ETV Bharat / technology

മാരുതിയുടെ ആദ്യ ഇലക്ട്രിക് കാർ വരുന്നു: ഇ-വിറ്റാരയുടെ ഫീച്ചറുകളറിയാം - MARUTI SUZUKI E VITARA

ഇലക്‌ട്രിക് വാഹന വിപണിയിലേക്ക് ചുവടുവെച്ച് മാരുതി സുസുക്കി. മാരുതിയുടെ ആദ്യ ഇലക്ട്രിക് കാറായ വരാനിരിക്കുന്ന ഇ-വിറ്റാരയുടെ പ്രധാന ഫീച്ചറുകളും സുരക്ഷ ഫീച്ചറുകളും അറിയാം.

MARUTI SUZUKI E VITARA LAUNCH DATE  E VITARA KEY FEATURES  മാരുതി സുസുക്കി ഇ വിറ്റാര  മാരുതി സുസുക്കി ഇലക്‌ട്രിക് കാർ
Maruti e-Vitara (Photo - Maruti Suzuki)
author img

By ETV Bharat Tech Team

Published : Jan 29, 2025, 12:49 PM IST

ഹൈദരാബാദ്: പ്രമുഖ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാർ വരുന്നു. ഇ-വിറ്റാരയെന്ന് പേരിട്ട ഈ ഇലക്‌ട്രിക് എസ്‌യുവി അടുത്തിടെ ഡൽഹിയിൽ വച്ച് നടന്ന 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരുന്നു. ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ വർഷം മാർച്ചിൽ തന്നെ ഇ-വിറ്റാര പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോഞ്ചിന് മുൻപ് തന്നെ കാറിനെക്കുറിച്ചുള്ള നിരവധി വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഇ-വിറ്റാരയുടെ പ്രധാന സവിശേഷതകൾ, സുരക്ഷ ഫീച്ചറുകൾ, കളർ ഓപ്‌ഷനുകൾ എന്നിവ പരിശോധിക്കാം.

പ്രധാന ഫീച്ചറുകൾ:

  • എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഡേടൈം റണ്ണിങ് ലാമ്പുകൾ, ടെയിൽ ലൈറ്റുകൾ
  • 18 ഇഞ്ച് വീലുകൾ
  • ഗ്രില്ലിൽ ആക്‌ടിവ് എയർ വെന്‍റുകൾ
  • പനോരമിക് സൺറൂഫ്
  • മൾട്ടി-കളർ ഇന്‍റീരിയർ ആംബിയന്‍റ് ലൈറ്റിങ്
  • വയർലെസ് ചാർജർ
  • 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ
  • വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും
  • ഇൻഫിനിറ്റി ബൈ ഹാർമാൻ ഓഡിയോ സിസ്റ്റം
  • ഇൻ-കാർ കണക്റ്റിവിറ്റി സാങ്കേതികവിദ്യ
  • സിംഗിൾ-സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ
  • പിഎം 2.5 എയർ ഫിൽട്ടർ
  • വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ
  • 10-വേ പവർ അൺജസ്റ്റബിൾ ഡ്രൈവർ സീറ്റ്
  • അൺജസ്റ്റബിൾ പിൻ സീറ്റുകൾ
  • ഇക്കോ, നോർമൽ, സ്‌പോർട് ഡ്രൈവിങ് മോഡുകൾ
  • സ്നോ മോഡ്
  • വൺ-പെഡൽ ഡ്രൈവിങ്, റീജിയൻ മോഡ്

സുരക്ഷ ഫീച്ചറുകൾ:

  • ലെയ്ൻ കീപ്പ് അസിസ്റ്റ് ഉള്ള ലെവൽ-2 ADAS സ്യൂട്ട്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ
  • 7 എയർബാഗുകൾ
  • ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ
  • ടയർ പ്രഷർ മോണിറ്റർ
  • 360-ഡിഗ്രി ക്യാമറ
  • ഫ്രണ്ട് ആൻഡ് റിയർ പാർക്കിങ് സെൻസറുകൾ
  • റിയർ ഡിസ്‌ക് ബ്രേക്ക്
  • ഓട്ടോ-ഹോൾഡ് ഫങ്‌ഷനോടുകൂടിയ ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്
  • അക്കോസ്റ്റിക് വെഹിക്കിൾ അലാറം സിസ്റ്റം (AVAS)

കളർ ഓപ്ഷനുകൾ: 10 വ്യത്യസ്‌ത കളർ ഓപ്‌ഷനുകളിലാവും മാരുതി ഇ-വിറ്റാര ലഭ്യമാവുക. ആറ് മോണോടോൺ കളർ ഓപ്ഷനിലും നാല് ഡ്യുവൽ ടോൺ കളർ ഓപ്ഷനിലും ആണ് മാരുതി ഇ-വിറ്റാര ലഭ്യമാവുക. നെക്‌സ ബ്ലൂ, സ്‌പ്ലെൻഡിഡ് സിൽവർ, ആർട്ടിക് വൈറ്റ്, ഗ്രാൻഡ്യൂർ ഗ്രേ, ബ്ലൂഷ് ബ്ലാക്ക്, ഒപുലൻ്റ് റെഡ് എന്നിവയാണ് മോണോടോൺ കളർ ഓപ്ഷനുകൾ. ആർട്ടിക് വൈറ്റ്, ലാൻഡ് ബ്രീസ് ഗ്രീൻ, സ്‌പ്ലെൻഡിഡ് സിൽവർ, ഒപ്യുലൻ്റ് റെഡ് എന്നിവയാണ് ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിൽ വരുന്നത്. ഇവ ബ്ലാക്ക് റൂഫിലും ബ്ലാക്ക് എ, ബി-പില്ലറുകളിലും ലഭിക്കും.

ബുക്കിങ്: കാറിന്‍റെ വിലയെക്കുറിച്ച് വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. അതേസമയം കാറിന്‍റെ ബുക്കിങ് അനൗദ്യോഗികമായി ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ ചില മാരുതി സുസുക്കി ഡീലർഷിപ്പുകളിൽ ഓഫ്‌ലൈൻ ബുക്കിങ് ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ബുക്കിങ് വിൻഡോ ഉടൻ തന്നെ ഔദ്യോഗികമായി ആരംഭിക്കാനാണ് സാധ്യത.

Also Read:

  1. ജനമനസുകളിൽ ഇടംനേടിയ സ്‌കൂട്ടർ: നിരവധി മാറ്റങ്ങളുമായി പുതിയ ഹോണ്ട ആക്‌ടിവ 110; വില 80,950 രൂപ
  2. ആക്‌ടിവയെ വെല്ലാൻ പുതിയ സുസുക്കി ആക്‌സസ് 125: വില 81,700 രൂപ
  3. കരുത്തിന് കരുത്ത്, ലുക്കിന് ലുക്ക്, വേഗതയിൽ രാജാവ്: ട്രയംഫിന്‍റെ രണ്ട് പുത്തൻ ബൈക്കുകൾ: വിലയും ഫീച്ചറും അറിയാം
  4. വേഗതയിൽ കേമൻ, കൂടുതൽ കരുത്തുറ്റ എഞ്ചിനുമായി ഔഡി ആർ‌എസ് ക്യു 8 ഫെയ്‌സ്‌ലിഫ്‌റ്റ് പതിപ്പ് വരുന്നു: ലോഞ്ച് ഫെബ്രുവരി 17ന്
  5. ബാറ്ററി തീർന്നാൽ സോളാറിൽ ഓടും: കിലോ മീറ്ററിന് ചെലവ് വെറും 50 പൈസ!! സോളാർ ഇലക്‌ട്രിക് കാർ വരുന്നു...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.