ഹൈദരാബാദ്:ഇന്ത്യയിലെ ടെലികോം മാർക്കറ്റിൽ ഏറ്റവും അധികം വരിക്കാരുള്ള ജിയോ സർവീസ് പ്രൊവൈഡറായ ജിയോ അതിന്‍റെ എട്ടാം വാർഷികം പ്രമാണിച്ച് പുതിയ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. നിശ്ചിത പ്ലാനുകൾക്ക് നിശ്ചിത കാലയളവിലേക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക. സെപ്‌റ്റംബർ 5 മുതൽ 10 വരെയാണ് ഓഫറിന്‍റെ കാലാവധി. പ്രീപെയ്‌ഡ് പ്ലാനുകൾക്ക് 700 രൂപ വരെയുള്ള ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
ഓഫറുകൾ ഇങ്ങനെ:
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതെങ്കിലും പ്ലാനുകളിൽ റീച്ചാർജ് ചെയ്യുന്ന ജിയോ വരിക്കാർക്ക് 700 രൂപ വിലയുള്ള ഓഫറുകൾ ലഭിക്കും. നിലവിൽ പ്ലാനുള്ളവർക്കും ഈ ഓഫറിലൂടെ റീച്ചാർജ് ചെയ്യാം. ആക്‌ടീവ് പ്ലാൻ വാലിഡിറ്റി കഴിഞ്ഞതിന് ശേഷമേ പുതിയ ഓഫറിന്‍റെ സേവനം ആരംഭിക്കുകയുള്ളൂ.
വില | ഡാറ്റ | വാലിഡിറ്റി |
899 രൂപ | 2 GB/ per day | 90 ദിവസം |
999 രൂപ | 2 GB/ per day | 98 ദിവസം |
3599 രൂപ | 2.5 GB/ per day | 365 ദിവസം |
175 രൂപ | 10 GB | 28 ദിവസം |