ETV Bharat / entertainment

രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും ഒന്നിക്കുന്ന "രുധിരം"; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നവാഗതനായ ജിഷോ ലോണ്‍ ആന്‍റണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ എത്തും.

RAJ B SHETTY  APARNA BALAMURALI  RUDHIRAM  രുധിരം ഫസ്റ്റ് ലുക്ക് പോസ്റ്റർ
RUDHIRAM FIRST LOOK POSTER (ETV Bharat)
author img

By ETV Bharat Kerala Team

Published : 2 hours ago

ന്നഡ സിനിമകളിലൂടെ ശ്രദ്ധേയനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടി ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രം 'രുധിരം'ത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ എത്തുന്നതായിരിക്കും. നവാഗതനായ ജിഷോ ലോണ്‍ ആന്‍റണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായിക വേഷത്തിലെത്തുന്നത് അപർണ ബാലമുരളിയാണ്.

'The axe forgets but the tree remembers' എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുക. പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. മലയാളത്തിന് പുറമെ കന്നഡയിലും തെലുഗുവിലും തമിഴിലും ചിത്രം മൊഴി മാറ്റി പുറത്തിറങ്ങുന്നുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

നിഗൂഢതയുണര്‍ത്തുന്ന ഒരു സൈക്കോളജിക്കൽ സർവൈവൽ ത്രില്ലറാണ് രുധിരം. ഒരു ഡോക്‌ടറിന്‍റെ ജീവിതത്തിലെ ദുരൂഹതകളിലൂടെയാണ് സിനിമയുടെ കഥാഗതി സഞ്ചരിക്കുക. 'ഒണ്ടു മോട്ടേയ കഥേ', 'ഗരുഡ ഗമന ഋഷഭ വാഹന' എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും മികച്ച അഭിനേതാവായും പ്രേക്ഷക മനം കവര്‍ന്ന രാജ് ബി ഷെട്ടി കന്നഡയിലെ നവതരംഗ സിനിമകളുടെ ശ്രേണിയിൽ ശ്രദ്ധേയനാണ്. മലയാളത്തിൽ മമ്മൂട്ടി ചിത്രം 'ടർബോ'യിലും പെപ്പെ നായകനായ 'കൊണ്ടലി'ലും രാജ് ബി ഷെട്ടി മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്നു.

റൈസിങ് സണ്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ വിഎസ് ലാലനാണ് രുധിരം നിര്‍മ്മിക്കുന്നത്. ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നു. സഹ സംവിധായകനായി സിനിമാലോകത്തെത്തിയ സംവിധായകൻ ജിഷോ ലോണ്‍ ആന്‍റണി ഒട്ടേറെ പരസ്യചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ളയാളാണ്. സംവിധാനവും രചനയും ജിഷോ ലോണ്‍ ആന്‍റണി നിർവഹിക്കുമ്പോൾ അദ്ദേഹത്തിന്‍റെ സഹരചയിതാവായി പ്രവർത്തിച്ചത് ജോസഫ് കിരണ്‍ ജോര്‍ജാണ്.

ഛായാഗ്രഹണം: സജാദ് കാക്കു, എഡിറ്റിംഗ്: ഭവന്‍ ശ്രീകുമാര്‍, സംഗീതം: 4 മ്യൂസിക്‌സ്, ഓഡിയോഗ്രഫി: ഗണേഷ് മാരാര്‍, ആര്‍ട്ട്: ശ്യാം കാര്‍ത്തികേയന്‍, മേക്കപ്പ്: സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്‌ണന്‍, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍: എഎസ്ആർ, ആക്ഷൻ: റോബിൻ ടോം, ചേതൻ ഡിസൂസ, റൺ രവി, ചീഫ് അസോ.ഡയറക്‌ടർ: ക്രിസ് തോമസ് മാവേലി, അസോ. ഡയറക്‌ടർ: ജോമോൻ കെ ജോസഫ്, വിഷ്വൽ പ്രൊമോഷൻ: ഡോൺ മാക്‌സ്, കാസ്റ്റിങ് ഡയറക്‌ടർ: അലൻ പ്രാക്.

എക്‌സി.പ്രൊഡ്യൂസേഴ്‌സ്: ശ്രുതി ലാലൻ, നിധി ലാലൻ, വിന്‍സെന്‍റ് ആലപ്പാട്ട്, സ്റ്റിൽസ്: റെനി, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, പോസ്റ്റ് പ്രൊഡക്ഷൻ കോ ഓർ‍ഡിനേറ്റ‍‍ര്‍: ബാലു നാരായണൻ, കളറിസ്റ്റ്: ബിലാൽ റഷീദ്, വിഎഫ്എക്‌സ് സ്റ്റുഡിയോ: കോക്കനട്ട് ബഞ്ച്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഷബീർ പി, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്‌സ്, പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽഎൽപി, പിആർഒ: പ്രതീഷ് ശേഖർ.

Also Read: ഇന്ദ്രന്‍സ് -ഷഹീന്‍ സിദ്ദിഖ് ഒരുമിക്കുന്ന 'ടൂ മെൻ ആർമി' നവംബർ 22-ന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.