ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന മൂന്ന് മത്സരങ്ങളുടെ വനിതാ ഏകദിന ക്രിക്കറ്റ് പരമ്പരയ്‌ക്ക് നാളെ വഡോദരയിലെ കൊട്ടമ്പി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തുടക്കമാകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇന്ത്യയും വെസ്റ്റ് ഇൻഡീസും ഇതുവരേ വനിതാ ഏകദിനത്തിൽ 26 തവണയാണ് മുഖാമുഖം വന്നത്. വിന്‍ഡീസ് അഞ്ച് വിജയങ്ങള്‍ നേടിയപ്പോള്‍ ഇന്ത്യ 21 വിജയങ്ങൾ സ്വന്തമാക്കി. 2013 മുതൽ ഇരുടീമുകളും തമ്മില്‍ നടന്ന അവസാന ഒമ്പത് ഏകദിന മത്സരങ്ങളിൽ എട്ടിലും ഇന്ത്യ വിജയിച്ചു. 2019 നവംബറിൽ അവസാനമായി ഏകദിനത്തിൽ ഏറ്റുമുട്ടിയപ്പോള്‍ വെസ്റ്റ് ഇൻഡീസ് ജയിച്ചിരുന്നു.
Sound 🔛
— BCCI Women (@BCCIWomen) December 21, 2024
Travel Day ✅#TeamIndia have reached Vadodara for the ODI series against West Indies. 👍#INDvWI | @IDFCFIRSTBank pic.twitter.com/RKxRvCjWsx
പിന്നീട് 2022 ലെ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിനിടെ ഇരുരാജ്യങ്ങൾ തമ്മില്‍ മത്സരിച്ചപ്പോഴും ഇന്ത്യയ്‌ക്കൊപ്പമായിരുന്നു ജയം. രണ്ടാം ഏകദിന മത്സരം ഡിസംബർ 24 നും, അവസാന മത്സരം ഡിസംബർ 27 നും നടക്കും. ഇന്ത്യയുടെ വിന്‍ഡീസും അടുത്തിടെ മൂന്ന് മത്സരങ്ങളുടെ ടി 20 ഐ പരമ്പര കളിച്ചതില്‍ ഇന്ത്യ 2-1 ന് വിജയിച്ചിരുന്നു.
ഇന്ത്യ - ഹർമൻപ്രീത് കൗർ (സി), സ്‌മൃതി മന്ദാന, പ്രതീക റാവൽ, ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, റിച്ച ഘോഷ്, ഉമാ ചേത്രി, തേജൽ ഹസബ്നിസ്, ദീപ്‌തി ശർമ, മിന്നു മണി, പ്രിയ മിശ്ര, തനൂജ കൻവർ, ടിറ്റാസ് സാധു, സൈമ ഠാക്കൂർ, സൈമ താക്കൂർ,
വെസ്റ്റ് ഇൻഡീസ് - ഹെയ്‌ലി മാത്യൂസ് (സി), ഷെമൈൻ കാംബെല്ലെ, ആലിയ അല്ലെയ്ൻ, ഷാമിലിയ കോണൽ, നെറിസ ക്രാഫ്റ്റൺ, ഡിയാന്ദ്ര ഡോട്ടിൻ, അഫി ഫ്ലെച്ചർ, ഷാബിക ഗജ്‌നബി, ചിനെല്ലെ ഹെൻറി, സായിദ ജെയിംസ്, ക്വിയാന ജോസഫ്, മാൻഡി മാംഗ്രു, അഷ്മിനി മുനിഷഹാർക്, കർമാഷ്‌ദാംസ്‌ഹാറക്ക്.
Also Read: വിഖ്യാത മെക്‌സിക്കൻ ഗുസ്‌തി താരം റേ മിസ്റ്റീരിയോ സീനിയർ അന്തരിച്ചു - WWE REY MYSTERIO DIES