ETV Bharat / sports

മെസിയും റൊണാള്‍ഡോയും പിന്നില്‍; ലോകത്തിലെ സമ്പന്നനായ ഫുട്‌ബോളര്‍ മറ്റൊരാള്‍..!

ലോകത്തിലെ ധനികനായ ഫുട്‌ബോള്‍ താരത്തിന്‍റെ ആസ്‌തി 20 ബില്ല്യണ്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ട്

FAIQ BOLKIAH  ഫെയ്ഖ് ബോള്‍ക്കിയ  FAIQ BOLKIAH NETWORTH  ലയണല്‍ മെസി
The richest footballer in the world (IANS Photos)
author img

By ETV Bharat Sports Team

Published : 17 hours ago

ലോകത്തിലെ ഏറ്റവും സമ്പന്നനായ ഫുട്‌ബോളര്‍ ആരാണെന്ന് ചോദിച്ചാല്‍ ഇതിഹാസ താരങ്ങളായ മെസി അല്ലെങ്കില്‍ റൊണാള്‍ഡോ എന്നാകും പലപ്പോഴും ലഭിക്കുന്ന ഉത്തരം. സമ്പത്തിന്‍റെ കാര്യത്തില്‍ ഇവരെല്ലാം ധനികരായ കായികതാരങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ ഉണ്ടെങ്കിലും ഇവര്‍ ആരുമല്ല ലോകത്തിലെ ഏറ്റവും ധനികനായ ഫുട്‌ബോള്‍ താരം.

2023ല്‍ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറിൽ ചേർന്നതിന് ശേഷം 260 മില്യൺ ഡോളർ വരുമാനവുമായി ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ കളിക്കാരനായി. മേജർ ലീഗ് സോക്കറിൽ ഇന്‍റർ മിയാമിക്ക് വേണ്ടി കളിക്കുന്ന ലയണൽ മെസ്സിക്ക് 135 മില്യൺ ഡോളറിന്‍റെ വരുമാനത്തോടെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ കായികതാരമായി.

റൊണാൾഡോയ്‌ക്ക് ഏകദേശം 600 മില്യൺ ഡോളറും, മെസ്സിക്ക് ഏകദേശം 650 മില്യൺ ഡോളറും ആസ്‌തിയായി ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. 2023 ൽ സൗദി പ്രോ ക്ലബ് ടീമായ അൽ ഹിലാലുമായി 90 മില്യൺ ഡോളറിന്‍റെ കരാർ ഒപ്പിട്ട നെയ്മർ ജൂനിയറും സമ്പന്ന ഫുട്ബോൾ കളിക്കാരിൽ ഒരാളാണ്. 200 മില്യൺ ഡോളർ ആസ്‌തിയുള്ള താരവും പട്ടികയിൽ സമ്പന്നനായ കളിക്കാരില്‍ ഒന്നാമതെത്തിയിട്ടില്ല.

FAIQ BOLKIAH  ഫെയ്ഖ് ബോള്‍ക്കിയ  FAIQ BOLKIAH NETWORTH  ലയണല്‍ മെസി
Faiq Bolkiah (getty images)

എന്നാല്‍ ബ്രൂണിയന്‍ രാജകുമാരനും ഫുട്‌ബോള്‍ കളിക്കാരനുമായ ഫെയ്ഖ് ബോള്‍ക്കിയയാണ് ലോകത്തിലെ ധനികനായ താരങ്ങളില്‍ ഒന്നാമത് നില്‍ക്കുന്നത്. ഫെയ്ഖ് ബോൾകിയയുടെ പിതാവ് ബ്രൂണെ രാജകുമാരൻ ജെഫ്രി ബോൾകിയയും അമ്മാവൻ ബ്രൂണെയിലെ സുൽത്താൻ ഹസ്സനൽ ബോൾകിയയുമാണ്. 20 ബില്ല്യണ്‍ ഡോളറാണ് താരത്തിന്‍റെ ആസ്‌തി. റോൾസ് റോയ്‌സ്, ഫെരാരിസ്, ബെന്‍റ്ലിസ് എന്നിവയുൾപ്പെടെ 2,300- ലധികം കാറുകൾ ഫെയ്ഖ് ബോൾകിയയുടെ പിതാവിന് സ്വന്തമായുണ്ടെന്നാണ് റിപ്പോർട്ട്,

നിലവില്‍ തായ് ഫുട്ബോള്‍ ക്ലബ്ബായ ചോന്‍ബൂറിയ്ക്കായാണ് താരം കളിക്കുന്നത്. 2014 മുതൽ ബ്രൂണെ ദേശീയ ടീമിനായി കളിക്കുന്ന ഫെയ്‌ഖ് 2018 മുതൽ ടീമിന്‍റെ ക്യാപ്റ്റനാണ്. എന്നാല്‍ താരം ഫുട്‌ബോളിൽ നിന്ന് ആഴ്ചയിൽ 1,000 യുഎസ് ഡോളര്‍ മാത്രമേ സമ്പാദിക്കുന്നുള്ളൂ. ഇത് താരത്തിന്‍റെ വലിയ സമ്പത്ത് കണക്കിലെടുക്കുമ്പോൾ ഒരു ചെറിയ തുകയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ലോസ് ഏഞ്ചൽസിൽ ജനിച്ച ഫെയ്ഖ് അമേരിക്കയെ പ്രതിനിധീകരിക്കാവനും അവസരം ലഭിച്ചിരുന്നു. ലെസ്റ്റര്‍ സിറ്റി, സതാംപ്ടണ്‍, ചെല്‍സി, പോര്‍ച്ചുഗ്രീസ് ക്ലബ്ബായ സി എസ് മാരിറ്റിമോ എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ഫെയ്ഖ് കളിച്ചിട്ടുണ്ട്.

Also Read: സഞ്ജുവും സംഘവും നിരാശപ്പെടുത്തി; മുഷ്‌താഖ് അലി ട്രോഫിയിൽ ദയനീയ തോല്‍വി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.