കേരളം

kerala

ETV Bharat / videos

പാലക്കാട് പ്രധാനമന്ത്രിയുടെ റോഡ് ഷോ തത്സമയം - PM Narendra Modi at Palakkad

By ETV Bharat Kerala Team

Published : Mar 19, 2024, 10:52 AM IST

Updated : Mar 19, 2024, 11:19 AM IST

പാലക്കാട് : ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥികളുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാലാക്കാടെത്തി. 10.45 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ആരംഭിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ വര്‍ധിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ റോഡ്‌ ഷോ. കോട്ടമൈതാനം അഞ്ചുവിളക്കില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ ടൗണിലെ ഹെഡ് പോസ്റ്റ് ഓഫിസിലാണ് അവസാനിക്കുക. മോദിയുടെ റോഡ് ഷോയ്ക്ക് മുന്നോടിയായി ബിജെപി ഇന്നലെ (18.03.2024) വൈകിട്ട് ടൗണിൽ ബൈക്ക് റാലി സംഘടിപ്പിച്ചിരുന്നു. തെക്കൻ കേരളത്തിലെ മണ്ഡലങ്ങളിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് മാർച്ച് 15 ന് പത്തനംതിട്ട ടൗണിൽ നടന്ന പൊതുയോഗത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പാലക്കാട്ടെ റോഡ് ഷോ. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ താമര വിരിയുമെന്ന് പത്തനംതിട്ടയിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി പറയുകയുണ്ടായി. കൂടാതെ അഴിമതിയും കഴിവുകേടും കൊണ്ട് വലയുന്ന സർക്കാരുകൾക്ക് കീഴിൽ സംസ്ഥാനത്തെ ജനങ്ങൾ കഷ്‌ടപ്പാടുകൾ സഹിച്ചുവെന്ന് ആരോപിച്ച് ഭരണകക്ഷിയായ ഇടതുപക്ഷത്തെയും പ്രതിപക്ഷമായ യുഡിഎഫിനെയും പ്രധാനമന്ത്രി കടന്നാക്രമിക്കുകയും ചെയ്‌തിരുന്നു.
Last Updated : Mar 19, 2024, 11:19 AM IST

ABOUT THE AUTHOR

...view details