ETV Bharat / state

നറുക്കെടുപ്പിന് നാലു ദിനങ്ങള്‍ ബാക്കി; തിരുവോണം ബമ്പര്‍ വില്‍പ്പന 63 ലക്ഷത്തിലേയ്ക്ക് - 4days forThiruvonam lottery draw - 4DAYS FORTHIRUVONAM LOTTERY DRAW

ഭാഗ്യക്കുറി വകുപ്പ് ഇത്തവണ പുറത്തിറക്കിയത് 70 ലക്ഷം ടിക്കറ്റുകള്‍. മുഴുവന്‍ വിറ്റുപോകുമെന്ന പ്രതീക്ഷയില്‍ അധികൃതര്‍.

Thiruvonam bumper l  Thiruvonam bumper sale reccord  bumper sale reaches 63 lakh  2024 തിരുവോണം ബമ്പര്‍
Four days left for the Thiruvonam bumper lottery draw (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 4, 2024, 9:20 PM IST

തിരുവനന്തപുരം: നറുക്കെടുപ്പിന് നാലു നാൾ മാത്രം മുന്നിൽ നിൽക്കവേ സംസ്ഥാന ഭാ​ഗ്യക്കുറിയുടെ 2024 തിരുവോണം ബമ്പർ വിൽപ്പന 63 ലക്ഷത്തിലേയ്ക്ക്. വിപണിയിലേയ്ക്ക് അച്ചടിച്ച് എത്തിച്ച മുഴുവൻ ടിക്കറ്റുകൾക്കും ശക്തമായ വരവേൽപ്പാണ് സമൂഹത്തിൽ ലഭിച്ചത്.

ആകെ 70 ലക്ഷം ടിക്കറ്റുകളാണ് ഭാ​ഗ്യക്കുറി വകുപ്പ് നിലവിൽ വിൽക്കുന്നതിനായി നൽകിയിട്ടുള്ളത്. ഏഴുലക്ഷത്തോളം ടിക്കറ്റുകൾ മാത്രമാണ് ഇനി വിപണിയിലുള്ളതും. വരുന്ന നാലു ദിവസം കൂടി മാത്രം അവശേഷിക്കെ ഇതു മുഴുവൻ വിറ്റുപോകുമെന്ന ഉറച്ച പ്രതീക്ഷയാണ് വകുപ്പിനുള്ളത്.

25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം അഞ്ച് ലക്ഷവും രണ്ട് ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ ജനങ്ങൾക്ക് മുമ്പിലുള്ളത്.

ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. സബ് ഓഫീസുകളിലേതുള്‍പ്പെടെ 1176990 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 824140 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 768160 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്. മറ്റ് ജില്ലകളിലും അവശേഷിക്കുന്ന ടിക്കറ്റുകൾ ഇന്നും നാളെയുമായി വിറ്റു തീരും എന്ന നിലയിലേയ്ക്ക് വിൽപ്പന പുരോ​ഗമിക്കുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തിരുവനന്തപുരം ജില്ലയിൽ ഇനി ആകെ ഒരു ലക്ഷം ടിക്കറ്റിൽ താഴെ മാത്രമേ വിറ്റഴിക്കപ്പെടാനുള്ളു. കൊല്ലം ജില്ലയിൽ അവശേഷിക്കുന്നത് 23,000 ടിക്കറ്റുകളും. പത്തനംതിട്ടയിൽ 12,000 ടിക്കറ്റുകൾ മാത്രമേ ഇനി വിപണിയിലുള്ളു. കോട്ടയത്ത് 23,000 ടിക്കറ്റുകളും ആലപ്പുഴയിൽ 15000 ടിക്കറ്റുകളുമാണ് അവശേഷിക്കുന്നത്. മറ്റ് ജില്ലകളിലും ടിക്കറ്റ് വിൽപ്പന ശക്തമായ വിധത്തിൽ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പനയെന്നും പേപ്പര്‍ ലോട്ടറിയായി മാത്രമാണ് വില്‍ക്കുന്നതെന്നും കാട്ടി അവബോധ പ്രചരണം വകുപ്പ് ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിക്കൊപ്പം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷയിലും വ്യാജ ലോട്ടറിക്കെതിരേയുള്ള അവബോധ പ്രചരണവുമായി വകുപ്പ് മുന്നോട്ട് പോവുകയാണ്.

Also Read: തിരുവോണം ബമ്പര്‍ വില്‍പ്പന തകര്‍ക്കുന്നു; ബമ്പറടിച്ചാല്‍ നമുക്കെത്ര, സര്‍ക്കാരിനെത്ര?

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.