കേരളം

kerala

ETV Bharat / technology

ആപ്പിളിനോട് മല്ലടിക്കാൻ ഗൂഗിൾ; പിക്‌സല്‍ 9 സീരീസിൽ നാല് പുതിയ മോഡലുകള്‍ പുറത്തിറക്കി - GOOGLE PIXEL 9 SERIES NEW PHONES

ഗൂഗിൾ പിക്‌സല്‍ 9 സീരീസിൽ ഫോള്‍ഡബിള്‍ ഉള്‍പ്പടെ നാല് പുതിയ മോഡലുകള്‍ പുറത്തിറക്കി. തങ്ങളുടെ ഏറ്റവും പുതിയ നാല് മോഡലുകൾ ഇറക്കിക്കൊണ്ട് വിപണി പിടിക്കാനൊരുങ്ങുകയാണ് ഗൂഗിള്‍.

പിക്‌സൽ സ്റ്റുഡിയോ ആപ്പ്  ഗൂഗിൾ പിക്‌സല്‍ 9 സീരീസ് ഫോണുകൾ  GOOGLE PIXEL 9 SERIES FEATURES  GOOGLE PIXEL VS APPLE I PHONE
Google Pixel 9 Pro Fold (AP)

By ETV Bharat Kerala Team

Published : Aug 14, 2024, 12:25 PM IST

സ്‌മാർട്ട്‌ഫോണ്‍ പ്രേമികളുടെ കാത്തിരിപ്പിന്‌ വിരാമമിട്ടുകൊണ്ട് ഗൂഗിൾ പിക്‌സൽ 9 സീരീസിലെ പുതിയ ഫോണുകൾ ഔദ്യോഗികമായി പുറത്തിറക്കി. ഗൂഗിൾ പിക്‌സൽ 9 പ്രോ ഫോൾഡ്, ഗൂഗിൾ പിക്‌സൽ 9 പ്രോ എക്‌സൽ, ഗൂഗിൾ പിക്‌സൽ 9 പ്രോ, ഗൂഗിൾ പിക്‌സൽ 9 എന്നിവയാണ് ഗൂഗിൾ പിക്‌സൽ പുറത്തിറക്കിയ ഏറ്റവും പുതിയ ഫോണുകൾ. ഇവയിൽ കൂടുതൽ എഐ സേവനങ്ങൾ ലഭ്യമാവുമെന്നാണ് ഗൂഗിള്‍ പറയുന്നത്..

ഐ ഫോണിന്‍റെ തീമിന് സമാനമായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കേന്ദ്രീകൃതമാണ് പിക്‌സൽ എന്ന് കമ്പനി വ്യക്തമാക്കി. കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിൽ നടന്ന ഗൂഗിളിന്‍റെ ചടങ്ങിലാണ് പുതിയ ഗൂഗിൾ പിക്‌സൽ ഫോണുകൾ അവതരിപ്പിച്ചത്. പിക്‌സൽ ഫോണുകൾ കൂടാതെ പിക്‌സൽ വാച്ചും വയർലെസ് ഇയർബഡുകളും ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്.

ഒറിജിനൽ ഫോട്ടോയിൽ ഇല്ലാത്ത ഒരാളെ ചേർക്കാനോ, ഫോട്ടോയുടെ ലാൻഡ്‌സ്‌കേപ്പോ പശ്ചാത്തലമോ മാറ്റാനോ കഴിവുള്ള മാജിക് ഫോട്ടോ എഡിറ്റർ, എഐ സാങ്കേതികവിദ്യ, കൂടുതൽ വിപുലമായ ജെമിനി അസിസ്റ്റൻ്റ്, പുതിയ ഇമേജ് ജനറേഷൻ ആപ്പ് ആയ പിക്‌സൽ സ്റ്റുഡിയോ, ഒരു വർഷത്തേക്ക് സൗജന്യമായ പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ തുടങ്ങിയ സവിശേഷതകൾ ഉൾകൊള്ളുന്നതാണ് പുതിയ ഫോണുകൾ. ആപ്പിളിന് സിരി സേവനം പോലെയാണ് ഗൂഗിളിന്‍റെ ജെമിനി അസിസ്റ്റന്‍റ്.

ജെമിനി മറ്റ് ആൻഡ്രോയിഡ് ഫോണുകളിലും ഗൂഗിൾ ലഭ്യമാക്കുന്നുണ്ടെങ്കിലും കൂടുതൽ വിപുലമായ സൗകര്യങ്ങളോടെയാണ് പിക്‌സൽ ഫോണുകളിൽ ജെമിനി അസിസ്റ്റൻ്റ് പ്രവർത്തിക്കുക എന്നാണ് ഗൂഗിളിന്‍റെ വാദം. ആപ്പിളിനോട് മത്സരിക്കും വിധമാണ് ഗൂഗിളിന്‍റെ പുതിയ ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ സീരീസിന്‍റെ വിലയും മറ്റ് സവിശേഷതകളും പരിശോധിക്കാം.

പിക്‌സൽ സ്റ്റുഡിയോ ആപ്പ്:പിക്‌സൽ 9 സീരീസിൽ പിക്‌സൽ സ്റ്റുഡിയോ ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യും. ആപ്പിളിൻ്റെ വരാനിരിക്കുന്ന ഇമേജ് പ്ലേഗ്രൗണ്ട് ആപ്പിനോട് മത്സരിക്കുന്നതാണ് പിക്‌സൽ സ്റ്റുഡിയോ ആപ്പ്. ഈ ആപ്പിന് ടെക്സ്റ്റ് അധിഷ്‌ഠിത നിർദ്ദേശങ്ങളെ ചിത്രങ്ങളാക്കി മാറ്റാനുള്ള കഴിവുണ്ട്. ഫ്രെയിമിൽ നിന്ന് ഒബ്‌ജക്റ്റുകൾ മായ്‌ക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും പിക്‌സൽ സ്റ്റുഡിയോ ആപ്പുകൾ വഴി സാധിക്കും.

ഗൂഗിൾ പിക്‌സൽ 9

  • 6.3 ഇഞ്ച് OLED ഡിസ്‌പ്ലേ
  • 1080 x 2424 പിക്‌സൽ റെസല്യൂഷൻ
  • 1800 nits ലോക്കൽ ബ്രൈറ്റ്‌നെസ്, 2700nits പീക്ക് ബ്രൈറ്റ്‌നെസ്
  • 12 GB റാം
  • 4700mAh ബാറ്ററി
  • 50 & 48 മെഗാപിക്‌സൽ ഡുവൽ റിയർ ക്യാമറ
  • 8 മടങ്ങ് സൂമിങ്
  • ടെൻസർ ജി 4 ചിപ്‌സെറ്റ്
  • വയർലെസ് ചാർജിങ്
  • 45W ഫാസ്റ്റ് ചാർജിങ്
  • ഗൊറില്ല ഗ്ലാസ് വിക്‌ടസ് 2 കോട്ടിങ് സ്‌ക്രീൻ പ്രൊട്ടക്ഷൻ
  • ഫാസ്റ്റ് പെർഫോമൻസ്
  • മൾട്ടി ലെയർ ഹാർഡ്‌വെയർ സെക്യൂരിറ്റി
  • ആന്‍റി മാൽവെയർ പ്രൊട്ടക്ഷൻ
  • കറുപ്പ്, ലൈറ്റ് ഗ്രേ, പോർസലൈൻ, പിങ്ക് എന്നീ കളർ ഓപ്‌ഷനുകൾ
  • വില: 74,999 രൂപ

ഗൂഗിൾ പിക്‌സൽ 9 പ്രോ:

  • ടെൻസർ ജി4 ചിപ്‌സെറ്റ്
  • 4700mAh ബാറ്ററി
  • 6.3 ഇഞ്ച് LTPO OLED ഡിസ്‌പ്ലേ
  • ട്രിപ്പിൾ റിയർ ക്യാമറ
  • വയർലെസ് ചാർജിങ്
  • 45W ഫാസ്റ്റ് ചാർജിങ്
  • 50 മെഗാപിക്‌സൽ ഒക്‌ട പിഡി വൈഡ് ക്യാമറ, 48 മെഗാപിക്‌സൽ ക്വാഡ് പിഡി അൾട്രാവൈഡ് ക്യാമറ
  • 48 മെഗാപിക്‌സൽ ടെലിഫോട്ടോ ലെൻസ്
  • 1280 x 2856 പിക്‌സൽ റെസല്യൂഷൻ
  • ഗൊറില്ല ഗ്ലാസ് വിക്‌ടസ് 2 കോട്ടിങ് സ്‌ക്രീൻ പ്രൊട്ടക്ഷൻ
  • 16 GB റാം
  • വില: 94,999 രൂപ

ഗൂഗിൾ പിക്‌സൽ 9 പ്രോ എക്‌സൽ:

  • 6.8 ഇഞ്ച് 24 ബിറ്റ് LTPO OLED ഡിസ്‌പ്ലേ
  • ഗൊറില്ല ഗ്ലാസ് വിക്‌ടസ് 2 കോട്ടിങ് സ്‌ക്രീൻ പ്രൊട്ടക്ഷൻ
  • 1344 x 2992 പിക്‌സൽ റെസല്യൂഷൻ
  • ടെൻസർ ജി4 ചിപ്‌സെറ്റ്
  • ട്രിപ്പിൾ റിയർ ക്യാമറ
  • 30x സൂമിങ്
  • 5,060mAh ബാറ്ററി
  • 16GB റാം
  • വില: 1,14,999 രൂപ

ഗൂഗിൾ പിക്‌സൽ 9 പ്രോ ഫോൾഡ്:

  • 6.3 ഇഞ്ച് കവർ ഡിസ്‌പ്ലേ
  • 8 ഇഞ്ച് സൂപ്പർ അക്‌ച്വ ഫ്ലക്‌സ് ഇന്നർ ഡിസ്‌പ്ലേ
  • 1080 x 2424 പിക്‌സൽ റെസല്യൂഷൻ
  • 1800 nits HDR ബ്രൈറ്റ്‌നെസ്, 2700nits പീക്ക് ബ്രൈറ്റ്‌നസ്
  • ടെൻസർ ജി4 ചിപ്‌സെറ്റ്
  • 10.5 മെഗാപിക്‌സൽ അൾട്രാവൈഡ് ലെൻസ്
  • 5 മടങ്ങ് ഒപ്‌റ്റിക്കൽ സൂമോടെ 10.5 മെഗാപിക്‌സൽ ടെലിഫോട്ടോ സെൻസർ
  • 20 മടങ്ങ് Super Res Zoom
  • 4650mAh ബാറ്ററി
  • 45W ഫാസ്റ്റ് ചാർജിങ്
  • വില:1,72,999 രൂപ

ഒബ്‌സിഡിയൻ, പോർസലൈൻ, വിൻ്റർഗ്രീൻ, പിയോണി, ഹേസൽ, റോസ് ക്വാർട്‌സ് എന്നിങ്ങനെ ആറ് നിറങ്ങളിലാണ് പുതിയ ഫോണുകൾ ലഭ്യമാകുന്നത്. ഉപഭോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ട്, ക്രോമ, റിലയൻസ് ഡിജിറ്റൽ എന്നീ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും ചില ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും ഫോണുകൾ ഓർഡർ ചെയ്യാം. ഗൂഗിൾ പിക്‌സൽ 9 പ്രോ എക്‌സൽ, ഗൂഗിൾ പിക്‌സൽ 9 പ്രോ, ഗൂഗിൾ പിക്‌സൽ 9 എന്നീ ഫോണുകളുടെ ഓർഡറുകൾ ഇന്ന് ആരംഭിക്കും. ഫോണുകൾ വിപണിയിൽ ലഭ്യമാവണമെങ്കിൽ ഓഗസ്റ്റ് 22 വരെ കാത്തിരിക്കണമെന്നാണ് സൂചന.

Also Read: '5ജി'യിലേക്ക് ചുവടുവച്ച് ബിഎസ്എൻഎൽ; യൂണിവേഴ്‌സൽ സിം പ്ലാറ്റ്‌ഫോം ഉദ്‌ഘാടനം കഴിഞ്ഞു

ABOUT THE AUTHOR

...view details