തിരുവനന്തപുരം : മണ്ണന്തലയിൽ മൂന്ന് വയസുകാരന്‍റെ ശരീരത്തിൽ മുത്തച്ഛൻ ചൂട് ചായ ഒഴിച്ച് പൊളിച്ചു. മൂന്ന് വയസുകാരൻ ശിവാനന്ദിനാണ് പൊള്ളലേറ്റത്. തിങ്കളാഴ്‌ചയായിരുന്നു സംഭവം. കുട്ടിയുടെ രണ്ടാനച്ഛൻ ജോലിക്കായി ബെംഗളൂരുവിലേക്ക് പോയ സമയത്തായിരുന്നു സംഭവം. ഇയാള്‍ മടങ്ങിയെത്തിയപ്പോഴാണ് കുട്ടിക്ക് പൊള്ളലേറ്റതായി ശ്രദ്ധയില്‍പ്പെട്ടത്.
തുടർന്ന് ചികിത്സയ്‌ക്കായി തിരുവനന്തപുരം എസ്‌ഐടി ആശുപത്രിയിലേക്ക് മാറ്റി. പിന്നീടാണ് മുത്തച്ഛൻ ചൂട് ചായ ശരീരത്തിൽ ഒഴിച്ച് പൊള്ളിച്ചതാണെന്ന വിവരം കുട്ടി മാതാപിതാക്കളോട് പറയുന്നത്. ഇതോടെ ഇരുവരും മണ്ണന്തല പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ മണ്ണന്തല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.