ന്യൂഡൽഹി: പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ വാട്‌സ്ആപ്പ്. ഗ്രൂപ്പ് മെസേജിൽ ഉപയോക്താക്കളെ സുരക്ഷിതരായിരിക്കാൻ സഹായിക്കുന്നതാണ് മെറ്റയുടെ പുതിയ ഫീച്ചര്‍. ഇത് ഇതിനകം തന്നെ ഉപയോക്താക്കൾക്ക് ലഭ്യമാക്കാൻ തുടങ്ങിയെന്നും വരും ആഴ്‌ചകളിൽ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.
'ഉപയോക്താക്കൾക്ക് അറിയാത്ത ആരെങ്കിലുമാണ് ഗ്രൂപ്പിലേക്ക് ചേർക്കുന്നതെങ്കില്‍, ഗ്രൂപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്ന ഒരു കോൺടെക്‌സ്‌റ്റ് കാർഡ് അവർക്ക് കാണാം. നിങ്ങളെ ആരാണ് ചേർത്തത്, ഗ്രൂപ്പ് എപ്പോഴാണ് സൃഷ്‌ടിച്ചത്, ആരാണ് ഇത് സൃഷ്‌ടിച്ചത്' എന്നിവ ഇതിൽ ഉൾപ്പെടുന്നു. അവിടെ, ഗ്രൂപ്പിൽ തുടരണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം, ഒപ്പം വാട്ട്‌സ്ആപ്പിൽ സുരക്ഷിതമായി തുടരാൻ ലഭ്യമായ സുരക്ഷാ സംവിധാനങ്ങൾ അവലോകനം ചെയ്യാമെന്നും കമ്പനി പറഞ്ഞു.