ETV Bharat / technology

ആധാർ കാർഡ് ഇനിയും പുതുക്കിയില്ലേ? സൗജന്യപരിധി ഡിസംബർ 14 വരെ; ഓൺലൈനായി ചെയ്യുന്നതിങ്ങനെ... - AADHAAR CARD UPDATE LAST DATE

ആധാർ കാർഡ് സൗജന്യ അപ്‌ഡേറ്റ് സമയപരിധി ഡിസംബർ 15 വരെ. മൈആധാർ പോർട്ടൽ വഴി ഓൺലൈനായി പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇങ്ങനെ...

HOW TO UPDATE AADHAAR CARD  AADHAAR CARD UPDATE ONLINE  ആധാർ കാർഡ് പുതുക്കൽ 2024  ആധാർ കാർഡ് അപ്‌ഡേഷൻ 2024
Representative image (ETV Bharat)
author img

By ETV Bharat Tech Team

Published : Nov 26, 2024, 6:18 PM IST

ഹൈദരാബാദ്: ആധാർ കാർഡിലെ വിവരങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി അടുത്ത മാസത്തോടെ അവസാനിക്കും. ആധാർ കാർഡ് പുതുക്കിയിട്ട് പത്ത് വർഷമായവരും പേര്, മേൽവിലാസം അടക്കമുള്ള വിവരങ്ങളിൽ മാറ്റം വന്നവരും അപ്‌ഡേറ്റ് ചെയ്യണമെന്നാണ് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചിരുന്നത്. 2024 ഡിസംബർ 14 വരെയാണ് ആധാർ കാർഡിലെ വിവരങ്ങൾ സൗജന്യമായി പുതുക്കുന്നതിനുള്ള അവസാന തീയതി. ഇതിനുശേഷം ആധാർ കേന്ദ്രങ്ങളിൽ നിശ്ചിത ഫീസടച്ചുകൊണ്ട് രേഖകൾ പുതുക്കണം.

മുൻപ് സെപ്റ്റംബർ 14നകം പുതുക്കണമെന്ന് യുഐഡിഎഐ അറിയിച്ചിരുന്നെങ്കിലും പിന്നീട് സമയപരിധി നീട്ടി നൽകുകയായിരുന്നു. പേര്, മേൽവിലാസം, ജനന തിയതി, ഫോൺ നമ്പർ, ഇ മെയിൽ എന്നിങ്ങനെയുള്ള വിവരങ്ങളിൽ തിരുത്തൽ/ മാറ്റം വരുത്താനുള്ളവരും പത്ത് വർഷമായിട്ട് ആധാർ കാർഡ് പുതുക്കാത്തവരും അപ്‌ഡേറ്റ് ചെയ്യണമെന്നാണ് യുഐഡിഎഐ അറിയിച്ചിരിക്കുന്നത്. കുട്ടികളുടെ ബയോമെട്രിക് ഡാറ്റകൾ അഞ്ചാം വയസിൽ യുഐഡിഎഐക്ക് സമർപ്പിക്കേണ്ടതുണ്ട്. പിന്നീട് 15-ാം വയസിലാണ് പുതുക്കേണ്ടത്.

ആധാർ കാർഡിലെ ചില വിവരങ്ങൾ മൈആധാർ പോർട്ടൽ വഴി നിങ്ങൾക്ക് തന്നെ ഓൺലൈനായി ചെയ്യാൻ സാധിക്കും. മേൽവിലാസം അപ്‌ഡേറ്റ് ചെയ്യുന്നതും, ഇതുമായി ബന്ധപ്പെട്ട രേഖകൾ അപ്‌ലോഡ് ചെയ്യുന്നതും ഫോണിൽ നിന്ന് തന്നെ ചെയ്യാൻ സാധിക്കും. അതേസമയം മറ്റ് തിരുത്തലുകൾ വരുത്തുന്നതിനും, മറ്റ് അപ്‌ഡേഷനുകൾക്കും അക്ഷയ കേന്ദ്രങ്ങളെയോ, ആധാർ ഇ സേവ കേന്ദ്രങ്ങളെയോ സമീപിക്കേണ്ടതുണ്ട്. മൈആധാർ പോർട്ടൽ വഴി എളുപ്പത്തിൽ ഓൺലൈനായി എങ്ങനെ അഡ്രസിൽ മാറ്റം വരുത്താമെന്നും ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യാമെന്നും പരിശോധിക്കാം.

മൈആധാർ പോർട്ടൽ വഴി സൗജന്യമായി ആധാർ കാർഡ് പുതുക്കേണ്ട വിധം:

  • മൈആധാർ പോർട്ടൽ (myaadhaar.uidai.gov.in) തുറക്കുക
  • പോർട്ടലിൽ നിങ്ങൾക്ക് ഇഷ്‌ട്ടമുള്ള ഭാഷ തെരഞ്ഞെടുക്കാനാകും. 'മലയാളം' തെരഞ്ഞെടുക്കുക
  • തുടർന്ന് മുകളിൽ കാണുന്ന ലോഗിൻ ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക
HOW TO UPDATE AADHAAR CARD  AADHAAR CARD UPDATE ONLINE  ആധാർ കാർഡ് പുതുക്കൽ 2024  ആധാർ കാർഡ് അപ്‌ഡേഷൻ 2024
ആധാർ കാർഡ് അപ്‌ഡേഷൻ സ്റ്റെപ്പുകൾ (ഫോട്ടോ: ഇടിവി ഭാരത് ടെക് ടീം)
  • തുടർന്ന് നിങ്ങളുടെ ആധാർ നമ്പറും ക്യാപ്‌ച കോഡും നൽകിയതിനു ശേഷം 'login with OTP' എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി നൽകി 'login' ഓപ്ഷനിൽ ക്ലിക്കുചെയ്യുക.

  • തുടർന്ന് വരുന്ന പേജിൽ നിങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങൾ കാണാൻ സാധിക്കും. ഇതിൽ ഡോക്യുമെന്‍റ് അപ്‌ഡേറ്റ്, വിലാസം അപ്‌ഡേറ്റ് എന്നിവയിൽ നിങ്ങൾക്ക് ആവശ്യാനുസരണം ഓപ്‌ഷനുകൾ തെരഞ്ഞെടുക്കാം.

  • തുടർന്ന് നിർദേശങ്ങൾ വായിച്ച ശേഷം 'അടുത്തത്' എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക.
  • പിന്നീട് 'അപ്‌ഡേറ്റ് ചെയ്യുക' എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക. നിങ്ങളുടെ വിശദാംശങ്ങൾ കാണാനാകും. തുടർന്ന് ആവശ്യമായ തിരുത്തലുകൾ വരുത്താം.

  • തുടർന്ന് നൽകിയ വിശദാംശങ്ങൾ ശരിയാണെന്ന് സ്ഥിരീകരിച്ച ശേഷം 'അപ്‌ഡേറ്റ് ചെയ്യുക' എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക. ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യാനും സാധിക്കും. പണമടക്കേണ്ട അപേക്ഷകൾക്ക് പണമടയ്‌ക്കാനും സാധിക്കും.

മേൽപറഞ്ഞ രീതിയിൽ മൈആധാർ പോർട്ടലിൽ വിവരങ്ങൾ നൽകിയാൽ ഏഴ് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യപ്പെടും. 2024 ഡിസംബർ 14 മുൻപ് അപ്‌ഡേറ്റ് ചെയ്യുന്നതിന് ഫീസടക്കേണ്ടതില്ല. എന്നാൽ ഡിസംബർ 14ന് ശേഷം ഇ കേന്ദ്രങ്ങളിൽ 50 രൂപ ഫീസ് നൽകണം.

ആധാർ കാർഡ് പുതുക്കുന്നതിന് ആവശ്യമായ രേഖകൾ:

ആധാർ കാർഡ് പുതുക്കുന്നതിന് നിങ്ങളുടെ തിരിച്ചറിയൽ രേഖകൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. നൽകേണ്ട തിരിച്ചറിയൽ രേഖകളുടെ വിവരങ്ങൾ താഴെ നൽകുന്നു.

  • പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ്, ലേബർ കാർഡ്, മാർക്ക് സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒരു ഐഡന്‍റിറ്റി പ്രൂഫ്
  • വിലാസം തെളിയിക്കുന്നതിന് ബാങ്ക് പാസ്ബുക്ക്, ഇലക്‌ട്രിസിറ്റി ബില്ല്, ഗ്യാസ് കണക്ഷൻ ബില്ല്, പാസ്പോർട്ട്, വിവാഹ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, വസ്‌തു നികുതി രസീത് എന്നിവയിൽ ഏതെങ്കിലും ഒരു രേഖ.

ആധാർ സേവനങ്ങൾക്ക് മേൽപ്പറഞ്ഞ തുകയിൽ നിന്ന് അമിത നിരക്ക് ഈടാക്കിയാൽ യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയെ ഇമെയിൽ വഴിയോ ടോൾ ഫ്രീ നമ്പറായ 1947ലേക്ക് വിളിച്ചോ അറിയിക്കാൻ സാധിക്കും. ആധാർ അപ്‌ഡേഷൻ ചെയ്യേണ്ടതിന്‍റെ ആവശ്യകത ആധാറിലെ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കുക എന്നത് തന്നെയാണ്.

പേരിലെ തിരുത്തലിനും നിയന്ത്രണം,ഗസറ്റ് വിജ്ഞാപനം നിർബന്ധം:

ആധാർ കാർഡിലെ പേരിലെ തിരുത്തലുകൾക്ക് ഗസറ്റ് വിജ്ഞാപനം നിർബന്ധമാക്കിയതായി യുഐഡിഎഐ അറിയിച്ചിട്ടുണ്ട്. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയുന്നത് ലക്ഷ്യമിട്ടാണ് നടപടി. പേരിന്‍റെ ആദ്യ ഭാഗവും അക്ഷരവും തിരുത്തുന്നതിന് ഗസറ്റ് വിജ്ഞാപനവും, അതിനോടൊപ്പം പഴയ പേരിന്‍റെ തിരിച്ചറിയൽ രേഖയും നൽകണം.

Also Read: സ്‌പാം കോളുകളും എസ്‌എംഎസുകളും തലവേദനയാകുന്നുണ്ടോ? ജിയോ വരിക്കാർക്ക് ഒരൊറ്റ ക്ലിക്കിൽ ബ്ലോക്ക് ചെയ്യാം, ഇങ്ങനെ...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.