കേരളം

kerala

ETV Bharat / videos

മകരവിളക്ക് ഉത്സവത്തിന് സമാപനം ; ശബരിമല നട അടച്ചു - Makaravilakku

By ETV Bharat Kerala Team

Published : Jan 21, 2024, 1:41 PM IST

പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിന് സമാപനം കുറിച്ച് ശബരിമല ക്ഷേത്രനട അടച്ചു. രാവിലെ അഞ്ചിന് ശ്രീകോവിൽ നട തുറന്ന് അഭിഷേകത്തിനും നിവേദ്യത്തിനും ശേഷം തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മഹാ ഗണപതിഹോമം നടന്നു. പിന്നീട് തിരുവാഭരണ സംഘം അയ്യനെ വണങ്ങി തിരുവാഭരണവുമായി പന്തളത്തേക്ക് യാത്ര തിരിച്ചു. ശേഷം പന്തളം കൊട്ടാരം പ്രതിനിധികൾ ദർശനം നടത്തി. തിരുവാഭരണ സംഘം 24 ന് പന്തളം കൊട്ടാരത്തിൽ എത്തിച്ചേരും. രാവിലെ 6:30 ന് ഭസ്‌മാഭിഷേകത്തിനുശേഷം ഹരിവരാസനം പാടി നടയടച്ചു (Sabarimala Nada Closed). അതേസമയം, ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ 2023-2024 വർഷത്തെ മണ്ഡല മകരവിളക്ക് ഉത്സവം സംബന്ധിച്ച് വിലയിരുത്തൽ നടത്തി. ഇത്തവണത്തെ തീർഥാടന കാലം ഭംഗിയാക്കാൻ സഹായിച്ച വിവിധ വകുപ്പുകളിലെ എല്ലാ ഉദ്യോഗസ്ഥർക്കും ദേവസ്വം ബോർഡ് പ്രസിഡൻ്റ് നന്ദി അറിയിച്ചു. അടുത്ത വർഷത്തെ തീർത്ഥാടനം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ വേണ്ട നിർദ്ദേശങ്ങളും യോഗം ചർച്ച ചെയ്‌തു. ശബരിമല സ്പെഷ്യൽ കമ്മീഷണർ എം മനോജ്, പൊലീസ് സ്പെഷ്യൽ ഓഫീസർ സുജിത്ത് ദാസ് ഐപിഎസ്, എഡിഎം സൂരജ് ഷാജി ഐഎഎസ്, പൊലീസ് അസിസ്‌റ്റൻ്റ് സ്പെഷ്യൽ ഓഫീസർ പ്രതാപചന്ദ്രൻ നായർ ,ശബരിമല എക്‌സിക്യുട്ടീവ് ഓഫീസർ കൃഷ്‌ണകുമാർ, എക്‌സിക്യുട്ടീവ് എഞ്ചീനിയർ ശ്യാം തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

ABOUT THE AUTHOR

...view details