി മൂന്ന് ഫോണുകളുടെയും ഇന്ത്യയിലെ പ്രാരംഭവിലയും യുഎസ്എ, കാനഡ, ദുബായ്, ചൈന, ഫ്രാൻസ്, ഓഡ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പ്രാരംഭവിലയുമായി താരതമ്യം ചെയ്യാം.
രാജ്യം | എസ് 25 പ്രാരംഭവില | എസ് 25 പ്ലസ് പ്രാരംഭവില | എസ് 25 അൾട്ര പ്രാരംഭവില |
ഇന്ത്യ | ₹80,999 | ₹99,999 | ₹1,29,999 |
യുഎസ് | ഏകദേശം ₹69,000 | ഏകദേശം ₹86,300 | ഏകദേശം ₹1,12,200 |
യുകെ | ഏകദേശം ₹91,975 | ഏകദേശം ₹1,06,970 | ഏകദേശം ₹1,33,740 |
യുഎഇ | ഏകദേശം ₹81,040 | ഏകദേശം ₹91,620 | ഏകദേശം ₹ 1,19,810 |
കാനഡ | ഏകദേശം ₹77,650 | ഏകദേശം ₹86,700 | ഏകദേശം ₹1,15,600 |
ഓഡ്‌ട്രേലിയ | ഏകദേശം ₹76,400 | ഏകദേശം ₹92,800 | ഏകദേശം ₹1,17,360 |
ഫ്രാൻസ് | ഏകദേശം ₹ 86,790 | ഏകദേശം ₹1,05,730 | ഏകദേശം ₹ 1,32,790 |
ചൈന | ഏകദേശം ₹77,450 | ഏകദേശം ₹89,350 | ഏകദേശം ₹1,21,550 |
മലേഷ്യ | ഏകദേശം ₹77,820 | ഏകദേശം ₹97,300 | ഏകദേശം ₹1,16,740 |
ജർമനി | ഏകദേശം ₹86,520 | ഏകദേശം ₹1,03,650 | ഏകദേശം ₹1,30,720 |
Also Read:
- സാംസങ് ഗാലക്‌സി എസ് 25 എഡ്‌ജ് വരുന്നു: സ്ലിം ഡിസൈനാകുമെന്ന് സൂചന; ലോഞ്ച് ഈ വർഷം തന്നെ
- സാംസങ് ഗാലക്‌സി എസ് 25 അൾട്രയിൽ വിലയ്‌ക്കനുസരിച്ചുള്ള അപ്‌ഗ്രേഡുകളുണ്ടോ? എസ് 24 അൾട്രയുമായി താരതമ്യം ചെയ്യാം...
- കാത്തിരിപ്പിനൊടുവിൽ സാംസങ് ഗാലക്‌സി എസ് 25 സീരീസ് എത്തി: വില, ക്യാമറ, ഡിസൈൻ, എഐ ഫീച്ചറുകൾ... അറിയേണ്ടതെല്ലാം
- സാംസങ് ഗാലക്‌സി എസ് 25 സ്ലിമ്മും ഐഫോൺ 17 എയറും വരുന്നു: അൾട്രാ സ്ലിം ഫോണുകളിൽ മികച്ചതേത്? താരതമ്യം ചെയ്യാം
- സാംസങിന്‍റെ വണ്ണം കുറഞ്ഞ ഫോൺ: എസ് 25 സീരീസിൽ വരാനിരിക്കുന്ന സ്ലിം മോഡലിന്‍റെ വില എത്രയായിരിക്കും?