അമരാവതി:ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് 3 ഡിഎസ് കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ ഇന്ന് (ഫെബ്രുവരി 17) വൈകിട്ട് 5.35നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. 51.7 മീറ്റർ ഉയരമുള്ള GSLV-F14 സ്‌പേസ്‌പോർട്ടിലെ രണ്ടാമത്തെ ലോഞ്ച് പാഡിൽ നിന്നാണ് ഉപഗ്രഹം കുതിച്ചുയര്‍ന്നത്.
2,274 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം കാലാവസ്ഥയെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. ജിഎസ്‌എല്‍വിയുടെ സഹായത്തോടെ ഐഎസ്‌ആര്‍ഒ നടത്തുന്ന പതിനാറാമത്തെ വിക്ഷേപണമാണിത്. കാലാവസ്ഥ പ്രവചനത്തില്‍ കൂടുതല്‍ കൃത്യത വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഐഎസ്‌ആര്‍ഒ ഇന്‍സാറ്റ് 3ഡിഎസ് വിക്ഷേപിച്ചത്.