കേരളം

kerala

ETV Bharat / technology

'ഡീപ്‌സീക്ക് നിർമ്മിച്ചത് ഓപ്പൺഎഐയുടെ ഡാറ്റകൾ ഉപയോഗിച്ച്, ഡാറ്റകൾ ചോർന്നതായി കണ്ടെത്തി, തെളിവുകളുണ്ട്': ആരോപണങ്ങളുമായി ഓപ്പൺ എഐ - OPENAI VS DEEPSEEK

ഡീപ്‌സീക്ക് നിർമ്മിച്ചത് ഓപ്പൺഎഐയുടെ ഡാറ്റകൾ വേർതിരിച്ചെന്നും തെളിവുണ്ടെന്നും ഓപ്പൺ എഐ. ഡീപ്‌സീക്ക് എഐ ചാറ്റ്‌ബോട്ടിനെതിരെ ആരോപണങ്ങളുമായി ഓപ്പൺ എഐ. ഡാറ്റകൾ ചോർന്നതായി കണ്ടെത്തിയെന്നും ഓപ്പൺ എഐ.

OPENAI  OPENAI DEEPSEEK ISSUE  CHINESE DEEPSEEK AI CHATBOT  ഡീപ്‌സീക്ക്
DeepSeek AI (Photo - AP Photo)

By ETV Bharat Tech Team

Published : Jan 30, 2025, 7:14 PM IST

ഹൈദരാബാദ്:ഓപ്പൺ എഐ, ചാറ്റ് ജിപിടി, ഗൂഗിൾ ജെമിനി അടക്കമുള്ള എഐ ടൂളുകൾ അരങ്ങുവാഴുന്നതിനിടയിലേക്കാണ് ചൈനീസ് ടെക് സ്റ്റാർട്ടപ്പായ ഡീപ്‌സീക്കിന്‍റെ എഐ ചാറ്റ്‌ബോട്ട് വരുന്നത്. ഓപ്പൺ സോഴ്‌സ് എഐ മോഡലായ ഡീപ്‌സീക്ക്-ആർ 1ന്‍റെ പ്രത്യേകത ചാറ്റ്‌ ജിപിടിയുടെ എല്ലാ പ്രീമിയം സവിശേഷതകളും വളരെ കുറഞ്ഞ നിരക്കിൽ തന്നെ നൽകുമെന്നതാണ്. ആരംഭിച്ച് ദിവസങ്ങൾക്കകം തന്നെ ടെക്‌ ലോകത്തെ പിടിച്ചുകുലുക്കാൻ ഡീപ്‌സീക്കിന് കഴിഞ്ഞിട്ടുണ്ട്.

ഇപ്പോൾ ടെക്‌ ലോകത്ത് ചർച്ചയാവുന്നത് ഡീപ്‌സീക്കിനെതിരെയുള്ള ഓപ്പൺ എഐയുടെ ആരോപണങ്ങളാണ്. പുതുതായി ആരംഭിച്ച ചൈനീസ് ചാറ്റ്‌ബോട്ട് തങ്ങളുടെ ഡാറ്റ ഉപയോഗിച്ചാണോ നിർമിച്ചതെന്നാണ് ചാറ്റ്‌ ജിപിടി നിർമ്മിച്ച ഓപ്പൺ എഐയുടെ സംശയം. ഓപ്പൺ എഐ മോഡലുകളെ ഡീപ്‌സീക്കിന്‍റെ സിസ്റ്റങ്ങളിലേക്ക് സംയോജിപ്പിക്കാനായി ചൈനീസ് കമ്പനി ഓപ്പൺ എഐയുടെ എപിഐ നിയമവിരുദ്ധമായി ഉപയോഗിച്ചോ എന്നതാണ് സംശയം. ഓപ്പൺ എഐയും മൈക്രോസോഫ്‌റ്റും ചേർന്ന് ഇത് അന്വേഷിച്ചുവരികയാണെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ടുകൾ.

തെളിവ് ലഭിച്ചതായി ഓപ്പൺ എഐ:ഓപ്പൺ എഐ ഡെവലപ്പർ അക്കൗണ്ടുകൾ വഴി 2024ൽ വലിയ അളവിൽ ഡാറ്റകൾ ചോർന്നതായി മൈക്രോസോഫ്‌റ്റിന്‍റെ സുരക്ഷാ ഗവേഷകർ കണ്ടെത്തിയിരുന്നു. ഇത് ഡീപ്‌സീക്ക് ആണെന്ന് ഓപ്പൺ എഐ സംശയിക്കുന്നതായാണ് ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നത്. ഡീപ്‌സീക്ക് ഓപ്പൺ എഐ ഡാറ്റകൾ വേർതിരിച്ചെടുക്കുന്നതായി (ഡിസ്‌റ്റിലേഷൻ) തെളിവുകൾ ലഭിച്ചതായാണ് ഓപ്പൺ എഐ ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞത്. ചെറിയ എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി വലിയ എഐ മോഡലുകളിൽ നിന്ന് ഡാറ്റ വേർതിരിച്ചെടുക്കുന്ന ഒരു രീതിയാണ് ഡിസ്‌റ്റിലേഷൻ.

ഓപ്പൺ എഐയുടെ നിബന്ധനകളെ ലംഘിക്കുന്നു:ഇങ്ങനെ ചെയ്യുന്നത് വഴി ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിക്കാതെ തന്നെ ഒരു എഐ കമ്പനിക്ക് അവരുടെ ചാറ്റ്ബോട്ടുകളെ കാര്യക്ഷമമായി പരിശീലിപ്പിക്കാൻ കഴിയും. ഓപ്പൺഎഐ അതിന്‍റെ ജിപിടി-4 മോഡലിനെ പരിശീലിപ്പിച്ചതും ഇങ്ങനെയാണ്. ഡെവലപ്പർമാർക്ക് അവരുടെ ആപ്ലിക്കേഷനുകളുമായി ഓപ്പൺഎഐയുടെ എപിഐ സംയോജിപ്പിക്കാനുള്ള അനുവാദം ഓപ്പൺഎഐ നൽകുന്നുണ്ട്. എന്നാൽ ഡിസ്‌റ്റിലേഷൻ നടത്തി ഓപ്പൺഎഐക്ക് തന്നെ എതിരാളിയായി ഒരു എഐ മോഡൽ നിർമ്മിക്കുന്നത് കമ്പനിയുടെ സേവനങ്ങളുമായി ബന്ധപ്പെട്ട നിബന്ധനകളെ ലംഘിക്കുന്നതാണെന്നാണ് ഓപ്പൺഎഐ പറയുന്നത്. അതേസമയം ഇതുസംബന്ധിച്ച തെളിവുകൾ ഓപ്പൺഎഐ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നതാണ് യാതാർത്ഥ്യം.

ഡീപ്‌സീക്ക് ഓപ്പൺഎഐ മോഡലുകളിൽ നിന്ന് ഡാറ്റകൾ വേർതിരിച്ചെടുത്തിട്ടുണ്ടെന്നതിന് കൃത്യമായ തെളിവുകളുണ്ടെന്നും, ഇതിൽ ഓപ്പൺ എഐ സന്തുഷ്‌ടനാണെന്ന് താൻ കരുതുന്നില്ലെന്നുമാണ് വൈറ്റ് ഹൗസ് എഐ ക്രിപ്‌റ്റോ സാർ ഡേവിഡ് സാക്‌സ് ഐപി മോഷണം സംബന്ധിച്ച് ഫോക്‌സ് ന്യൂസിനോട് പ്രതികരിച്ചത്. ചൈന ആസ്ഥാനമായുള്ള കമ്പനികളിൽ പലതും മുൻനിര യുഎസ് കമ്പനികളുടെ എഐ മോഡലുകളിലെ ഡാറ്റകൾ വേർതിരിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ടെന്ന് തങ്ങൾക്ക് അറിയാമെന്നാണ് ഓപ്പൺഎഐ ബ്ലൂംബെർഗിന് നൽകിയ പ്രസ്‌താവനയിൽ പറയുന്നത്. യുഎസ് സാങ്കേതികവിദ്യ കൈവശപ്പെടുത്താനുള്ള ഇത്തരം എതിരാളികളിൽ നിന്ന് തങ്ങളുടെ ഐപി സംരക്ഷിക്കുന്നതിനായി യുഎസ് സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കേണ്ടത് നിർണായകമാണെന്നും ഓപ്പൺഎഐ പറഞ്ഞിട്ടുണ്ട്.

Also Read:

  1. ടെക് ലോകത്തെ പിടിച്ചുകുലുക്കി ചൈനീസ് കമ്പനിയുടെ പുതിയ എഐ ചാറ്റ്‌ബോട്ട്: ഡീപ്‌സീക്കിനെ കുറിച്ച് വിശദമായറിയാം
  2. ടിക് ടോക്കിനെ മൈക്രോസോഫ്‌റ്റ് വാങ്ങുമോ? നിർണായക നീക്കങ്ങളുമായി ട്രംപ്
  3. ബഹിരാകാശ നടത്തത്തിൽ റെക്കോർഡിടാൻ സുനിത വില്യംസ്: ലൈവ് സ്‌ട്രീമിങ് നിങ്ങൾക്കും കാണാം; ചെയ്യേണ്ടത് ഇത്രമാത്രം
  4. ഭൂമിയിലെ അത്ഭുതം: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നും പകർത്തിയ കുംഭമേളയുടെ ചിത്രങ്ങൾ കാണാം
  5. 'കുംഭമേള' എന്ന് ഗൂഗിളിൽ തിരയൂ... കാണാം പുഷ്‌പവൃഷ്‌ടി: സ്‌പെഷ്യൽ ആനിമേഷനുമായി ഗൂഗിൾ

ABOUT THE AUTHOR

...view details