കേരളം

kerala

ETV Bharat / videos

ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ പ്രാര്‍ത്ഥിച്ച് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ട് ഫ്രാന്‍സിസ് ജോര്‍ജ് - ഫ്രാന്‍സിസ് ജോര്‍ജ്

By ETV Bharat Kerala Team

Published : Feb 18, 2024, 9:45 PM IST

കോട്ടയം:  പാർലമെന്‍റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ട് യുഡിഎഫ്. ഞായറാഴ്ച രാവിലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിലെ കബറിടത്തിൽ എത്തി അനുഗ്രഹം തേടിയാണ് യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് തന്‍റെ പ്രചാരണ പരിപാടികൾ ആരംഭിച്ചത്. ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ യുഡിഎഫിന് കരുത്തെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു(Election 2024).നിർണായക  തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്കു ഇറങ്ങുമ്പോൾ ഉമ്മൻചാണ്ടിയെ പോലെ ഒരു ജനനേതാവിന്‍റെ ഓർമ്മകൾ ഐക്യ ജനാധിപത്യ മുന്നണിക്ക് കരുത്ത് പകരുമെന്നും ആ കരുത്ത് ആർജിക്കാനാണ് അദ്ദേഹത്തിന്‍റെ കല്ലറയിൽ എത്തി പ്രാർത്ഥിച്ച് പ്രചാരണത്തിന് തുടക്കം കുറിച്ചതെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു(UDF). യുഡിഎഫിന്‍റെ പരിചയസമ്പത്തുള്ള കരുത്തനായ സ്ഥാനാർത്ഥിയാണ് തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. അതുകൊണ്ടുതന്നെ യുഡിഎഫ് ഒറ്റക്കെട്ടായി നിന്ന് ഒരേ മനസോടെ പ്രവർത്തിച്ച് ഫ്രാൻസിസ് ജോർജിന്റെ വിജയം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മോൻസ് ജോസഫ് എംഎൽഎ  കോൺഗ്രസ് നേതാക്കളായ ഫിൽസൺ മാത്യു, ജോഷി ഫിലിപ്പ് തുടങ്ങിയവരും സ്ഥാനാർഥിക്കൊപ്പം എത്തിയിരുന്നു(Francis George).വരും ദിവസങ്ങളിൽ പ്രചാരണ പരിപാടികൾ കൂടുതൽ ശക്തമാക്കാനാണ് യുഡിഎഫിന്‍റെ തീരുമാനം.

ABOUT THE AUTHOR

...view details