ഹൈദരാബാദ്: വരാനിരിക്കുന്നബിഗ് ബില്യൺ ഡേയ്‌സ് സെയിലിൻ്റെ തീയതികൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ് ഫ്ലിപ്‌കാർട്ട്. സെപ്‌റ്റംബർ 30 മുതലായിരിക്കും ഈ വർഷത്തെ ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ നടക്കുക. ഫ്ലിപ്‌കാർട്ട് പ്ലസ് അംഗങ്ങൾക്ക് സെപ്‌റ്റംബർ 29 മുതൽ വിൽപ്പനയ്‌ക്കുള്ള ആക്‌സസ് ലഭിക്കും. ഇവർക്ക് ഓരോ പർച്ചേസിനുമൊപ്പം കൂടുതൽ സൂപ്പർകോയിനുകളും സ്‌പെഷ്യൽ ഇൻസെന്‍റീവുകളും ലഭിക്കും.
ഉത്സവ സീസൺ കണക്കിലെടുത്ത് വമ്പൻ ഓഫറുകൾ ലഭിക്കുമെന്നാണ് സൂചന. കഴിഞ്ഞ വർഷം ഒക്ടോബർ 8 നാണ് വിൽപ്പന ആരംഭിച്ചത്. വർധിച്ചു വരുന്ന ഷോപ്പിങ് ഡിമാൻഡ് കണക്കിലെടുത്താണ് ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ ഇത്തവണ നേരത്തെ ആരംഭിക്കുന്നത്. ഇത്തവണത്തെ ഓഫറുകളെ കുറിച്ച് ഫ്ലിപ്‌കാർട്ട് ഇതുവരെ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കഴിഞ്ഞ വർഷത്തെ ഓഫറുകൾ പരിഗണിക്കുമ്പോൾ വലിയ ഓഫറുകൾ ലഭിക്കാൻ സാധ്യതയുണ്ട്.
ഓഫറുകൾ:
- ഇലക്‌ട്രോണിക്‌സ് ആന്‍റ് ആക്‌സസറീസ്: 50% മുതൽ 80% വരെ
- ടിവികൾക്കും മറ്റ് വീട്ടുപകരണങ്ങൾക്കും: 80% വരെ കിഴിവ്
- റഫ്രിജറേറ്ററുകൾ, 4K സ്‌മാർട്ട് ടിവികൾ: 75% വരെ
- എക്‌സ്‌ചേഞ്ച് ഓഫറുകൾ, നോ-കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫറുകൾ, ക്യാഷ്ബാക്ക്, കൂപ്പണുകൾ, മറ്റ് പർച്ചേസ് ഓപ്ഷനുകൾ എന്നിവയും ഉണ്ടാകും.
- നതിങ്, റിയൽമി, ഇൻഫിനിക്‌സ് അടക്കമുള്ള ബ്രാൻഡുകൾക്ക് സമയബന്ധിതമായ പ്രത്യേക ബാങ്ക് ഓഫറുകളും ഡിസ്‌കൗണ്ടും
ആരാണ് ഫ്ലിപ്‌കാർട്ട് പ്ലസ് അംഗങ്ങൾ:
കഴിഞ്ഞ 365 ദിവസങ്ങൾക്കിടയിൽ 4 പർച്ചേസുകൾ നടത്തിയവരാണ് ഫ്ലിപ്‌കാർട്ട് പ്ലസ് അംഗങ്ങൾ. അതേ സമയം 8 വിജയകരമായ ഇടപാടുകൾ നടത്തിയവരാണ് ഫ്ലിപ്‌കാർട്ട് പ്ലസ് പ്രീമിയം അംഗങ്ങൾ. ഇവർക്കായി സെപ്‌റ്റംബർ 29 മുതൽ ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ ആരംഭിക്കും. സാധാരണ ഉപയോക്താക്കൾക്കായി വിൽപ്പന സെപ്റ്റംബർ 30 ന് ആയിരിക്കും ആരംഭിക്കുക. ഐഫോൺ പോലുള്ള സ്‌മാർട്ട്‌ഫോണുകളിൽ കാര്യമായ കിഴിവുകൾ പരിമിത കാലത്തേക്ക് മാത്രമേ ആക്‌സസ് ചെയ്യാൻ കഴിയൂ. ഇത്തരത്തിൽ പെട്ടന്ന് വിറ്റുപോയേക്കാവുന്ന ജനപ്രിയ ഉത്‌പന്നങ്ങൾ സ്റ്റോക്ക് കഴിയുന്നതിന് മുമ്പ് വാങ്ങാൻ ഫ്ലിപ്‌കാർട്ട് പ്ലസ് അംഗങ്ങൾക്ക് സാധിക്കും. നേരത്തെയുള്ള ആക്‌സസിന് പുറമെ ഫ്ലിപ്‌കാർട്ട് പ്ലസ് അംഗങ്ങൾക്ക് ഓരോ പർച്ചേസിനും 2x സൂപ്പർകോയിനുകൾ, സ്‌പെഷ്യൽ ഇൻസെന്‍റീവുകൾ അടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കും.
ഫ്ലിപ്‌കാർട്ട് പ്ലസ് അംഗത്വം എങ്ങനെ നേടാം:
- ഫ്ലിപ്‌കാർട്ടിൽ കഴിഞ്ഞ 365 ദിവസങ്ങൾക്കിടയിൽ 4 പർച്ചേസുകൾ നടത്തിയവർക്ക് ഫ്ലിപ്‌കാർട്ട് പ്ലസ് അംഗമാകാം
- കഴിഞ്ഞ 365 ദിവസങ്ങൾക്കിടയിൽ 8 പർച്ചേസുകൾ നടത്തിയവർക്ക് ഫ്ലിപ്‌കാർട്ട് പ്ലസ് പ്രീമിയം അംഗമാകാം
കൂടുതൽ ഓഫറുകൾ ലഭിക്കാനുള്ള വഴികൾ:
- ഫ്ലിപ്‌കാർട്ട് പ്ലസ് മെമ്പർഷിപ്പ് എടുക്കുക
- സെയിൽ തുടങ്ങുന്നതിന് മുൻപ് വിഷ്‌ലിസ്റ്റ് ഉണ്ടാക്കി വെയ്‌ക്കുക
- ബിഗ് ബില്യൺ ഡേയ്‌സ് സെയിലുമായി ബന്ധപ്പെട്ടുള്ള അപ്‌ഡേറ്റുകൾ നിരീക്ഷിക്കുക
Also Read: കുറഞ്ഞ വിലയിൽ ഒരു 5G ഫോൺ വാങ്ങിയാലോ? ഇൻഫിനിക്‌സ് ഹോട്ട് 50 5G വിപണിയിലേക്ക്; സവിശേഷതകൾ അറിയാം