ETV Bharat / sports

റിക്കി പോണ്ടിങ് പഞ്ചാബ് കിങ്സിന്‍റെ പുതിയ പരിശീലകനാകും - Ricky Ponting In Punjab Kings - RICKY PONTING IN PUNJAB KINGS

ഐപിഎൽ അടുത്ത സീസണില്‍ പഞ്ചാബ് കിങ്സിന്‍റെ പുതിയ പരിശീലകനായി റിക്കി പോണ്ടിങ്ങിനെ നിയമിച്ചു.

റിക്കി പോണ്ടിങ്  പഞ്ചാബ് കിങ്സ്  NEW COACH OF PUNJAB KINGS  പഞ്ചാബ് കിങ്സ് പരിശീലകന്‍
ഫയൽ ഫോട്ടോ: റിക്കി പോണ്ടിങ് (ANI)
author img

By ETV Bharat Sports Team

Published : Sep 18, 2024, 3:59 PM IST

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ അടുത്ത സീസണില്‍ പഞ്ചാബ് കിങ്സിന്‍റെ പുതിയ പരിശീലകനായി റിക്കി പോണ്ടിങ്ങിനെ നിയമിച്ചു. കഴിഞ്ഞ ഐപിഎൽ സീസണിന് ഒടുവിൽ പഞ്ചാബ് പരിശീലകനായിരുന്ന ട്രെവര്‍ ബെയ്‌ലിസിന്‍റെ കരാർ അവസാനിച്ചിരുന്നു. തുടര്‍ന്നാണ് പോണ്ടിന്‍റെ പുതിയ നിയോഗം.

ടീമിലെ പരിശീലക സംഘത്തിലെ മറ്റുള്ളവരെ പോണ്ടിങ്ങിന് തീരുമാനിക്കാം. ഫ്രാഞ്ചൈസിയുടെ ആറാമത്തെ മുഖ്യ പരിശീലകനാകും മുൻ ഓസ്‌ട്രേലിയൻ സ്റ്റാർ ക്രിക്കറ്റ് താരം. കഴിഞ്ഞ പതിപ്പിൽ ടീം ഒമ്പതാം സ്ഥാനത്തായിരുന്നു. ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന് ഇതുവരെ കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. അടുത്ത സീസണിലേക്ക് നിലനിർത്തിയേക്കാവുന്ന താരങ്ങളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുക എന്നതാണ് പോണ്ടിങ്ങിന്‍റെ വെല്ലുവിളി.

ഐപിഎൽ 2015-ൽ രണ്ട് വർഷം മുംബൈ ഇന്ത്യൻസിന്‍റെ മുഖ്യ പരിശീലകനായി സേവനമനുഷ്ഠിച്ചാണ് പോണ്ടിങ് തന്‍റെ കോച്ചിങ് കരിയർ ആരംഭിച്ചത്. ഓസ്‌ട്രേലിയൻ വെറ്ററൻ ഐപിഎൽ 2018 ലെ ഡൽഹി ക്യാപിറ്റൽസിന്‍റെ ഹെഡ് കോച്ചായും പ്രവര്‍ത്തിച്ചിരുന്നു. ടീം 2019 നും 2021 നും ഇടയിൽ തുടർച്ചയായി മൂന്ന് തവണ പ്ലേ ഓഫിലെത്തി. 2020ൽ ഡൽഹിയെ ഐപിഎല്ലിന്‍റെ ഫൈനലിലെത്തിച്ചത് മാത്രമാണ് ​പോണ്ടിങ്ങിന്‍റെ ഏക നേട്ടം.

Also Read: സൂപ്പർ ലീഗ് കേരളയില്‍ ഇന്ന് കാലിക്കറ്റ്- ഫോഴ്‌സ കൊച്ചി മത്സരം - Super League Kerala

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.