കേരളം

kerala

വണ്ടിപ്പെരിയാർ തങ്കമലയിൽ മ്ലാവ് കുളത്തിൽ വീണു; വല ഉപയോഗിച്ച് രക്ഷപ്പെടുത്തി വനംവകുപ്പ്

By ETV Bharat Kerala Team

Published : Feb 8, 2024, 9:39 PM IST

Sambar deer who fell into pond

ഇടുക്കി: കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കുളത്തിൽ വീണ മ്ലാവിനെ വനപാലകർ രക്ഷപ്പെടുത്തി. പെരിയാർ ടൈഗർ റിസർവിനോട് ചേർന്ന് കിടക്കുന്ന വണ്ടിപ്പെരിയാർ തങ്കമല പൊതുവലിലാണ് ഇന്നലെ രാത്രിയിൽ മ്ലാവ് കുളത്തിൽ വീണത് (forest guards rescued Sambar deer who fell into pond). പുതുവൽ ഭാഗത്ത് താമസിക്കുന്ന മുനിയാണ്ടി എന്ന ആളുടെ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കുളത്തിലായിരുന്നു മ്ലാവ് വീണത്. എന്നാൽ ഇന്ന് രാവിലെയാണ് മ്ലാവിനെ മുനിയാണ്ടിയുടെ ഭാര്യ കുളത്തിൽ വീണ നിലയിൽ കാണുന്നത്. തുടർന്ന് കുമളി വനപാലകരെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ആർ ആർ ടി ടീമിലെ വനപാലകർ സ്ഥലത്തെത്തി. കുളത്തിലേക്ക് വലയിട്ട് മ്ലാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. 12 വയസു പ്രായമുള്ള മ്ലാവാണ് കുളത്തിൽ വീണത്. കുളത്തിൽ വീണ മ്ലാവിനെ കാണുന്നതിനായി പ്രദേശത്തെ നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു. അതേസമയം എറണാകുളം മാമലക്കണ്ടം എളംബ്ലാശ്ശേരി ആദിവാസിക്കുടിയിൽ ജനവാസമേഖലയിലെ കിണറ്റിൽ വീണ കാട്ടാനയെയും കുട്ടിയാനയെയും കഴിഞ്ഞ വർഷം ഡിസംബറിൽ രക്ഷപ്പെടുത്തിയിരുന്നു (Wild elephant and baby fell into well in Ernakulam). വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കിണറിന്‍റെ ഒരു ഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ച് മാറ്റിയതോടെയാണ് ആനകളെ കിണറ്റിൽ നിന്നും രക്ഷിച്ചത്.

ABOUT THE AUTHOR

...view details