ഹൈദരാബാദ്: ഷവോമി തങ്ങളുടെ പുതിയ ടാബ്‌ലെറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഷവോമി പാഡ് 7 എന്ന പേരിൽ പുറത്തിറക്കിയ ടാബ് ക്വാൽകോമിന്‍റെ സ്‌നാപ്ഡ്രാഗൺ 7+ Gen 3 ചിപ്‌സെറ്റുമായാണ് വരുന്നത്. കൂടാതെ മികച്ച ബാറ്ററി കപ്പാസിറ്റിയുള്ള ടാബ്‌ലെറ്റിൽ 8,850mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ആൻഡ്രോയിഡിൻ്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഹൈപ്പർ ഒഎസ് 2.0ൽ പ്രവർത്തിക്കുന്ന ടാബ്‌ലെറ്റ് എന്ന പ്രത്യേകതയും ഈ ടാബിനുണ്ട്. 45W ഫാസ്റ്റ് ചാർജിങ് പിന്തുണയ്‌ക്കുന്ന ഈ ഉപകരണത്തെ കുറിച്ച് കൂടുതലറിയാം.
വില:
രണ്ട് വേരിയൻ്റുകളായാണ് കമ്പനി ഷവോമി പാഡ് 7 അവതരിപ്പിച്ചത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റ്, 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്‌ഷനുകളിലാണ് കമ്പനി പുതിയ ടാബ്‌ലെറ്റ് പുറത്തിറക്കിയത്. 8 ജിബി+ 128 ജിബി വേരിയന്‍റിന് 27,999 രൂപയാണ് വില. അതേസമയം 12 ജിബി+ 256 ജിബി വേരിയന്‍റിന് 30,999 രൂപയാണ് വില. നാനോ ടെക്‌സ്‌ചർ ഡിസ്‌പ്ലേ പതിപ്പിനൊപ്പം വരുന്ന ഇതേ ടാബ്‌ലെറ്റിന്‍റെ ടോപ് സ്‌പെക്ക് വേരിയന്‍റും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 32,999 രൂപയാണ് അതിന്‍റെ വില.
ഗ്രാഫൈറ്റ് ഗ്രേ, മിറാഷ് പർപ്പിൾ, സെഡ്‌ജ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിൽ ഈ ടീബുകൾ ലഭ്യമാവും. ജനുവരി 13 മുതലാണ് ടാബിന്‍റെ വിൽപ്പന ആരംഭിക്കുക. ഷവോമിയുടെ ഇന്ത്യയുടെ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും ആമസോൺ വഴിയും വിൽപ്പന ഉണ്ടായിരിക്കും. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 1000 രൂപ കിഴിവും ലഭിക്കും.
സവിശേഷതകൾ:
3,200 x 2,136 പിക്‌സൽ റെസല്യൂഷനുള്ള 11.2 ഇഞ്ച് 3.2K എൽസിഡി സ്‌ക്രീനാണ് ഷവോമി പാഡ് 7 ടാബ്‌ലെറ്റിന് നൽകിയിരിക്കുന്നത്. 360 ഹെട്‌സ് ടച്ച് സാംപ്ലിങ് റേറ്റ്, 144 ഹെട്‌സ് റിഫ്രഷ് റേറ്റ്, 800 nits പീക്ക് ബ്രൈറ്റ്‌നെസ് HDR10, ഡോൾബി വിഷൻ സപ്പോർട്ട് എന്നിവയാണ് ഷവോമിയുടെ പുതിയ ടാബിന്‍റെ മറ്റ് ഡിസ്‌പ്ലേ ഫീച്ചറുകൾ. കൂടാതെ, ഈ ടാബിൻ്റെ സ്‌ക്രീൻ ടിയുവി (TÜV) റൈൻലാൻഡ് ട്രിപ്പിൾ ഐ പ്രൊട്ടക്ഷൻ സർട്ടിഫിക്കേഷനുമായാണ് വരുന്നത്. ഈ ടാബ്‌ലെറ്റ് ഉയർന്ന ഐ പ്രൊട്ടക്ഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കൂടാതെ ടാബിൻ്റെ ഡിസ്‌പ്ലേയ്‌ക്ക് കോർണിങ് ഗൊറില്ല ഗ്ലാസ് 3 പരിരക്ഷയും ലഭിക്കും.
12GB LPDDR5x റാമും 256GB വരെ UFS 4.0 സ്റ്റോറേജുമുള്ള ഈ ടാബിന്‍റെ ക്യാമറ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ, 13 എംപി ബാക്ക് ക്യാമറയും 8 എംപി അൾട്രാ വൈഡ് ആംഗിൾ ഫ്രണ്ട് ക്യാമറയുമാണ് നൽകിയിരിക്കുന്നത്. മികച്ച സെൽഫിയും മികച്ച ക്ലാരിറ്റിയുള്ള വീഡിയോ കോളുകളും ഇതുവഴി സാധ്യമാകും. ഡോൾബി അറ്റ്‌മോസോടുകൂടിയ നാല് സ്‌പീക്കറുകളുടെ ഓഡിയോ സംവിധാനമുള്ളതിനാൽ തന്നെ ഷവോമി പാഡ് 7 ഉപയോക്താക്കൾക്ക് മികച്ച ഓഡിയോ അനുഭവം നൽകുമെന്നതിൽ സംശയമില്ല.
കൂടാതെ ടാബ്‌ലെറ്റിന് ഇൻഫ്രാറെഡ് ട്രാൻസ്‌മിറ്ററും ഉണ്ട്. വൈ-ഫൈ 6E, ബ്ലൂടൂത്ത് 5.4, യുഎസ്‌ബി 3.2 ടൈപ്പ് സി Gen 1 എന്നീ കണക്‌റ്റിവിറ്റികൾ ഷവോമിയുടെ പുതിയ ടാബിന് ലഭിക്കും.
Also Read:
- മീഡിയാടെക് ഡൈമൻസിറ്റിയുടെ കരുത്തിൽ പോക്കോയുടെ പുതിയ സ്‌മാർട്ട്‌ഫോണുകൾ: ഒട്ടനവധി ഫീച്ചറുകളും
- കിടിലൻ ക്യാമറയും മികച്ച പ്രോസസറും: പിന്നെന്തു വേണം! ഓപ്പോ റെനോ 13 സീരീസ് അവതരിപ്പിച്ചു
- ഒറ്റ ചാർജിൽ രണ്ട് ദിവസം വരെ ബാറ്ററി ലൈഫ്: വൺപ്ലസ് 13 സീരീസ് അവതരിപ്പിച്ചു: വിൽപ്പന ജനുവരി 10 മുതൽ
- iQOO 13ന് എതിരാളിയാകുമോ വൺപ്ലസ് 13? ആരാണ് കേമൻ ?
- സാംസങ് ഗാലക്‌സി എസ് 25 സീരീസ് വരുന്നു: ലോഞ്ച് ജനുവരി 22ന്; പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളും പ്രീ-ബുക്കിങ് ആനുകൂല്യങ്ങളും