കേരളം

kerala

ETV Bharat / technology

ഇനി ഗ്രൂപ്പിനുളളിൽ ഇവൻ്റുകൾ സൃഷ്‌ടിക്കാം; പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്, വിശദമായി അറിയാം... - WHATSAPP NEW FEATURE - WHATSAPP NEW FEATURE

പുതിയ ഫീച്ചർ വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചു. ഗ്രൂപ്പിനുളളിൽ ഇവൻ്റുകൾ സൃഷ്‌ടിക്കുന്നതാണ് ഉപയോക്‌താക്കൾക്ക് ലഭ്യമാക്കിയത്.

WHATSAPP EVENT  WHATSAPP FEATURES  വാട്ട്‌സ്ആപ്പ് പുതിയ ഫീച്ചർ  വാട്ട്‌സ്ആപ്പ് ഇവൻ്റ്
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jun 28, 2024, 1:34 PM IST

ഉപയോക്താക്കൾക്ക് അവരുടെ ഗ്രൂപ്പ് ചാറ്റുകളിൽ നേരിട്ട് ഇവൻ്റുകൾ സൃഷ്‌ടിക്കാൻ അനുവദിക്കുന്ന ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്. സുഹൃത്തുക്കളുമായുള്ള കാഷ്വൽ മീറ്റിംഗ്, കുടുംബ സംഗമം, പ്രൊഫഷണൽ മീറ്റിംഗ്, ഒത്തുചേരലുകൾ എന്നിവ സംഘടിപ്പിക്കുന്നതിനാണ് ഈ ഫീച്ചർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ഒരു ഇവൻ്റ് എങ്ങനെ സൃഷ്‌ടിക്കാം

ഘട്ടം 1: നിങ്ങളുടെ മൊബൈലിൽ വാട്ട്‌സ്ആപ്പ് തുറക്കുക.

ഘട്ടം 2:ഒരു ഗ്രൂപ്പ് ചാറ്റ് തുറന്നതിനുശേഷം നിങ്ങളൊരു ആൻഡ്രോയിഡ് യൂസർ ആണെങ്കിൽ അറ്റാച്ച്മെൻ്റ് ഐക്കൺ ടാപ്പുചെയ്യുക. അതേസമയം ഐ ഫോൺ ഉപയോക്‌താവാണെങ്കിൽ പ്ലസ് ഐക്കൺ ടാപ്പുചെയ്യുക.

ഘട്ടം 3: ഇവൻ്റ് ടാപ്പ് ചെയ്യുക.

ഘട്ടം 4: ഇവൻ്റിൽ പേര്, തീയതി, സമയം എന്നിവ നൽകുക.

ഘട്ടം 5: നിങ്ങൾക്ക് വേണമെങ്കിൽ ഇവൻ്റ് വിവരണമോ ലൊക്കേഷനോ കോൾ ലിങ്കോ ചേർക്കാനും കഴിയുന്നതാണ്.

ഇവൻ്റ് ഡിസ്‌ക്രിപ്‌ഷന്‍ 2,048 ക്യാരക്‌ടറുകള്‍ വരെ ആകാം. നടത്താൻ പോകുന്ന ഇവൻ്റിലേക്ക് കോൾ ലിങ്കുകൾ ഒരു വർഷത്തിനു മുമ്പെതന്നെ ചേർക്കാവുന്നതാണ്. വിവരണത്തിൽ നിങ്ങൾക്ക് മറ്റ് പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള ലിങ്കുകൾ ചേർക്കാനും കഴിയും.

ഘട്ടം 6:സെൻ്റ് ഐക്കൺ അല്ലെങ്കിൽ സേവ് ഓപ്ഷൻ ടാപ്പ് ചെയ്യുക.

ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഇവൻ്റ് എങ്ങനെ എഡിറ്റ് ചെയ്യാം

ഘട്ടം 1:ഗ്രൂപ്പ് ചാറ്റ് തുറന്ന് ഗ്രൂപ്പിൻ്റെ നെയിം ടാപ്പുചെയ്യുക.

ഘട്ടം 2: ഇവൻ്റുകൾ ടാപ്പ് ചെയ്‌ത് നിങ്ങൾ ഏത് ഇവൻ്റാണോ എഡിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നത് ആ ഇവൻ്റ് തിരഞ്ഞെടുക്കുക.

ഘട്ടം 3: എഡിറ്റ് ഇവൻ്റ് തിരഞ്ഞെടുക്കുക.

ഘട്ടം 4: മാറ്റങ്ങൾ വരുത്തുക.

ഇവൻ്റിൻ്റെ പേര്, തീയതി, സമയം, സ്ഥലം, വിവരണം എന്നിവ എഡിറ്റ് ചെയ്‌തതിനുശേഷം സേവ് അല്ലെങ്കിൽ ഷെയർ ഐക്കൺ ടാപ്പ് ചെയ്യുക.

ഇവൻ്റ് ക്യാൻസൽ ചെയ്യാൻ:ക്യാൻസൽ ഇവൻ്റിൽ യെസ് ടാപ്പ് ചെയ്‌താൽ മതി.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഒരു സമയം ഒരു ഗ്രൂപ്പ് അംഗത്തിന് മാത്രമേ ഇവൻ്റുകൾ ഹോസ്റ്റുചെയ്യാൻ സാധിക്കുകയുളളു. ഒരു സഹ-ഹോസ്റ്റ് സാധ്യമല്ല.
  • നിങ്ങൾ ഒരു ഇവൻ്റ് സൃഷ്‌ടിച്ചുകഴിഞ്ഞാൽ ഗ്രൂപ്പ് ചാറ്റിൽ ഇവൻ്റ് സൃഷ്‌ടിക്കപ്പെട്ടുവെന്ന് കാണാനാകും.
  • ഗ്രൂപ്പ് അംഗങ്ങൾക്ക് പ്രതികരിക്കാനും ഇവൻ്റ് വിവരങ്ങൾ കാണാനും മെസ്സേജുകൾ അയയ്ക്കാനുമാകും.
  • ഗ്രൂപ്പിൽ ഇല്ലാത്ത ആളുകളെ നിങ്ങൾക്ക് ഇവൻ്റിലേക്ക് ക്ഷണിക്കാൻ കഴിയില്ല.
  • നിങ്ങൾക്ക് ഒരു ഇവൻ്റ് മറ്റൊരു ചാറ്റിലേക്ക് കൈമാറാനും കഴിയില്ല.
  • ഇവൻ്റ് സൃഷ്‌ടിച്ചവർക്ക് മാത്രമേ ഇവൻ്റുകൾ എഡിറ്റ് ചെയ്യാനും ക്യാൻസൽ ചെയ്യുവാനും കഴിയൂ.
  • ഇവൻ്റിൽ മാറ്റങ്ങൾ വരുത്തുമ്പോൾ ആ ഗ്രൂപ്പിലെ അംഗങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കും. ഗ്രൂപ്പ് ചാറ്റിലും എഡിറ്റ് ചെയ്‌തതിൻ്റെ അറിയിപ്പ് ലഭിക്കുന്നതായിരിക്കും.

Also Read:'ഗൂഗിൾ ജെമിനി' ഇനി മലയാളത്തിലും; എഐ അസിസ്‌റ്റൻ്റില്‍ ഒന്‍പത് ഇന്ത്യന്‍ ഭാഷകൾ കൂടി ഉൾപ്പെടുത്തി

ABOUT THE AUTHOR

...view details