ഇടുക്കി:ലോകം ആകാശത്ത് മറ്റൊരു വിസ്‌മയക്കാഴ്‌ചയ്ക്ക് നാളെ (ആഗസ്റ്റ് 19) സാക്ഷ്യം വഹിക്കും, 'സൂപ്പർ മൂണ്‍', 'ബ്ലൂമൂണ്‍' എന്നീ പേരുകളില്‍ അറിയപ്പെടുന്ന ചാന്ദ്രപ്രതിഭാസമാണ് ആകാശത്ത് ദൃശ്യമാവുക. വരാനിരിക്കുന്ന പൂർണ ചന്ദ്രൻ സൂപ്പർ മൂണ്‍ ആയിരിക്കുമെന്നാണ് നാസ അറിയിക്കുന്നത്.
2023 ഓഗസ്റ്റിൽ കണ്ട ബ്ലൂ സൂപ്പർ മൂൺ (ETV Bharat-File image) നാളെ ഇന്ത്യൻ സമയം രാത്രി 11.56നാണ് ഫുള്‍ മൂണ്‍ ദൃശ്യമാകുക. ഈ ആകാശക്കാഴ്‌ച മൂന്നുദിവസം തുടരും. പൂർണ ചന്ദ്രൻ ഭൂമിയുടെ ഭ്രമണപഥത്തോട് ഏറ്റവും അടുത്ത് വരുന്ന പ്രതിഭാസത്തെയാണ് സൂപ്പർ മൂണ്‍ എന്നു പറയുന്നത്.
ഇസ്‌താംബൂളിലെ ഗലാറ്റ ടവറിന് സമീപത്തു നിന്നുള്ള ചിത്രം (ETV Bharat-File image) ചന്ദ്രൻ ഭൂമിയുടെ ഏറ്റവും അരികിലേക്ക് എത്തുന്നതിനാലാണ് ചന്ദ്രനെ ഭൂമിയില്‍ നിന്ന് നഗ്നനേത്രങ്ങള്‍ കൊണ്ട് പൂർണതയോടെ ദർശിക്കാൻ കഴിയുന്നത്. എന്നാല്‍, ബ്ലൂമൂണ്‍ അപൂർവമായി മാത്രം കാണുന്ന പ്രതിഭാസമല്ല. വർഷത്തില്‍ രണ്ടോ മൂന്നോ തവണ ബ്ലൂമൂണ്‍ കാണപ്പെടുന്നു.
റോമിലെ കൊളോസിയത്തിന് മുകളില്‍ ഉദിച്ച സൂപ്പര്‍ മൂണ്‍ (ETV Bharat-File image) 1979ല്‍ ജ്യോതിശാസ്ത്രജ്ഞനായ റിച്ചാർഡ് നോലെയാണ് സൂപ്പർ മൂണ്‍ എന്ന പദം ആദ്യമായി ഉപയോഗിച്ചത്. ഈ വർഷം വരാനിരിക്കുന്ന നാല് സൂപ്പർ മൂണുകളില്‍ ആദ്യത്തേതാണ് ആഗസ്റ്റ് 19ന് തെളിയുക. സെപ്‌തംബറിലും ഒക്ടോബറിലും സൂപ്പർ മൂണുകള്‍ വരാനുണ്ട്. ആഗസ്റ്റ് 19ലെ സൂപ്പർ മൂണ്‍ എന്നത് ബ്ലൂമൂണ്‍ കൂടിയാണ്.
സൂപ്പർ മൂൺ (ETV Bharat-File image) ബ്ലൂ മൂണിന് നീലനിറവുമായി ബന്ധമില്ല. നാല് ഫുള്‍ മൂണുകളുള്ള ഒരു സീസണിലെ മൂന്നാമത്തെ ഫുള്‍ മൂണിനെയാണ് സാധാരണയായി ബ്ലൂ മൂണ്‍ എന്നുവിളിക്കുന്നത്. ഇത്തരത്തിലുള്ള ഫുള്‍ മൂണാണ് ആഗസ്റ്റ് 19ന് ദൃശ്യമാകുക. ഈ ദിവസം 30 ശതമാനം അധികം വെളിച്ചവും 14 ശതമാനം അധികവലിപ്പവും ചന്ദ്രനുണ്ടാകും. സൂപ്പർമൂണ്‍ ലോകമെമ്പാടും ദൃശ്യമാകും.
Also Read: ഇസ്രോയുടെ എസ്‌എസ്‌എല്‍വി വിക്ഷേപണം വിജയം; ഇഒഎസ് 08 ഭ്രമണപഥത്തില്‍