കേരളം

kerala

ETV Bharat / videos

ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നു, തത്സമയം

By ETV Bharat Kerala Team

Published : Mar 16, 2024, 2:51 PM IST

ന്യൂഡല്‍ഹി: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതികൾ തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിക്കുന്നു. തുടർച്ചയായ പത്ത് വർഷത്തെ മോദി സർക്കാർ ഭരണത്തിന് ശേഷം വരുന്ന തെരഞ്ഞെടുപ്പാണിത്. ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതിക്കൊപ്പം ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ് എന്നി സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിക്കും. 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ 543 സീറ്റുകളിൽ 412 സീറ്റുകൾ ജനറൽ വിഭാഗത്തിന്, 83 സീറ്റ് എസ്‌സിക്ക്, 47 സീറ്റ് എസ്‌ടി വിഭാഗത്തിന് എന്നിങ്ങനെയായിരുന്നു സംവരണം. 91.19 കോടി വോട്ടർമാരാണ് 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചത്. 2019 ൽ തപാൽ ബാലറ്റ് ഒഴികെയുള്ള പോളിങ് ശതമാനം 67.1 ശതമാനവും പോളിങ് സ്‌റ്റേഷനുകളിൽ വോട്ടുചെയ്യാനുള്ള മൗലികാവകാശം വിനിയോഗിച്ചവരുടെ എണ്ണം 61.18 കോടി ആയിരുന്നു. 2019ലെ തെരഞ്ഞെടുപ്പിൽ എൻഡിഎ 351 സീറ്റുകൾ നേടിയാണ് രണ്ടാം തവണയും അധികാരമേറ്റത്. 303 സീറ്റുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയും നേടി. കോൺഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസിന് 90 സീറ്റുകൾ മാത്രമാണ് നേടാനായത്. അധികാരം നിലനിർത്താമെന്ന് ബിജെപി പ്രതീക്ഷ പുലർത്തുമ്പോൾ അധികാരത്തില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും. 

ABOUT THE AUTHOR

...view details