ഹൈദരാബാദ്: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ആമസോണും ഫ്ലിപ്‌കാർട്ടും ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം പ്രമാണിച്ച് ഉപഭോക്താക്കൾക്കായി ഓഫർ വിൽപ്പന ആരംഭിച്ചിരിക്കുകയാണ്. ഇരു പ്ലാറ്റ്‌ഫോമുകളും പ്രൈം ഉപയോക്താക്കൾക്കായി വിൽപ്പന ഇന്ന് (ജനുവരി 13) തന്നെ ആരംഭിച്ചിട്ടുണ്ട്. മറ്റ് ഉപയോക്താക്കൾക്കായി ആമസോണിലും ഫ്ലിപ്‌കാർട്ടിലും വിൽപ്പന നാളെ മുതൽ ആരംഭിക്കും. ഇരു പ്ലാറ്റ്‌ഫോമുകളിലും മൊബൈൽ ഫോണുകൾക്കും, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങൾക്കും ലഭ്യമായ ഓഫറുകൾ പരിശോധിക്കാം.
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ:
പ്രൈം ഉപയോക്താക്കൾക്കായി ആമസോണിൽ വിൽപ്പന ഇന്ന് (ജനുവരി 13) ഉച്ചയ്‌ക്ക് 12 മണി മുതൽ ആരംഭിച്ചിട്ടുണ്ടെങ്കിലും സാധാരണ ഉപയോക്താക്കൾക്കായി സെയിൽ ആരംഭിക്കുന്നത് നാളെ (ജനുവരി 14) ആണ്. കൂടാതെ പ്രൈം അംഗങ്ങൾക്ക് സാധനം ഓർഡർ ചെയ്യുന്ന ദിവസം തന്നെ സൗജന്യമായി ഡെലിവറി ചെയ്യുന്ന സംവിധാനവുമുണ്ട്. എസ്‌ബിഐ കാർഡോ ഇഎംഐ സംവിധാനമോ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ഡിസ്‌ക്കൗണ്ടും ലഭിക്കും.
കൂടാതെ ഐസിഐസിഐ ആമസോൺ പേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടയ്ക്കുന്നവർക്ക് എക്സ്ചേഞ്ച് ഓഫറും കൂപ്പണുകളും ലഭിക്കും. ആമസോൺ റിപ്പബ്ലിക് ഡേ സെയിലിൽ മൊബൈലുകൾക്കും മറ്റ് ഇലക്‌ട്രോണിക് ആക്‌സസറികൾക്കും 40% വരെ കിഴിവ് ലഭിക്കും. പുതുതായി ലോഞ്ച് ചെയ്‌ത ഉപകരണങ്ങൾ, മൊബൈൽ ആക്‌സസറികൾ പ്രീമിയം സ്റ്റോറുകൾ, എഐ സ്റ്റോറുകൾ എന്നിവയുൾപ്പെടെ 50-ലധികം സ്റ്റോറുകളിൽ ഡിസ്‌കൗണ്ടുകൾ ലഭ്യമാണ്.
ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഹെഡ്‌ഫോണുകൾ, സ്‌മാർട്ട്‌വാച്ചുകൾ ഉൾപ്പെടെയുള്ള ഇലക്‌ട്രോണിക് ആക്‌സസറികൾക്ക് സെയിലിൽ ഓഫറുകൾ ലഭ്യമാണ്. കൂടാതെ വാഷിങ് മെഷീൻ, ഫ്രിഡ്‌ജ്, എസി, മൈക്രോവേവ് ഓവൻ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾക്ക് 65 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. സ്‌മാർട്ട് ടിവികൾക്കും 65 ശതമാനം വരെ ഓഫറുകൾ ലഭിക്കും.
ആമസോണിൽ ഫോണുകൾക്കും ഓഫറുകൾ:
മൊബൈൽ ഫോണുകൾക്ക് 40 ശതമാനം വരെ കിഴിവ് നൽകുമെന്നാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്തിടെ പുറത്തിറക്കിയ വൺപ്ലസ് 13, വൺപ്ലസ് 13 ആർ, iQOO 13 5ജി, ഐഫോൺ 15, സാംസങ് ഗാലക്‌സി M35 5ജി എന്നീ സ്‌മാർട്ട്‌ഫോണുകൾക്ക് ആമസോണിന്‍റെ റിപ്പബ്ലിക് സെയിലിൽ വില കുറയാനാണ് സാധ്യത. കൂടാതെ ഹോണർ 200 5ജി, സാംസങ് ഗാലക്‌സി എസ് 23 അൾട്ര, റിയൽമി നാർസോ N61, റെഡ്‌മി നോട്ട് 14 5ജി എന്നിവയും ഡിസ്‌കൗണ്ട് വിലയിൽ വിൽപ്പനയ്‌ക്കെത്തും.
ഫ്ലിപ്‌കാർട്ട് മോനുനെന്‍റൽ സെയിൽ 2025:
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തന്നെ ഫ്ലിപ്‌കാർട്ടും വിൽപ്പന പ്രഖ്യാപിച്ചിരുന്നു. ഫ്ലിപ്‌കാർട്ട് പ്ലസ് ഉപയോക്താക്കൾക്കായി ഫ്ലിപ്‌കാർട്ടിൽ വിൽപ്പന ഇന്ന് (ജനുവരി 13) ഉച്ചയ്‌ക്ക് 12 മണി മുതൽ തന്നെ ആരംഭിച്ചിട്ടുണ്ട്. എന്നാൽ നാളെ മുതലായിരിക്കും മറ്റ് ഉപയോക്താക്കൾക്ക് ലഭ്യമാവുക.
എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടയ്ക്കുന്നവർക്ക് 10% ഇൻസ്റ്റന്‍റ് ഡിസ്‌കൗണ്ട് നൽകുമെന്നാണ് ഫ്ലിപ്‌കാർട്ട് അറിയിച്ചിരിക്കുന്നത്. കൂടാതെ ഉപയോക്താക്കൾക്ക് ഇഎംഐ ഓഫറുകളും വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഫ്ലിപ്പ്കാർട്ട് ആക്‌സിസി ബാങ്ക് കാർഡ് ഉപയോഗിച്ച് പണമടക്കുന്നവർക്ക് എല്ലാ സാധനങ്ങൾക്കും 5% ഇൻസ്റ്റന്‍റ് ഡിസ്‌കൗണ്ട് ലഭിക്കും.
കൂടാതെ രാത്രി 12 മണി മുതൽ ഉച്ചയ്‌ക്ക് 12 വരെയുള്ള സമയങ്ങളിൽ സാധനങ്ങൾ ഓർഡർ ചെയ്യുന്നവർക്ക് പ്രത്യേക കിഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് 76 രൂപ പ്രാരംഭവിലയിൽ ഡീലുകൾ ലഭ്യമാകും. സെയിലിൽ സ്‌മാർട്ട്‌ഫോണുകൾക്കും ലാപ്‌ടോപ്പുകൾ, ടിവികൾ, ടാബ്‌ലെറ്റുകൾ, വീട്ടുപകരണങ്ങൾ ഉൾപ്പെടെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങൾക്കും മികച്ച ഡിസ്‌കൗണ്ടുകൾ ലഭ്യമാവും.
ഫ്ലിപ്‌കാർട്ടിൽ ഐഫോണിന് മികച്ച ഓഫർ:
ഫ്ലിപ്‌കാർട്ട് മോനുനെന്‍റൽ സെയിലിൽ ഉപയോക്താക്കൾക്ക് ഐഫോൺ 16 കുറഞ്ഞ വിലയിൽ സ്വന്തമാക്കാനാവും. 63,999 രൂപയ്ക്ക് ഓഫർ സെയിലിൽ ഐഫോൺ 16 ലഭിക്കുമെന്നാണ് ഫ്ലിപ്‌കാർട്ട് അറിയിച്ചിരിക്കുന്നത്. 74,900 രൂപയാണ് ഐഫോൺ 16 മോഡലിന്‍റെ നിലവിലെ വില. സാംസങിന്‍റെ എസ് സീരീസിലെ ഫോണുകൾക്കും സെയിലിൽ വില കുറയും. സാംസങ് ഗാലക്‌സി എസ് 24 പ്ലസ് 59,999 രൂപ പ്രാരംഭ വിലയിൽ ലഭ്യമാകും.
Also Read:
- രണ്ട് വർഷത്തേക്ക് യൂട്യൂബ് പരസ്യത്തിന്‍റെ ശല്യമില്ല, സൗജന്യ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുമായി ജിയോ; ആർക്കൊക്കെ ലഭ്യമാകും?
- 5 ജി നെറ്റ്‌വർക്കിനേക്കാളും മികച്ച സ്‌പീഡിൽ 5.5 ജി എത്തി: മാറ്റത്തിന് തുടക്കമിട്ട് ജിയോ: വൺപ്ലസിന്‍റെ പുതിയ ഫോണുകളിൽ ലഭ്യം
- സാംസങ് ഗാലക്‌സി എസ് 25 സീരീസ്: വിവരങ്ങൾ ചോർന്നു; ക്യാമറ ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും
- 20,000 രൂപയ്‌ക്കുള്ളിൽ ലഭ്യമാവുന്ന അഞ്ച് മികച്ച ക്യാമറ ഫോണുകൾ