കാഠ്‌മണ്ഡു: നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്‌മണ്ഡുവില്‍ ശക്തമായ ഭൂചലനം. രാവിലെ 6.35ഓടെയാണ് റിക്‌ചര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ടിബറ്റും ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ലബൂച്ചയില്‍ നിന്ന് 93 കിലോമീറ്റര്‍ അകലെയായാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ പറഞ്ഞു. ഇതിന് 200 കിലോമീറ്റര്‍ തെക്ക് കിഴക്കുള്ള കാഠ്മണ്ഡുവില്‍ പോലും കെട്ടിടങ്ങള്‍ക്ക് കുലുക്കം അനുഭവപ്പെട്ടു. ഭൂമിക്കടിയില്‍ പത്ത് കിലോമീറ്റര്‍ താഴെയായാണ് ഭൂകമ്പമുണ്ടായത്.
നാശനഷ്‌ടങ്ങളെയും ആളപായത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ജനങ്ങള്‍ സുരക്ഷിതത്വത്തിനായി വീടിന് പുറത്തിറങ്ങി. തൊട്ടടുത്ത ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടു.
ഭൂചലനത്തിന്‍റെ പ്രകമ്പനം ഡല്‍ഹിയിലെയും ബിഹാറിലെയും ചിലയിടങ്ങളില്‍ അനുഭവപ്പെട്ടു.
Also Read: വടക്കന്‍ നേപ്പാളില്‍ ഭൂചലനം; റിക്‌ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തി