ഇടുക്കി: ഇടുക്കി, മൂന്നാർ, ചിനക്കനാൽ...സഞ്ചാരികളുടെ സ്വർഗഭൂമിയിലേക്ക് സ്വാഗതം...ചിന്നക്കനാല്‍ പഞ്ചായത്തിലെ ആനയിറങ്കൽ മുതൽ പെരിയകനാൽ വരെ 5 കിലോമീറ്റർ ഒരു യാത്ര പോകാം...മഞ്ഞും കുളിരുമല്ല, അതി മനോഹരമായ ഓറഞ്ച് വസന്തം തേടി...
ആനയിറങ്കൽ മലനിരകളില്‍ 'ഓറഞ്ച് വസന്തം'...കാഴ്‌ചയില്‍ മാത്രമല്ല നാവിനെയും കുളിരണിയിക്കും ഈ യാത്ര - ഓറഞ്ച് വസന്തം
ഓറഞ്ച് വസന്തം തേടി ഒരു യാത്ര പോകാം.. മറ്റെങ്ങോട്ടുമല്ല. നമ്മുടെ ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിലെ സഞ്ചാരികളുടെ സ്വർഗഭൂമിയായ ചിന്നക്കനാല്‍ പഞ്ചായത്തിലെ ആനയിറങ്കൽ മലനിരകളിലേക്കാണ്.
Published : Feb 6, 2024, 5:40 PM IST
ആനയിറങ്കലിൽ 62 ഹെക്‌ടറിൽ വ്യാപിച്ചുകിടക്കുന്ന തേയിലത്തോട്ടത്തിൽ 2800ൽ അധികം ഓറഞ്ച് മരങ്ങളുണ്ട്. തേയില തോട്ടങ്ങൾക്ക് നടുവിലൂടെ സ്വർണ്ണ കുട ചൂടിയ ഈ ഓറഞ്ച് മരങ്ങൾ, പൂപ്പാറ വഴി മൂന്നാറിലേക്കും ചിന്നക്കനാലിലേക്കും യാത്ര ചെയ്യുന്നവരെ കാഴ്‌ചയുടെ മാത്രമല്ല രുചിയിലും കുളിരണിയിക്കും...
വഴിയരികില്‍ ഫാം-ഫ്രഷ് ഓറഞ്ച് വാങ്ങാനും തിരക്കാണ്. എല്ലാ വർഷവും രണ്ടുതവണ ഓറഞ്ച് വിളവെടുക്കും. നവംബർ മുതൽ മാർച്ച് വരെയുള്ള രണ്ടാം സീസണാണ് ഇപ്പോൾ നടക്കുന്നത്. കുരങ്ങുകളും, കാട്ടാനകളുമാണ് ഓറഞ്ച് മോഷ്‌ടിക്കാൻ എസ്റ്റേറ്റിൽ എത്തുന്ന കള്ളന്മാരെന്നാണ് കരാറുകാർ പറയുന്നത്.