ETV Bharat / bharat

സംഭാല്‍ : ആസൂത്രിത ഗൂഢാലോചനയെന്ന് അഖിലേഷ് യാദവ്, പൊലീസിനും ഭരണകൂടത്തിനുമെതിരെ കേസെടുക്കണമെന്നും ആവശ്യം

രാജ്യമെമ്പാടും നടപ്പാക്കുന്ന ഖനനങ്ങള്‍ രാജ്യത്തിന്‍റെ സാഹോദര്യത്തെ തുരങ്കം വയ്ക്കാന്‍ ബിജെപിയും അവരുടെ സഖ്യകക്ഷികളും കരുതിക്കൂട്ടി നടപ്പാക്കുന്നത്.

AKHILESH YADAV  BY ELECTION  SAMAJWADI PARTY  VIOLENCE
Akhilesh Yadav (ANI)
author img

By ETV Bharat Kerala Team

Published : 16 hours ago

ന്യൂഡല്‍ഹി: ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പാര്‍ലമെന്‍റംഗം അഖിലേഷ് യാദവ്. സംഭാല്‍ സംഭവം ഉയര്‍ത്തിയാണ് ലോക്‌സഭയില്‍ അഖിലേഷ് ആദിത്യനാഥ് സര്‍ക്കാരിനെതിരെ രംഗത്ത് എത്തിയത്.

സംസ്ഥാത്തെ ഉപതെരഞ്ഞെടുപ്പില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ഭരണകൂടം കരുതിക്കൂട്ടി നടത്തിയതാണിത്. പൊലീസിനും ഭരണകൂടത്തിനുമെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിനുത്തരവാദികളായവരെ പിരിച്ച് വിടണം. രാജ്യത്തിന്‍റെ സാഹോദര്യവും ഐക്യവും തകര്‍ക്കാന്‍ ബിജെപിയും സഖ്യകക്ഷികളും ശ്രമിക്കുകയാണെന്നും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആരോപിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

സാഹോദര്യത്തിന് പേരുകേട്ട സംഭാലില്‍ ആസൂത്രിതമായി സംഘര്‍ഷം സൃഷ്‌ടിക്കുകയായിരുന്നു. രാജ്യമെമ്പാടും നടപ്പാക്കുന്ന ഖനനങ്ങള്‍ രാജ്യത്തിന്‍റെ സാഹോദര്യത്തെ തുരങ്കം വയ്ക്കാന്‍ ബിജെപിയും അവരുടെ സഖ്യകക്ഷികളും കരുതിക്കൂട്ടി നടപ്പാക്കുന്നതാണ്.

ഉത്തര്‍പ്രദേശില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചയാകാതിരിക്കാനുള്ള ശ്രമമായിരുന്നു സംഭാല്‍ സംഭവം. കഴിഞ്ഞ മാസം പതിമൂന്നിന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് ഇരുപതിലേക്ക് മാറ്റി. ബിജെപി സര്‍ക്കാര്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നില്ല.

സംഭാലിലെ ഷാഹി ജമ മസ്‌ജിദിനെതിരെ ഒരു പരാതി നല്‍കപ്പെട്ടു. മറ്റുള്ളവര്‍ക്ക് ഇത് മനസിലാക്കാനുള്ള അവസരം ലഭിക്കും മുമ്പ് തന്നെ സര്‍വെയ്ക്കുള്ള ഉത്തരവ് സംഘടിപ്പിച്ചു. നവംബര്‍ 19ന് സര്‍വെ നടത്തുകയും കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്‌തു. നവംബര്‍ 22ന് പള്ളിയില്‍ ആരാധനയ്ക്ക് എത്തിയവരെ അതിന് അനുവദിച്ചില്ല. എന്നിട്ടും ജനങ്ങള്‍ ആരാധന നടത്തി. പൊലീസ് ഉത്തരവുകള്‍ അവര്‍ തടസപ്പെടുത്തിയില്ല. നവംബര്‍ 24ന് വീണ്ടും സര്‍വെ നടത്തി. ആസമയത്ത് എന്തിന് വേണ്ടിയാണ് സര്‍വെ എന്നറിയാന്‍ ജനങ്ങള്‍ അവിടെ സംഘടിച്ചുവെന്നും അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി.

സര്‍വെയെക്കുറിച്ച് ചോദിച്ചപ്പോള്‍ സര്‍ക്കിള്‍ ജനങ്ങളെ അധിക്ഷേപിച്ചു. ലാത്തിച്ചാര്‍ജും നടത്തി. പിന്നീട് പൊലീസ് നിറയൊഴിക്കാന്‍ തുടങ്ങി. ഇതിനായി സര്‍ക്കാരിന്‍റെയും സ്വകാര്യവും ആയ തോക്കുകള്‍ ഉപയോഗിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അഞ്ച് നിരപരാധികള്‍ കൊല്ലപ്പെട്ടു. പൊലീസിനും ഭരണകൂടത്തിനുമെതിരെ നരഹത്യക്ക് കേസെടുക്കണം. അവരെ പിരിച്ച് വിടണം. അങ്ങനെയെങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് നീതി കിട്ടൂ. ഇത്തരം സംഭവങ്ങളഅക ഭാവിയില്‍ ആവര്‍ത്തിച്ച് കൂടായെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

സമാജ് വാദി എംപി രാം ഗോപാല്‍ യാദവും സംഭാല്‍ സംഭവം രാജ്യസഭയില്‍ ഉയര്‍ത്തി. അഞ്ഞൂറ് കൊല്ലം പഴക്കമുള്ള മുഗള്‍ കാലത്ത് നിര്‍മ്മിച്ച പള്ളി തകര്‍ക്കാന്‍ ജില്ലാ ഭരണകൂടം ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് സംഘര്‍ഷത്തിനും നിരവധി ജീവനെടുക്കുന്നതിലേക്കും നയിക്കപ്പെട്ടു. ജില്ലയില്‍ നിരവധി പേര്‍ക്കേറ്റെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങള്‍ വോട്ട ചെയ്യുന്നത് തടസപ്പെടുത്തി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് സംഘര്‍ഷ ബാധിത മേഖലയായ സംഭാല്‍ സന്ദര്‍ശിക്കരുതെന്ന് ഉത്തര്‍പ്രദേശ് പൊലീസ് നിര്‍ദ്ദേശിച്ചു. സംഭാലിലെ വര്‍ഗീയ സംഘര്‍ഷവും സമാധാനവും കണക്കിലെടുത്ത് പൊലീസുമായി സഹകരിക്കണമെന്നാണ് അദ്ദേഹത്തിന് പൊലീസ് നല്‍കിയ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നത്. പൊതുതാത്പര്യത്തിന് വേണ്ടി സഹകരിക്കണം. അദ്ദേഹത്തിന്‍റെ നിര്‍ദ്ദിഷ്‌ട പരിപാടി മാറ്റി വയ്ക്കണമെന്നും ജില്ലാ മജിസ്ട്രേറ്റിന്‍റെ ഉത്തരവില്‍ പറയുന്നു.

നവംബര്‍ 19ന് ശേഷം സംഭാലില്‍ സ്ഥിതി നിയന്ത്രണാതീതമാണ്. ജമ മസ്‌ജിദിലെ സര്‍വെക്കിടെ പ്രതിഷേധക്കാരും പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് പേര്‍ മരിച്ചു.

Also Read: ഉത്തര്‍പ്രദേശില്‍ ജുമാമസ്‌ജിദ് സർവേ നടത്താന്‍ എത്തിയ സംഘത്തിന് നേരെ കല്ലേറ്; സംഘര്‍ഷാവസ്ഥ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.