കേരളം

kerala

ETV Bharat / technology

ഏറ്റവും വേഗമാര്‍ന്ന ക്വാണ്ടം കമ്പ്യൂട്ടര്‍ തദ്ദേശീയമായി വികസിപ്പിച്ച് മാണ്ടി ഐഐടിയിലെ ഗവേഷകര്‍ - വേഗമാര്‍ന്ന ക്വാണ്ടം കമ്പ്യൂട്ടര്‍

സാധാരണ താപനിലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാണ്ടം കമ്പ്യൂട്ടര്‍ തദ്ദേശീയമായി വികസിപ്പിച്ച് ഹിമാചല്‍ ഐഐടിയിലെ ഗവേഷകര്‍. തദ്ദേശീയമായി വികസിപ്പിക്കുന്ന ഏറ്റവും വേഗമാര്‍ന്ന കമ്പ്യൂട്ടറെന്നും ഗവേഷകര്‍.

Scientists of IIT Mandi  first indigenous quantum computer  works at room temperature  വേഗമാര്‍ന്ന ക്വാണ്ടം കമ്പ്യൂട്ടര്‍  മാണ്ടി ഐഐടിയിലെ ഗവേഷകര്‍
Gyan Netra: IIT Researchers are developing the Fastest Indigenous Quantum Computer

By ETV Bharat Kerala Team

Published : Mar 2, 2024, 5:59 PM IST

ന്യൂഡല്‍ഹി:ഹിമാചല്‍ പ്രദേശിലെ മാണ്ടി ഐഐടിയിലെ ഗവേഷകര്‍ രാജ്യത്ത് ആദ്യമായി തദ്ദേശീയമായി ക്വാണ്ടം കമ്പ്യൂട്ടര്‍ വികസിച്ചു. സാധാരണ താപനിലയില്‍ അതിവേഗം പ്രവര്‍ത്തിക്കാനാകുന്ന കമ്പ്യൂട്ടറാണിതെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു(Scientists of IIT Mandi).

കണക്കൂകൂട്ടലുകള്‍ക്ക് വേഗം നല്‍കാനായി ഇതില്‍ ഫോട്ടോണുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഗവേഷകര്‍ പറഞ്ഞു. ദേശീയ ക്വാണ്ടം ദൗത്യത്തിന്‍റെ ഭാഗമായാണ് ഈ പ്രോജക്‌ട് ഇവര്‍ ഏറ്റെടുത്തത്. പരമ്പരാഗത അല്‍ഗോരിതങ്ങള്‍ ഉപയോഗിച്ചല്ല ഇത് വിവരങ്ങള്‍ വിശകലനം ചെയ്യുന്നത്. 86ശതമാനം കൃത്യത പുലര്‍ത്തുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു(first indigenous quantum computer).

ഐഐടി ശാസ്‌ത്രജ്ഞര്‍ വികസിപ്പിച്ച ഒപ്‌ടിക്കല്‍ ക്വാണ്ടം കമ്പ്യൂട്ടര്‍ തത്സമയ കണക്കുകൂട്ടലുകള്‍ ചെയ്യാന്‍ കഴിവുള്ളവയാണ്. ഒരുസിപിയു പോലെയല്ല ഇത് പ്രവര്‍ത്തിക്കുന്നത് മറിച്ച് ഗ്രാഫിക്‌സ് പ്രോസസര്‍(ജിപിയു) പോലെയാണെന്നും ഗവേഷകര്‍ പറയുന്നു. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഫലപ്രദമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നിരന്തരം ഫോട്ടോകളും ദൃശ്യങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാമെന്നും ഗവേഷണത്തില്‍ പങ്കെടുത്ത സി എസ് യാദവ് പറയുന്നു( works at room temperature).

ഇതിനകം തന്നെ പല കമ്പനികളും ക്വാണ്ടം കമ്പ്യൂട്ടറുകള്‍ വികസിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇവയ്ക്കൊക്കെ തണുത്ത കാലാവസ്ഥ ആവശ്യമാണ്. എന്നാല്‍ തങ്ങള്‍ വികസിപ്പിച്ചിരിക്കുന്നത് ഫോട്ടോണ്‍ അടിസ്ഥാനമാക്കിയുള്ള ക്വാണ്ടം കമ്പ്യൂട്ടറാണ്. അതിന് സാധാരണ ഊഷ്മാവില്‍ പ്രവര്‍ത്തിക്കാനാകും. ഒരേസമയം 1024 ജോലികള്‍ പൂര്‍ത്തീകരിക്കാനും ഇതിന് സാധിക്കും. മൂന്ന് സുപ്രധാന ഘടകങ്ങള്‍ ഉപയോഗിച്ചാണ് ഈ കമ്പ്യൂട്ടര്‍ വികസിപ്പിച്ചിരിക്കുന്നതെന്നും ഗവേഷകര്‍ അറിയിച്ചു.

Also Read: ശ്വാസത്തിലൂടെ മദ്യത്തിന്‍റെ അളവ് തിരിച്ചറിയാം; ഉപകരണം വികസിപ്പിച്ച് ജോധ്പൂര്‍ ഐഐടി

ABOUT THE AUTHOR

...view details