കേരളം

kerala

ETV Bharat / technology

ജീവന്‍റെ സാന്നിധ്യം തേടി വ്യാഴത്തിന്‍റെ ഉപഗ്രഹത്തിലേക്ക്: 'യൂറോപ്പ ക്ലിപ്പർ' പേടകം ഇന്ന് വിക്ഷേപിക്കും - EUROPA CLIPPER MISSION LAUNCH

വ്യാഴത്തിന്‍റെ ഉപഗ്രഹമായ യൂറോപ്പയെക്കുറിച്ച് പര്യവേക്ഷണം ചെയ്യുന്ന നാസയുടെ 'യൂറോപ്പ ക്ലിപ്പർ' പേടകം ഇന്ന് വിക്ഷേപിക്കും.

NASA  യൂറോപ്പ ക്ലിപ്പർ ദൗത്യം  EUROPA CLIPPER MISSION  JUPITER
Surface of Jupiter’s icy moon Europa (Nasa.gov)

By ETV Bharat Tech Team

Published : Oct 14, 2024, 1:56 PM IST

ഭൂമിക്ക് പുറത്തുള്ള ജീവന്‍ തേടി വ്യാഴത്തിന്‍റെ ഉപഗ്രഹമായ യൂറോപ്പയിലേക്ക് നാസ അയക്കുന്ന 'യൂറോപ്പ ക്ലിപ്പർ' പേടകത്തിന്‍റെ വിക്ഷേപണം ഇന്ന്(ഒക്‌ടോബർ 14). ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്‍ററിലെ കേപ് കനാവറലിൽ നിന്ന് ഇന്ത്യൻ സമയം രാത്രി 9.36നാണ് പേടകം വിക്ഷേപിക്കുക. സ്‌പേസ് എക്‌സിന്‍റെ ഫാൽക്കൺ ഹെവി റോക്കറ്റിലാണ് വിക്ഷേപണം ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്.

ഭൂമിയല്ലാതെ ജീവന്‍റെ സാധ്യത കൂടുതലുള്ള ഉപഗ്രഹമാണ് യൂറോപ്പയെന്ന് നാസയിലെ ഉദ്യോഗസ്ഥനായ ജിന ഡിബ്രാസിയോ പറഞ്ഞിരുന്നു. സൗരയൂഥത്തിൽ ജീവൻ നിലനിർത്താൻ സാധിക്കുന്ന മറ്റേതെങ്കിലും ഗ്രഹങ്ങളുണ്ടോ എന്ന് കണ്ടുപിടിക്കാൻ നിർണായകമായിരിക്കും പുതിയ ദൗത്യം.

'ജീവന്‍റെ തുടിപ്പുകൾ ഉണ്ടോ എന്നറിയാൻ യൂറോപ്പ ക്ലിപ്പർ ദൗത്യം നേരിട്ടുള്ള പഠനം നടത്തില്ലെങ്കിലും, യൂറോപ്പയിൽ ജീവൻ നിലനിർത്താൻ സാധിക്കുന്ന ഘടകങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും. തുടർന്ന് എന്തെങ്കിലും കണ്ടെത്താനായാൽ കൂടുതൽ കണ്ടെത്തലുകൾക്കായി മറ്റൊരു ദൗത്യം കൂടെ വിക്ഷേപിക്കും'. യൂറോപ്പ ക്ലിപ്പർ ദൗത്യത്തിന്‍റെ ഭാഗമായ ശാസ്ത്രജ്ഞനായ കർട്ട് നിബറിന്‍റെ വാക്കുകൾ.

ഐസ് കൊണ്ട് നിർമിക്കപ്പെട്ടിരിക്കുന്ന യൂറോപ്പയിൽ ഓക്‌സിജന്‍റെ അളവ് കൂടുതലാണ്. യൂറോപ്പയ്‌ക്കുള്ളിലെ ഭുഗർഭ സമുദ്രം വാസയോഗ്യമാണോ എന്ന് നിർവഹിക്കുന്നതിലും നാസയുടെ ദൗത്യം നിർണായകമായിരിക്കും. മുമ്പ് ഒക്‌ടോബർ 10ന് ആയിരുന്നു പേടകം വിക്ഷേപിക്കാനിരുന്നത്. എന്നാൽ യൂറോപ്പിലെ ഫ്ലോറിഡയിൽ ഉണ്ടായ മിൽട്ടൺ കൊടുങ്കാറ്റ് കണക്കിലെടുത്ത് വിക്ഷേപണ തിയതി നീട്ടുകയായിരുന്നു. ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്തായിരുന്നു നാസയുടെ തീരുമാനം

യൂറോപ്പ ക്ലിപ്പർ ദൗത്യത്തിന് വ്യാഴത്തിലെത്താൻ 2.6 ബില്യൺ കിലോ മീറ്റർ സഞ്ചരിക്കേണ്ടി വരും. 2030 ഓടെ ആയിരിക്കും ദൗത്യം യൂറോപ്പയിലെത്തുക.

Also Read: സുനിത വില്യംസിനും വില്‍മറിനും തിരിച്ചെത്താൻ 'മസ്‌കിന്‍റെ പേടകം'; മടക്കയാത്ര ഫെബ്രുവരിയില്‍

ABOUT THE AUTHOR

...view details