മെൽബൺ: 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽമീഡിയ നിരോധനം ഏർപ്പെടുത്തി ഓസ്‌ട്രേലിയ. ടിക് ടോക്ക്, ഫേസ്ബുക്ക്, സ്‌നാപ് ചാറ്റ്, റെഡ്ഡിറ്റ്, എക്‌സ്, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വ്യാഴാഴ്‌ച(നവംബർ 28)യാണ് ഇതുമായി ബന്ധപ്പെട്ട ബിൽ ഓസ്‌ട്രേലിയൻ സെനറ്റ് പാസാക്കിയത്. നിയമം ലംഘിച്ചാൽ 50 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളർ (33 മില്യൺ ഡോളർ) പിഴ ചുമത്തും.
നിയമം ലംഘിക്കപ്പെട്ടാൽ, 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയക്ക് ആക്‌സസ് നൽകുന്ന കമ്പനിയാവും പിഴ നൽകേണ്ടി വരിക. പിഴ ചുമത്തുന്നതിന് മുമ്പ് നിരോധനം നടപ്പാക്കാനായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഒരു വർഷം സമയം ലഭിക്കും.
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ പ്രതികരണം:
സോഷ്യൽ മീഡിയയുടെ ദുരുപയോഗത്തിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനാണ് 16 വയസ്സിന് താഴെയുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ കുട്ടികളെ സംരക്ഷിക്കുന്നതിനായി കഴിയുന്നതെന്തും ചെയ്യുമെന്നായിരുന്നു ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബാനീസിന്‍റെ പ്രതികരണം.
And it will now officially become law.
— Anthony Albanese (@AlboMP) November 28, 2024
We're doing everything we can to keep our kids safe. pic.twitter.com/1Eiy8pv7av
മെറ്റയുടെ പ്രതികരണം:
അതേസമയം സോഷ്യൽ മീഡിയ നിരോധനവുമായി ബന്ധപ്പെട്ട നിയമം കൊണ്ടുവരാൻ ഓസ്‌ട്രേലിയൻ സർക്കാർ തിടുക്കം കാണിച്ചതായി മെറ്റ പറഞ്ഞു. രാജ്യത്തെ യുവാക്കളുടെ അഭിപ്രായങ്ങൾ പരിഗണിക്കാതെയാണ് ഓസ്‌ട്രേലിയൻ സർക്കാർ ബിൽ പാസാക്കിയതെന്നും മെറ്റ ആരോപിച്ചു. കുട്ടികളിൽ പുതിയ നിയമം എത്രത്തോളം സ്വാധീനെ ചെലുത്തുമെന്നും അതിന്‍റെ വ്യാപ്‌തിയെക്കുറിച്ചും ചോദ്യങ്ങൾ അവശേഷിക്കുകയാണെന്ന് ഓസ്‌ട്രേലിയയിലെ സോഷ്യൽ മീഡിയ
മറ്റ് പ്രതികരണങ്ങൾ:
രാജ്യത്തെ പ്രധാന പാർട്ടികളുടെ പിന്തുണയോടെയാണ് ബില്ല് പാസാക്കിയത്. അതേസമയം നിയമനിർമ്മാണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പൗരന്മാരിൽ നിന്നും പ്രതികരണങ്ങൾ വരുന്നുണ്ട്. സോഷ്യൽ മീഡിയയുടെ നല്ലവശം കുട്ടികൾക്ക് നഷ്‌ട്ടമാവുമെന്നാണ് നിയമനിർമ്മാണത്തെ പ്രതികൂലിക്കുന്നവർ പറയുന്നത്.
കുട്ടികളിൽ നിയമം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അതിൻ്റെ സാങ്കേതിക അടിത്തറയെക്കുറിച്ചും അതിൻ്റെ വ്യാപ്‌തിയെക്കുറിച്ചും ചോദ്യങ്ങൾ അവശേഷിക്കുന്നുവെന്ന് ഓസ്‌ട്രേലിയയിലെ ഡിജിറ്റൽ ഇൻഡസ്ട്രി ഗ്രൂപ്പ് അഭിഭാഷകൻ പറഞ്ഞു. സോഷ്യൽ മീഡിയ നിരോധനവുമായി ബന്ധപ്പെട്ട നിയമനിർമ്മാണം നടത്തിയെങ്കിലും ഇത് പ്രാവർത്തികമാക്കുന്നതെങ്ങനെയെന്ന ചോദ്യം ഉയരുന്നുണ്ടെന്ന് ഡി.ഐ.ജി.ഐ മാനേജിങ് ഡയറക്‌ടർ സുനിത ബോസ് പറഞ്ഞു.
അതേസമയം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് 16 വയസിന് താഴെയുള്ള കുട്ടികളല്ലെന്ന് എങ്ങനെ ഉറപ്പുവരുത്തുമെന്നാണ് രാജ്യത്തെ പൗരന്മാർ ഉന്നയിക്കുന്ന മറ്റൊരു ചോദ്യം. ഐഡന്‍റിഫിക്കേഷനും പ്രായം ഉറപ്പുവരുത്തുന്നതിനുമായി പാസ്‌പോർട്ട്, ലൈസൻസ് പോലുള്ള തിരിച്ചറിയൽ രേഖകൾ ഡിജിറ്റലായി സമർപ്പിക്കാവുന്ന തരത്തിലുള്ള ഓപ്‌ഷനുകൾ കൊണ്ടുവന്നാലും, അത് ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമോ എന്നത് ആശങ്ക ഉയർത്തുന്നുവെന്നാണ് ഒരു വിഭാഗം.
അതിനാൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ സർക്കാർ സംവിധാനത്തിലൂടെ ഡിജിറ്റൽ ഐഡന്‍റിഫിക്കേഷൻ നടപ്പാക്കുകയെന്നത് പ്രയാസകരമാണെന്നാണ് നിയമനിർമ്മാണത്തെ വിമർശിക്കുന്നവർ പറയുന്നത്. പ്രായപൂർത്തിയാകാത്ത ഉപയോക്താക്കളെ അവരുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് തിരിച്ചറിയാനും നീക്കം ചെയ്യാനും സോഷ്യൽ മീഡിയ കമ്പനികൾ ന്യായമായ നടപടികൾ കൈക്കൊള്ളണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
കുട്ടികൾക്കായി തീരുമാനങ്ങൾ എടുക്കാനുള്ള മാതാപിതാക്കളുടെ അധികാരത്തെയും നിയമം ഇല്ലാതാക്കിയെന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. നിരോധനം കുട്ടികളെ ഒറ്റപ്പെടുത്തുമെന്നും സോഷ്യൽ മീഡിയയുടെ പോസിറ്റീവ് വശങ്ങൾ കുട്ടികൾക്ക് നഷ്‌ട്ടമാവുമെന്നും അവരെ ഡാർക്ക് വെബിലേക്ക് നയിക്കുമെന്നും ഉൾപ്പെടെയാണ് പ്രതികരണങ്ങൾ.
നിരോധനം കുട്ടികളെ ഒറ്റപ്പെടുത്തുമെന്നും സോഷ്യൽ മീഡിയയുടെ പോസിറ്റീവ് വശങ്ങൾ നഷ്ടപ്പെടുത്തുമെന്നും അവരെ ഡാർക്ക് വെബിലേക്ക് നയിക്കുമെന്നും സോഷ്യൽ മീഡിയയ്ക്ക് ദോഷം റിപ്പോർട്ട് ചെയ്യാൻ പ്രായമായ കുട്ടികളെ നിരുത്സാഹപ്പെടുത്തുമെന്നും ഓൺലൈൻ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള പ്ലാറ്റ്‌ഫോമുകൾക്കുള്ള പ്രോത്സാഹനങ്ങൾ കുറയ്ക്കുമെന്നും എതിരാളികൾ വാദിക്കുന്നു.
Also Read: