ഹൈദരാബാദ്: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌പേസ് സ്റ്റാർട്ടപ്പ് കമ്പനിയായ പിക്‌സൽ (Pixxel) തങ്ങളുടെ ആറ് ഹൈപ്പർ സ്പെക്ട്രൽ ഇമേജിങ് ഉപഗ്രഹങ്ങളിൽ മൂന്നെണ്ണം വിക്ഷേപിക്കാനൊരുങ്ങുന്നു. സ്‌പേസ്‌എക്‌സിന്‍റെ ട്രാൻസ്‌പോർട്ടർ -12 ദൗത്യത്തിലാണ് 'ഫയർഫ്ലൈസ്' എന്നറിയപ്പെടുന്ന മൂന്ന് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുക. കാലിഫോർണിയയിലെ വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്നും ഇലോൺ മസ്‌ക്കിന്‍റെ സ്‌പേസ്‌എക്‌സ് റോക്കറ്റിലാണ് വിക്ഷേപണം. ജനുവരി 15 ഇന്ത്യൻ സമയം രാത്രി 12:19 AM-നാണ് ഫാൽക്കൽ റോക്കറ്റിന്‍റെ വിക്ഷേപണം.
ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് 131 പേലോഡുകളെ വഹിച്ചുകൊണ്ടുപോകുന്ന ട്രാൻസ്‌പോർട്ടർ -12 ദൗത്യത്തിനൊപ്പമാണ് മൂന്ന് ഹൈപ്പർ സ്പെക്ട്രൽ ഇമേജിങ് ഉപഗ്രഹങ്ങൾ അയക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും ഭൂമിയുടെ വിഭവശേഷിയെക്കുറിച്ചും പഠിക്കുന്നതിന് ഈ ഉപഗ്രഹങ്ങൾ സഹായിക്കും. വിപുലമായ സാങ്കേതികവിദ്യകളുള്ള ഈ ഉപഗ്രഹത്തിൽ തത്സമയ ഡാറ്റ ശേഖരണം സാധ്യമായതിനാൽ തന്നെ പ്രകൃതി വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിലും കാലാവസ്ഥ നിരീക്ഷണത്തിലും വലിയ മാറ്റം കൊണ്ടുവരാനാകും.
✨ All systems go! Fireflies, our fleet of six hyperspectral satellites, are mission-ready!
— Pixxel (@PixxelSpace) January 8, 2025
Precision-engineered to decode our planet like never before, they’re set to make history as the world’s highest-resolution commercial hyperspectral satellites, transforming how space… pic.twitter.com/LOI4BOrGKI
രാജ്യത്തിന്‍റെ സ്വകാര്യ ബഹിരാകാശ മേഖലയിലെ ആദ്യത്തെ നെറ്റ്‌വർക്കാണ് ഇതെന്ന് പിക്‌സൽ മേധാവി അവായിസ് അഹമ്മദ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. മൂന്ന് ഉപഗ്രഹങ്ങളിൽ ഓരോന്നിനും 60 കിലോഗ്രാം ഭാരമുണ്ടായിരിക്കും. പിക്‌സലിന്‍റെ ആറ് ഉപഗ്രഹങ്ങളിൽ അവശേഷിക്കുന്ന മൂന്നെണ്ണം ഈ വർഷത്തിന്‍റെ രണ്ടാം പാദത്തിൽ വിക്ഷേപിക്കുമെന്നാണ് സൂചന. ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ നിന്ന് ഏകദേശം 550 കിലോമീറ്റർ ഉയരത്തിലാണ് സ്ഥാപിക്കുക.
നിലവിലുള്ള ഹൈപ്പർ-സ്പെക്ട്രൽ ഉപഗ്രഹങ്ങളേക്കാളും ആറിരട്ടി നിലവാരമുള്ള സെൻസറുകളാണ് പിക്‌സെൽ ഉപഗ്രഹങ്ങളിലുള്ളത്. അതിനാൽ തന്നെ കൂടുതൽ കൃത്യതയോടെ വിവരങ്ങൾ വേഗത്തിൽ നൽകാൻ ഈ ഉപഗ്രഹങ്ങൾക്കാകും.
Also Read:
- 1,60,000 വർഷത്തിലൊരിക്കൽ മാത്രം: ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാനാകുന്ന ആകാശവിസ്‌മയം ഇന്ന്; വിശദാംശങ്ങൾ
- ഇന്ത്യക്ക് അഭിമാന നേട്ടം: ബഹിരാകാശത്തേക്ക് അയച്ച പയർവിത്തുകൾക്ക് ഇലകൾ വിരിഞ്ഞു
- 2025ൽ രണ്ട് വീതം സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും: ഇത്തവണ ഇന്ത്യയിൽ ദൃശ്യമാവുക ഒരു ഗ്രഹണം മാത്രം
- സ്പെഡെക്‌സ് ദൗത്യം; പരീക്ഷണത്തില്‍ ഉപഗ്രഹങ്ങള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലത്തില്‍ എത്തിച്ച് ഐഎസ്‌ആര്‍ഒ