ഹൈദരാബാദ്:ഉപയോക്താക്കളുടെ സ്വകാര്യത വർധിപ്പിക്കാനായി പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ജനപ്രിയ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ്. മറ്റൊരാൾക്ക് മൊബൈൽ നമ്പർ നൽകാതെ തന്നെ 'യൂസർ നെയിം' ഉപയോഗിച്ച് സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനാണ് വാട്‌സ്ആപ്പ് പദ്ധതിയിടുന്നത്. ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും പരിഗണിച്ചാണ് വാട്‌സ്ആപ്പിന്‍റെ പുതിയ അപ്‌ഡേഷൻ.
അപരിചിതർക്ക് മൊബൈൽ നമ്പർ നൽകിയാൽ ഭാവിയിൽ പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്ന് ഭയക്കുന്നവരാണ് പലരും. പുതിയ ഫീച്ചർ വരുന്നതോടെ അപരിചിതർക്ക് ഫോൺ നമ്പർ നൽകാൻ മടിക്കുന്ന പലരുടെയും പ്രശ്‌നത്തിന് പരിഹാരമാകും. ഫോൺ നമ്പർ നൽകാതെ തന്നെ ഇനി യൂസർ നെയിം ഫീച്ചർ ഉപയോഗിച്ച് മറ്റൊരാൾക്ക് മെസേജ് അയക്കാം. മൊബൈൽ നമ്പർ നൽകേണ്ട ആവശ്യമില്ല. പകരം യൂസർ നെയിം മാത്രം നൽകിയാൽ മതി.