കേരളം

kerala

By ETV Bharat Kerala Team

Published : Jun 28, 2024, 2:33 PM IST

ETV Bharat / snippets

വെൺമണിയില്‍ 10 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

BOY FOUND HANGED TO DEATH  SUICIDE IN IDUKKI  TEN YEAR OLD FOUND DEAD  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Representative Image (ETV Bharat)

ഇടുക്കി: ഇടുക്കി വെൺമണിക്ക് സമീപം പട്ടയക്കുടിയിൽ പത്ത് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടയക്കുടി ആനക്കുഴി സ്വദേശി തോട്ടത്തിൽ അജിയുടെ മകൻ ദേവാനന്ദ് (10) ആണ് മരണപ്പെട്ടത്. ദേവാനന്ദിനെ ഇന്നലെ രാത്രി വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വെൺമണി സെന്‍റ്‌ ജോർജ് യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ദേവാനന്ദ്. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്‌റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

ALSO READ:വിമാനത്താവള ഉദ്യോഗസ്ഥൻ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് സ്‌ത്രീകളുടെ വസ്‌ത്രം ധരിച്ച്

ABOUT THE AUTHOR

...view details