ഹൈദരാബാദ്: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററില്‍ നിന്നുള്ള 100-ാമത്തെ റോക്കറ്റ് വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ. ഇന്ന് രാവിലെ 6.23 ഓടെ ജിഎസ്എല്‍വി എഫ്-15 റോക്കറ്റ് ഗതിനിർണയ സംവിധാനങ്ങൾക്കുള്ള എന്‍വിഎസ് - 02 ഉപഗ്രഹവുമായി പറന്നുയര്‍ന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സതീഷ് ധവാന്‍ ധവാൻ സ്പേസ് സെന്‍ററിലെ രണ്ടാമത്തെ വിക്ഷേപണ പാഡിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ചൊവ്വാഴ്‌ച പുലർച്ചെ ആരംഭിച്ച 27 മണിക്കൂർ കൗണ്ട്ഡൗൺ പൂർത്തിയാക്കിയതിന് ശേഷമാണ് ജിഎസ്എല്‍വി എഫ്-15 കുതിച്ചത്.
ഭൗമ, സമുദ്ര, വ്യോമ നാവിഗേഷനും റേഞ്ചിങ്ങിനുമായി ഇന്ത്യ വികസിപ്പിക്കുന്ന നാവിക് സംവിധാനത്തിനു വേണ്ടിയാണ് 2,250 കിലോഗ്രാം ഭാരമുള്ള എന്‍വിഎസ് - 02 ഉപഗ്രഹം വിക്ഷേപിക്കുന്നത്. വി നാരായണന്‍ ഐഎസ്‌ആർഒ ചെയർമാനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ദൗത്യമാണിത്.
#100thLaunch:
— Dr Jitendra Singh (@DrJitendraSingh) January 29, 2025
Congratulations @isro for achieving the landmark milestone of #100thLaunch from #Sriharikota.
It’s a privilege to be associated with the Department of Space at the historic moment of this record feat.
Team #ISRO, you have once again made India proud with… pic.twitter.com/lZp1eV4mmL
ഇന്ത്യയുടെ ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്‍റെ (GSLV) 17-ാമത്തെ വിക്ഷേപണവും തദ്ദേശീയ ക്രയോ സ്റ്റേജുള്ള 11-ാമത്തെ വിക്ഷേപണവുമാണ് ജിഎസ്എല്‍വി എഫ്-15. തദ്ദേശീയ ക്രയോജനിക് സ്റ്റേജുള്ള ജിഎസ്എല്‍വിയുടെ എട്ടാമത്തെ വിക്ഷേപണമാണിത്.
ജിഎസ്എൽവി-എഫ്15 പേലോഡ് ഫെയറിങ് 3.4 മീറ്റർ വ്യാസമുള്ള ഒരു ലോഹ പതിപ്പാണ്. തദ്ദേശീയ ക്രയോജനിക് സ്റ്റേജുള്ള ജിഎസ്എൽവി-എഫ്15 എൻവിഎസ്-02 ഉപഗ്രഹത്തെ ജിയോസിൻക്രണസ് ട്രാൻസ്‌ഫർ ഓർബിറ്റിൽ സ്ഥാപിക്കുമെന്ന് ഐഎസ്ആര്‍ഒ പ്രസ്‌താവനയിൽ പറഞ്ഞു. ലോഞ്ച്പാഡിന് സമീപം വിക്ഷേപണം കാണാൻ നിരവധി വിദ്യാർഥികൾക്കും അവസരം ലഭിച്ചിരുന്നു.