കേരളം

kerala

ETV Bharat / videos

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തി നശിച്ചു ; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഡ്രൈവർ - മലപ്പുറം കാർ കത്തി നശിച്ചു

By ETV Bharat Kerala Team

Published : Feb 16, 2024, 7:23 PM IST

മലപ്പുറം: ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തി നശിച്ചു. നിസാൻ ടെറാനോ കാറാണ് കത്തി നശിച്ചത് (car caught fire in Malappuram). സംഭവത്തിൽ തലനാരിഴയ്ക്കാണ് ഡ്രൈവർ രക്ഷപ്പെട്ടത്. വണ്ടൂർ പാലാമത്ത് 11.45 ഓടെയാണ് അപകടം ഉണ്ടായത്. വരമ്പൻ കല്ല് സ്വദേശി എ കെ നജീബിൻ്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തി നശിച്ചത്. നിലമ്പൂരിൽ നിന്ന് എ സി റിപ്പയർ ചെയ്‌ത് വരുന്നതിനിടെയാണ് കാർ കത്തിയത്. സംഭവ സമയത്ത് നജീബിൻ്റെ ബന്ധുവായ സുൽഫിക്കർ ആയിരുന്നു കാർ ഓടിച്ചിരുന്നത്. ബോണറ്റിൽ നിന്നും പുക ഉയരുന്നത് കണ്ട സുൽഫിക്കർ ഡോർ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. നിലമ്പൂരിൽ നിന്ന് എത്തിയ ഫയർഫോഴ്‌സും  നാട്ടുകാരും ചേർന്നാണ് തീയണച്ചത്. കഴിഞ്ഞ ദിവസം  കോട്ടയത്തും കാർ കത്തി നശിച്ചിരുന്നു. പുരയിടത്തിലെ കരിയിലയിൽ നിന്ന് തീ പടർന്നായിരുന്നു കാർ കത്തിനശിച്ചത്. ക്രൈം ബ്രാഞ്ച് സി ഐ ഗോപകുമാറിന്‍റെ കാറാണ് പൂർണമായി കത്തിനശിച്ചത്. ശനിയാഴ്‌ച (Feb 11, 2024) വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. ഗോപകുമാറിൻ്റെ ബന്ധുവിൻ്റെ കുറവിലങ്ങാട്, വെമ്പള്ളിയിലെ വീട്ടിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു കാർ. ഇതിനിടെ കരിയിലയിൽ പടർന്നുപിടിച്ച തീ കാറിലേക്ക് പടരുകയായിരുന്നു. തുടർന്ന് നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്നാണ് തീ അണച്ചത്.

ABOUT THE AUTHOR

...view details