സഹര്‍സ: ബിഹാറിലെ സഹര്‍സയില്‍ ഒരു അത്ഭുതം നടക്കുന്നു. വാഹന നിയമപ്രകാരം ഒരു വാഹനത്തിന് ഏതെങ്കിലും സംസ്ഥാനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് ആവശ്യമാണ്. ഏത് സംസ്ഥാനത്താണോ വാഹനം രജിസ്റ്റര്‍ ചെയ്‌തത് ആ സംസ്ഥാനത്തെ നമ്പര്‍ ഇതില്‍ രേഖപ്പെടുത്തും. എന്നാല്‍ ബിഹാറിലെ സഹര്‍സയില്‍ ഓടുന്ന ഒരു വാഹനത്തില്‍ രണ്ട് സംസ്ഥാനങ്ങളുടെ നമ്പര്‍ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. ബിഹാറിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ വാഹനമാണിതെന്നതാണ് ഏറെ അത്ഭുതകരം.
സഹര്‍സ ബിഡിഒയുടെ കാറിലാണ് രണ്ട് സംസ്ഥാനങ്ങളുടെ നമ്പരുകള്‍ ഉള്ളത്. സഹര്‍സ ജില്ലയിലെ സോലാര്‍ ബസാര്‍ ബ്ലോക്കിലാണ് സംഭവം. ഇത് ബിഡിഒ നേഹകുമാരിയുടെ സ്വകാര്യ കാറാണ്. വാഹനത്തിന് ബിഹാര്‍ രജിസ്ട്രേഷന്‍ നമ്പരായ ബിആര്‍ 06 ഡിടി8204 എന്നാണ് മുന്‍ഭാഗത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന് മുകളിലായി ബിഹാറിന്‍റെ ഗവണ്‍മെന്‍റ് അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക് ഡെവലപ്പ്മെന്‍റ് ഓഫീസര്‍ സൊലാര്‍ മാര്‍ക്കറ്റ് സഹര്‍സ എന്നും രേഖപ്പെടുത്തിയ ബോര്‍ഡ് കാണാം. എന്നാല്‍ വാഹനത്തിന് പിന്നില്‍ യുപി രജിസ്ട്രേഷന്‍ നമ്പരായ യുപി 14 സിജെ 7708 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മുന്നില്‍ ബിഹാര്‍, പിന്നില്‍ യുപി? രണ്ട് വ്യത്യസ്‌ത സംസ്ഥാനങ്ങളിലെ നമ്പരുകള്‍ രേഖപ്പെടുത്തിയ കാറിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. എന്നാലിപ്പോള്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സൊലാര്‍ മാര്‍ക്കറ്റ് ബിഡിഒ നേഹ കുമാരി. നേരത്തെ വാഹനത്തിന് യുപി രജിസ്ട്രേഷന്‍ ആയിരുന്നു. പിന്നീടിത് ബിഹാറില്‍ രജിസ്റ്റര്‍ ചെയ്യുക ആയിരുന്നു. ഓഫീസിലെത്താനുള്ള ധൃതിയില്‍ പിന്നിലെ ബോര്‍ഡ് മാറ്റാന്‍ വിട്ടുപോകുകയായിരുന്നു. ഇതിനിടെ ആരോ ഇതിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളുമെടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.