കേരളം

kerala

പെരുമ്പാവൂരിൽ വാഹനാപകടം; ഒരാൾ മരിച്ചു

By ETV Bharat Kerala Team

Published : Aug 30, 2024, 10:53 PM IST

അപകടത്തിൽ കോട്ടയം മാഞ്ഞൂർ സ്വദേശി മരിച്ചു  പെരുമ്പാവൂര്‍ വാഹനാപകടം  CAR ACCIDENT IN PERUMBAVOOR  ACCIDENT DEATH
P G Jayaprakash (ETV Bharat)

പെരുമ്പാവൂർ: പെരുമ്പാവൂർ കീഴില്ലത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കോട്ടയം മാഞ്ഞൂർ സ്വദേശി മരിച്ചുപടിക്ക മറ്റത്തിൽ പി.ജി. ജയപ്രകാശ് (60) ആണ് മരണപ്പെട്ടത്. കാറിൽ ഉണ്ടായിരുന്ന മറ്റു യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. ജയപ്രകാശിന്‍റെ ഭാര്യ ഏറ്റുമാനൂർ മംഗളം കോളജ് അധ്യാപിക വിജി ജയപ്രകാശ് (55), മക്കളായ അശ്വിൻ ജയപ്രകാശ് (26), അമൽ ജയപ്രകാശ് (24) എന്നിവർക്കാണ് പരിക്കേറ്റത്. മരിച്ച പി.ജി. ജയപ്രകാശ് മാഞ്ഞൂർ വേലച്ചേരി രുദ്രമാല ഭഗവതി ക്ഷേത്രം ട്രസ്‌റ്റ് സെക്രട്ടറിയാണ്.
Also Read:താമരശേരി ചുരത്തില്‍ കാര്‍ താഴ്‌ചയിലേക്ക് മറിഞ്ഞു

ABOUT THE AUTHOR

...view details