ഇടുക്കി: ജീവിത സായാഹ്നത്തിൽ ഉറ്റവർ ഉപേക്ഷിച്ചപ്പോൾ വേദനയോടെ വീട്ടില്‍ നിന്നിറങ്ങുമ്പോൾ ഇവർ ഒന്നു മാത്രം മറന്നില്ല. റേഡിയോ...ദിനചര്യയെന്നോണം വാര്‍ത്തയും വിശേഷങ്ങളും അറിയാനും കേള്‍ക്കാനും ഇവർക്ക് മറ്റെന്താണുള്ളത്. ഇടുക്കി ജില്ലയിലെ കുരുവിളാസിറ്റി ഗുഡ് സെമരിറ്റിൻ ആശ്രമത്തിന്‍റെ ഡയറക്‌ടറായ ഫാദര്‍ ബെന്നി ഉലഹന്നാനോട് ഇവർ ആവശ്യപ്പെട്ടത് സ്വന്തം വീട്ടിലേക്ക് തിരികെ പോകണമെന്നല്ല, സ്വന്തം റേഡിയോ ഒപ്പം കരുതാൻ അനുവദിക്കണമെന്ന് മാത്രമാണ്.
ആരൊക്കെ കൈവിട്ടാലും റേഡിയോ ഉണ്ട് കൂടെ; അപൂര്‍വ്വമായ ഒരു ആത്മബന്ധത്തിന്‍റെ കഥയറിയാം...
ആരൊക്കെ കൈവിട്ടാലും ഇവർക്ക് റേഡിയോ കൈവിടാനാകില്ല. കാരണം, രക്തബന്ധം നല്‍കിയതിനേക്കാൾ സന്തോഷം ഇവർക്ക് റേഡിയോയുമായുള്ള ആത്മബന്ധം നല്‍കിയിട്ടുണ്ട്.
Published : Feb 13, 2024, 6:13 PM IST
|Updated : Feb 14, 2024, 9:55 AM IST
അന്തേവാസികളെ സ്വന്തം മാതാപിതാക്കളെ പോലെ പരിപാലിക്കുന്ന ഫാദര്‍ ബെന്നി എന്ത് ആവശ്യത്തിനും ഒപ്പമുള്ളപ്പോൾ ഇവർക്ക് ഹൃദയത്തോട് ചേർത്തുവെയ്ക്കാൻ റേഡിയോ മാത്രം മതി. കുരുവിളാസിറ്റി ഗുഡ് സെമരിറ്റിൻ ആശ്രമത്തിന് ചെറിയ സഹായങ്ങളുമായി നാട്ടുകാരും സന്നദ്ധ സംഘടനകളും ഒപ്പമുണ്ടെങ്കിലും മരുന്നും ഭക്ഷണവും ഒക്കെയായി ആവശ്യങ്ങൾ ഇനിയുമുണ്ട്.
ആരൊക്കെ കൈവിട്ടാലും ഇവർക്ക് റേഡിയോ മാത്രം കൈവിടാനാകില്ല. കാരണം, രക്തബന്ധം നല്‍കിയതിനേക്കാൾ സന്തോഷം ഇവർക്ക് റേഡിയോയുമായുള്ള ആത്മബന്ധം നല്‍കിയിട്ടുണ്ട്.