ETV Bharat / technology

സ്റ്റോക്ക് വിറ്റഴിക്കൽ: ബ്ലാക്ക് ഫ്രൈഡേ സെയിലുമായി ഫ്ലിപ്‌കാർട്ടും ആമസോണും; ഓഫറുകൾ എന്തെല്ലാം? അവസാന തീയതി ?

ബ്ലാക്ക് ഫ്രൈഡേ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചു. ഓഫറുകൾ ഏതൊക്കെ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാവുമെന്നും, സെയിൽ എന്ന് അവസാനിക്കുമെന്നും പരിശോധിക്കാം.

BLACK FRIDAY SALE OFFER  BLACK FRIDAY SALE LAST DATE  ബ്ലാക്ക് ഫ്രൈഡേ സെയിൽ  ബ്ലാക്ക് ഫ്രൈഡേ ഓഫർ
Representative image (Photo: ETV Bharat)
author img

By ETV Bharat Tech Team

Published : Nov 29, 2024, 4:04 PM IST

ഹൈദരാബാദ്: ഈ വർഷത്തെ ബ്ലാക്ക് ഫ്രൈഡേ സെയിൽ ഇന്ത്യയിൽ ആരംഭിച്ചു. നിലവിലുള്ള സ്റ്റോക്കുകൾ വിറ്റഴിക്കുന്നതിനാണ് ഇ-കൊമേഴ്‌ഷ്യൽ പ്ലാറ്റ്‌ഫോമുകൾ ഓഫർ സെയിൽ ആരംഭിച്ചിരിക്കുന്നത്. ഫ്ലിപ്‌കാർട്ട്, ആമസോൺ, മിന്ത്ര തുടങ്ങിയ എല്ലാ ഇ-കൊമേഴ്‌ഷ്യൽ പ്ലാറ്റ്‌ഫോമുകളിലും മറ്റും വിൽപ്പന ലൈവായി നടക്കുന്നുണ്ട്.

എല്ലാ വർഷവും ക്രിസ്‌മസിന് മുമ്പാണ് ബ്ലാക്ക് ഫ്രൈഡേ സെയിൽ ആരംഭിക്കുന്നത്. വിൽപ്പനയിൽ നിങ്ങൾക്ക് സ്‌മാർട്ട്‌ഫോണുകൾ, വസ്ത്രങ്ങൾ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ, മേക്കപ്പ് ആക്‌സസറികൾ, വീട്ടുപകരണങ്ങൾ തുടങ്ങിയ വിരവധി ഉത്‌പന്നങ്ങൾ ഡിസ്‌ക്കൗണ്ട് വിലയിൽ സ്വന്തമാക്കാനാകുമെന്നാണ് കമ്പനികൾ പറയുന്നത്. ഇന്ത്യയിലെ ഏതെല്ലാം പ്ലാറ്റ്‌ഫോമുകളിൽ നിങ്ങൾക്ക് ബ്ലാക്ക് ഫ്രൈഡേ സെയിൽ ലഭ്യമാകുമെന്നും, ഓഫർ എന്താണെന്നും, സെയിൽ അവസാനിക്കുന്ന തീയതി എന്നാണെന്നും പരിശോധിക്കാം.

ആമസോൺ ബ്ലാക്ക് ഫ്രൈഡേ സെയിൽ:

ബ്ലാക്ക് ഫ്രൈഡേ സെയിൽ ആമസോണിൽ ഇന്നാണ് (നവംബർ 29) ആരംഭിച്ചത്. വിൽപ്പന 2024 ഡിസംബർ 2 വരെ തുടരും. ആമസോണിൽ, മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വസ്‌ത്രങ്ങൾ തുടങ്ങിയവയ്‌ക്ക് മികച്ച കിഴിവ് ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സെയിലിൽ പ്രൈം അംഗങ്ങൾക്ക് പ്രത്യേക ഓഫറും ലഭിക്കും.

വീട്ടുപകരണങ്ങളുടെ ഓർഡറുകൾക്ക് ഫ്രീ ഡെലിവറിയും യുപിഐ പേയ്‌മെന്‍റുകൾക്ക് 15 രൂപ ക്യാഷ്‌ബാക്കും ലഭ്യമാകും. മിനിമം 150 രൂപയുടെ ഓർഡറുകൾക്കാണ് ഇത് ബാധകമാവുക. മേക്കപ്പ് ഉത്‌പന്നങ്ങൾക്ക് ഫസ്റ്റ് ഓർഡറിന് 20 ശതമാനം ക്യാഷ്‌ബാക്കും ലഭ്യമാകും. ആമസോൺ പോ, ഐസിഐസിഐ ബാങ്ക് ക്രഡിറ്റ് തുടങ്ങിയ പേയ്‌മെന്‍റുകൾക്ക് 5 ശതമാനം ക്യാഷ്‌ബാക്കും ലഭ്യമാകും.

ഫ്ലിപ്‌കാർട്ട് ബ്ലാക്ക് ഫ്രൈഡേ സെയിൽ:

ഫ്ലിപ്‌കാർട്ടിലെ ബ്ലാക്ക് ഫ്രൈഡേ വിൽപ്പനയുടെ അവസാന ദിവസമാണ് ഇന്ന്(നവംബർ 29). വീട്ടുപകരണങ്ങൾ, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങൾ, ഗ്രോസറി, മൊബൈൽ ഫോൺ തുടങ്ങിയവയ്‌ക്ക് മികച്ച ഓഫർ ലഭ്യമാകുമെന്നാണ് ഫ്ലിപ്‌കാർട്ട് പറയുന്നത്. നവംബർ 24നായിരുന്നു ഫ്ലിപ്‌കാർട്ട് ബ്ലാക്ക് ഫ്രൈഡേ സെയിൽ ആരംഭിച്ചത്. ഫ്ലിപ്‌കാർട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുള്ളവർക്ക് ചില ഉത്‌പന്നങ്ങളിൽ 5 ശതമാനം ക്യാഷ്‌ബാക്കും ലഭ്യമാകും. കൂടാതെ ബജാജിന്‍റെ നോ കോസ്റ്റ് ഇഎംഐയും ലഭ്യമാകും. ഫ്ലിപ്‌കാർട്ടിലെ ബ്ലാക്ക് ഫ്രൈഡേ വിൽപ്പനയിൽ എക്‌സ്‌ചേഞ്ച് ഓഫറുമുണ്ടാകും.

മിന്ത്ര ബ്ലാക്ക് ഫ്രൈഡേ സെയിൽ:

നവംബർ 27 മുതലാണ് മിന്ത്രയിൽ ബ്ലാക്ക് ഫ്രൈഡേ സെയിൽ ആരംഭിച്ചത്. ഡിസംബർ 1 വരെയാണ് സെയിൽ നടക്കുന്നത്. മിന്ത്രയുടെ എല്ലാ പ്രീമിയം ബ്രാൻഡുകൾക്കും 50-80% കിഴിവ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ബ്ലാക്ക് ഫ്രൈഡേ സെയിലിൽ എത്‌നിക് വെയറുകൾക്ക് 80 ശതമാനം വരെ ഓഫർ ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ടാറ്റ ക്ലിക്കിൻ്റെ ബ്ലാക്ക് ഫ്രൈഡേ സെയിൽ:

ടാറ്റ ക്ലിക്കിൻ്റെ ബ്ലാക്ക് ഫ്രൈഡേ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. ഡിസംബർ 2 വരെ തുടരും. ഗാഡ്‌ജെറ്റുകൾ, ബ്രാൻഡഡ് വസ്ത്രങ്ങൾ, ഷൂകൾ തുടങ്ങിയ ഉത്‌പന്നങ്ങൾക്ക് മികച്ച ഡിസ്‌കൗണ്ട് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്.

റിലയൻസ് ബ്ലാക്ക് ഫ്രൈഡേ സെയിൽ:

റിലയൻസിന്‍റെ ഡിജിറ്റലിൽ ബ്ലാക്ക് ഫ്രൈഡേ വിൽപ്പന ഡിസംബർ 2 വരെ ഉണ്ടായിരിക്കും. ഇലക്‌ട്രോണിക്‌സ്, സ്‌മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, വീട്ടുപകരണങ്ങൾ തുടങ്ങി എല്ലാ ഉൽപ്പന്നങ്ങളും നല്ല ഡീലിൽ സ്വന്തമാക്കാനാകും.

ക്രോമ ബ്ലാക്ക് ഫ്രൈഡേ സെയിൽ:

ഡിസംബർ 1 വരെയാണ് ക്രോമയിൽ ബ്ലാക്ക് ഫ്രൈഡേ സെയിൽ നടക്കുക. മൊബൈലുകൾ, ഹെഡ്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ആക്‌സസറികൾ, അടുക്കള ഉപകരണങ്ങൾ മുതലായ ഉത്‌പന്നങ്ങളിൽ മികച്ച കിഴിവ് ലഭിക്കും.

Also Read:

  1. 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തി ഓസ്‌ട്രേലിയ: പിഴ ഭീമൻ തുക
  2. ആധാർ കാർഡ് ഇനിയും പുതുക്കിയില്ലേ? സൗജന്യപരിധി ഡിസംബർ 14 വരെ; ഓൺലൈനായി ചെയ്യുന്നതിങ്ങനെ...
  3. സ്‌പാം കോളുകളും എസ്‌എംഎസുകളും തലവേദനയാകുന്നുണ്ടോ? ജിയോ വരിക്കാർക്ക് ഒരൊറ്റ ക്ലിക്കിൽ ബ്ലോക്ക് ചെയ്യാം, ഇങ്ങനെ...
  4. ശബരിമല തീർത്ഥാടകർക്ക് ഇനി എല്ലാം സ്വാമി ചാറ്റ് ബോട്ട് പറഞ്ഞുതരും; ഉപയോഗിക്കേണ്ടതിങ്ങനെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.