തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സീലിങ് തകര്‍ന്ന് അഡിഷണല്‍ സെക്രട്ടറിയുടെ തലയില്‍ വീണു. പഴയ നിയമസഭ ഹാളിന് മുകളിലെ നിലയിലുള്ള സഹകരണ വകുപ്പ് ഓഫിസിന്‍റെ സീലിങ്ങാണ് തകര്‍ന്നത്. ഇന്ന് ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. അപകടത്തില്‍ സഹകരണ വകുപ്പ് അഡിഷണല്‍ സെക്രട്ടറി അജി ഫിലിപ്പിന്‍റെ തലയ്ക്ക് പരിക്കേറ്റു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഉദ്യോഗസ്ഥനെ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സീലിങ് തകര്‍ന്ന് ഫാനും ട്യൂബ് ലൈറ്റും ഉള്‍പ്പെടെയാണ് തലയില്‍ പതിച്ചത്.
വലിയ ശബ്‌ദത്തോടെ സീലിങ് തകര്‍ന്ന് ഉദ്യോഗസ്ഥന്‍റെ തലയില്‍ വീഴുകയായിരുന്നു. അടുത്തിടെയാണ് കെട്ടിടത്തിന്‍റെ സീലിങ് നവീകരിച്ചതെന്നും ഉദ്യോഗസ്ഥര്‍ ആക്ഷേപമുന്നയിക്കുന്നു. സംഭവത്തിന് പിന്നാലെ ഓഫിസിന്‍റെ പ്രവര്‍ത്തനവും നിലച്ചു. സെക്രട്ടേറിയറ്റിലെ എഞ്ചിനിയറിങ് വിഭാഗം അറ്റകുറ്റപണികള്‍ ആരംഭിച്ചിട്ടുണ്ട്.
Also Read: നോയിഡയില്‍ ഷോപ്പിങ് മാളിലെ സീലിങ് തകർന്ന് വീണു; രണ്ട് പേർക്ക് ദാരുണാന്ത്യം