ETV Bharat / state

ശ്രുതിക്ക് സർക്കാർ ജോലി പ്രഖ്യാപിച്ച് മുഖ്യമന്ത്രി; തീരുമാനത്തില്‍ സന്തോഷമെന്ന് ശ്രുതി - Govt announced job for Shruti - GOVT ANNOUNCED JOB FOR SHRUTI

വയനാട്ടിലെ ശ്രുതിക്ക് ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമെന്ന് ശ്രുതി മാധ്യമങ്ങളോട്.

വയനാട് ഉരുൾപൊട്ടൽ ശ്രുതി  ശ്രുതിക്ക് സർക്കാർ ജോലി  ശ്രുതിക്ക് ജോലി പ്രഖ്യാപിച്ച്  GOVERNMENT JOB FOR SHRUTI
Government Job For Shruti (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 3, 2024, 4:34 PM IST

വയനാട്: ചൂരൽമലയിലെ ഉരുൾപൊട്ടലിൽ കുടുംബത്തെയും പിന്നീടുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്‌ടപ്പെട്ട ശ്രുതിക്ക് ജോലി പ്രഖ്യാപിച്ച് സർക്കാർ. ജോലി വാഗ്‌ദാനം നല്‍കിയ സര്‍ക്കാരിന് നന്ദി പറഞ്ഞ് ശ്രുതി. ഇത് കാണാൻ തന്‍റെ പ്രിയപ്പെട്ട ജെൻസൺ ഇല്ലല്ലോയെന്ന് വേദനയോടെ ശ്രുതി പറയുന്നു. തനിക്ക് ജോലി പ്രഖ്യാപിച്ച വിവരം വാർത്തയിലൂടെയാണ് അറിഞ്ഞതെന്നും വയനാട് ജില്ലയിൽ തന്നെ തനിക്ക് ജോലി ചെയ്യാനാണ് ആഗ്രഹമെന്നും ശ്രുതി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം വയനാട് ദുരന്തത്തിൽ മുഴുവൻ കുടുംബത്തെയും നഷ്‌ടപ്പെട്ട ശ്രുതിയുടെ അവസ്ഥ അതിദാരുണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർ‌ത്താസമ്മേളനത്തിൽ പറഞ്ഞു. വയനാട് ഉരുൾപൊട്ടലിൽ മാതാപിതാക്കൾ 2 പേരും നഷ്‌ടപ്പെട്ട 6 കുട്ടികളുണ്ട്. അവർക്കും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ഓരോരുത്തർക്കും 10 ലക്ഷം രൂപ വീതവും മാതാപിതാക്കളിൽ ഒരാളെ നഷ്‌ടപ്പെട്ട 8 കുട്ടികൾക്ക് 5 ലക്ഷം രൂപ വീതവും നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ശ്രുതി മാധ്യമങ്ങളെ കാണുന്നു (ETV Bharat)

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഏറ്റവും അനുയോജ്യമാണെന്ന് തോന്നുന്ന രണ്ട് സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റും കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ എൽസ്റ്റോൺ എസ്‌റ്റേറ്റുമാണത്. ഇവിടെ രണ്ടിടത്തും മോഡൽ ടൗൺഷിപ്പ് നിർമിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

Also Read : അമ്മയുടെ ചിതയെരിയുമ്പോൾ നിസഹായയായി ആംബുലന്‍സില്‍, കണ്ണീർ വറ്റിയ കണ്ണുകളിൽ നിർവികാരത; വീണ്ടും ഉള്ളുലച്ച് ശ്രുതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.