കേരളം

kerala

ETV Bharat / snippets

പുതുപ്പള്ളി അർജുനൻ ഇനി ഓർമ; ചെരിഞ്ഞത് 40 -ാമത്തെ വയസിൽ

By ETV Bharat Kerala Team

Published : Aug 22, 2024, 10:30 PM IST

PUTHUPPALLY ARJUNAN PASSED AWAY  പുതുപ്പള്ളി അർജുനൻ ചെരിഞ്ഞു  ELEPHANT DEATH IN KOTTAYAM  പുതുപ്പള്ളി അർജുനൻ
Puthuppally Arjunan Passed Away (ETV Bharat)

കോട്ടയം:പുതുപ്പള്ളി അർജുനൻ ചെരിഞ്ഞു. 40 വയസായിരുന്നു. മോഴ ആനയായിരുന്ന പുതുപ്പള്ളി അർജുനനെ അസമില്‍ നിന്നാണ് കേരളത്തിലെത്തിച്ചത്. ഇന്ന് (ഓഗസ്‌റ്റ് 22) വൈകീട്ട് അഞ്ചുമണിയോടെയാണ് ചെരിഞ്ഞത്. എഴുന്നള്ളത്തിനും തടിപിടിക്കുന്നതിനും ഒരുപോലെ പോയിരുന്ന ആനയാണ് അർജുനൻ. ഒരാഴ്‌ചയായി കാലിന് വേദനയായി ചികിത്സയിലായിരുന്നു. ക്രെയിൻ ഉപയോഗിച്ച് ഉയർത്തി നോക്കിയെങ്കിലും കാലുറപ്പിച്ച് നിൽക്കാൻ കഴിയാത്ത നിലയിലായിരുന്നു. ഡോക്‌ടർമാർ മരുന്നുകൾ നൽകിയെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ല. സംസ്‌കാരം വെള്ളിയാഴ്‌ച (ഓഗസ്‌റ്റ് 23) നടക്കും.

ABOUT THE AUTHOR

...view details