ETV Bharat / state

ഷവര്‍മ്മ വില്‍ക്കുന്ന ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന നടത്തണമെന്ന് ഹൈക്കോടതി

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഭക്ഷണശാലകളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും കോടതി

HIGH COURT  FOOD SECURITY STANDARDS  LICENSE CANCELL  SHAWARMA DEATH
Representative image (ETV Bharat file)
author img

By ETV Bharat Kerala Team

Published : 2 hours ago

എറണാകുളം: ഷവര്‍മ്മ വില്‍ക്കുന്ന ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന നടത്തണമെന്ന് ഹൈക്കോടതി. ഭക്ഷണശാലകള്‍ ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഭക്ഷണശാലകളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഭക്ഷണശാലകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. 2022ല്‍ കാസര്‍ഗോഡ് ഷവര്‍മ്മ കഴിച്ച് 16 വയസുകാരി മരിച്ച കേസിലാണ് ഹൈക്കോടതി നടപടി. കേസിലെ നഷ്‌ട പരിഹാര ആവശ്യം ഉടന്‍ തീര്‍പ്പാക്കാന്‍ വിചാരണക്കോടതിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. 2023 ൽ ഹൈക്കോടതി ഇറക്കിയ ഇടക്കാല ഉത്തരവ് കർശനമായി നടപ്പാക്കാനാണ് സർക്കാരിനോട് പറഞ്ഞിരിക്കുന്നത്. നഷ്‌ട പരിഹാരമാവശ്യപ്പെട്ട് മരിച്ച പെൺകുട്ടിയുടെ അമ്മയായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.

Also Read; വീണ്ടും വില്ലനായി ഷവർമ; 19കാരൻ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചു, 12 പേർ ചികിത്സയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.