കേരളം

kerala

ETV Bharat / technology

ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്ക് നാസയുടെ പരിശീലനം - NASA TRAINING TO INDIAN ASTRONAUTS - NASA TRAINING TO INDIAN ASTRONAUTS

ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്ക് നൂതന പരിശീലനം നൽകാനുള്ള നാസയുടെ പദ്ധതി ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി പ്രഖ്യാപിച്ചു.

ERIC GARCETTI ON INDIAN ASTRONAUTS  SATISH DHAWAN SPACE CENTER  ISRO CHAIRMAN DR S SOMANATH  എറിക് ഗാർസെറ്റി
ISRO Chairman Dr Somanath S and US Ambassador to India Eric Garcetti (Source : ANI)

By ETV Bharat Kerala Team

Published : May 25, 2024, 2:27 PM IST

വാഷിങ്ടൺ : അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് സംയുക്ത ശ്രമം നടത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്ക് നാസ ഉടൻ തന്നെ നൂതന പരിശീലനം നൽകുമെന്ന് ഉന്നത അമേരിക്കൻ നയതന്ത്രജ്ഞൻ എറിക് ഗാർസെറ്റി പറഞ്ഞു. ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി ഇന്ത്യയുടെയും യുഎസിന്‍റെയും പങ്കാളിത്തം ഉൾക്കൊള്ളുന്ന 'QUAD' എന്ന ഉപഗ്രഹം വികസിപ്പിക്കാൻ നിർദ്ദേശിച്ചു.

ബെംഗളൂരുവിലേക്കുള്ള ഔദ്യോഗിക യാത്രയ്ക്കിടെ അദ്ദേഹം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഇസ്രോ (ഐഎസ്ആർഒ) ആസ്ഥാനം സന്ദർശിച്ച് ചെയർമാൻ എസ് സോമനാഥുമായി കൂടിക്കാഴ്‌ച നടത്തി. ബഹിരാകാശ മേഖലയിൽ ഇന്ത്യയും യുഎസും തമ്മിലുള്ള സഹകരണത്തെക്കുറിച്ച് അദ്ദേഹം ചർച്ച ചെയ്‌തു.

ഒരു "QUAD സാറ്റലൈറ്റ്" വികസിപ്പിക്കാൻ യുഎസ് അംബാസഡർ നിർദ്ദേശിച്ചതായി ബഹിരാകാശ ഏജൻസി ഒരു പ്രസ്‌താവനയിൽ പറഞ്ഞു. കൂടിക്കാഴ്‌ചയിൽ, യുഎസ് - ഇന്ത്യ അക്കാദമിക് സ്ഥാപനങ്ങളുമായി ചേർന്ന് നൂതന ഡിറ്റക്‌ടറുകളും പാക്കേജിങ് സാങ്കേതികവിദ്യകളും വികസിപ്പിക്കാനുള്ള അവസരത്തെക്കുറിച്ച് ഐഎസ്ആർഒ ചെയർമാൻ ചൂണ്ടിക്കാട്ടി.

മറ്റ് രാജ്യങ്ങൾക്ക് ബഹിരാകാശ പ്ലാറ്റ്‌ഫോമുകൾ പ്രയോജനപ്പെടുത്തുന്നതിന് ഡോക്കിങ് ഇന്‍റർഫേസുകൾ നിർമ്മിക്കേണ്ടതിന്‍റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുകയും ഭ്രമണപഥത്തിലോ ഉപരിതലത്തിലോ ചന്ദ്രനിൽ ഒരു നാവിഗേഷൻ സംവിധാനം നിർമ്മിക്കുന്നതിന് ഐഎസ്ആർഒയുമായി കൈകോർക്കുകയും ചെയ്‌തു.

ഐഎസ്ആർഒ ചെയർമാനുമായുള്ള കൂടിക്കാഴ്‌ചയിൽ തനിക്ക് ലഭിച്ച ബഹുമതിയും ബഹിരാകാശ മേഖലയിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ അമേരിക്ക പ്രതിജ്ഞാബദ്ധരാണെന്നും ഗാർസെറ്റി എക്‌സിൽ കുറിച്ചു.

"ഐഎസ്ആർഒ ചെയർമാൻ ഡോ എസ് സോമനാഥിനെയും സംഘത്തെയും കണ്ടതിൽ സന്തോഷമുണ്ട്. നിസാർ ഉപഗ്രഹം വികസിപ്പിച്ചെടുക്കുന്നത് മുതൽ വാണിജ്യ ബഹിരാകാശ ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും യുഎസ് ഇന്ത്യ സ്‌പേസ് ഏജന്‍സികള്‍ തമ്മിലുള്ള പ്രതിബദ്ധത ശക്തമാണ്. കൂടാതെ യുഎസ് ഇന്ത്യ ഇനിഷ്യേറ്റീവ് ഓൺ ക്രിട്ടിക്കൽ ആന്‍റ് എമർജിംങ് ടെക്‌നോളജിയുമായി ബന്ധപ്പെട്ട് ഞങ്ങൾ പങ്കിട്ട ലക്ഷ്യങ്ങളുമായി മുന്നോട്ട് കൊണ്ടുപോകുമെന്നും" അദ്ദേഹം വ്യക്തമാക്കി.

ഐഎസ്ആർഒ പറയുന്നതനുസരിച്ച്, തുടർന്നുള്ള ചർച്ചകൾ ഇരു രാജ്യങ്ങളുടെയും പരസ്പര താൽപ്പര്യങ്ങൾ ഉയർത്തിക്കാട്ടുകയും ബഹിരാകാശ ശാസ്‌ത്രം, സാങ്കേതികവിദ്യ, ബഹിരാകാശ സമ്പദ്‌വ്യവസ്ഥ എന്നിവ വികസിപ്പിക്കുന്നതിനുള്ള ലക്ഷ്യങ്ങൾ പങ്കിടുകയും ചെയ്‌തു. വിവിധ ജോയിന്‍റ് വർക്കിങ് ഗ്രൂപ്പുകൾ, ആർട്ടെമിസ് അക്കോർഡ്, നിസാർ, ചന്ദ്രയാൻ-3 ലെ ലേസർ റിഫ്ലെക്റ്റോമീറ്റർ അറേയുടെ ഉപയോഗം എന്നിവയെല്ലാം ചർച്ചകളിൽ ഇടംപിടിച്ചു. വാണിജ്യ ബഹിരാകാശ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ബഹിരാകാശ വകുപ്പ് വഹിക്കുന്ന പങ്കിനെ കുറിച്ചും ഗാർസെറ്റി പരാമർശിച്ചു.

ഐഎസ്ആർഒ ലാബുകൾക്ക് പുറത്തുള്ള ഇന്ത്യൻ സൗകര്യങ്ങളിൽ ആദ്യമായി പേലോഡ് ടെക്നോളജിയും ബഹിരാകാശ ബന്ധിത ഹാർഡ്‌വെയറും നിർമ്മിക്കുന്നുണ്ടെന്ന് ചെയർമാൻ സോമനാഥ് പറഞ്ഞു. ഐഎസ്ആർഒ തങ്ങളുടെ പ്രോഗ്രാമുകൾക്കുള്ള പേലോഡുകളും ഉപഗ്രഹങ്ങളും ഇന്ത്യൻ കമ്പനികളിൽ നിന്ന് ലഭ്യമാക്കാനും ആഗോള വിപണിയിൽ പ്രവേശിക്കാൻ അവരെ പ്രാപ്‌തരാക്കാൻ പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു.

പരിസ്ഥിതിക്കും കാലാവസ്ഥാ വ്യതിയാനത്തിനും വേണ്ടിയുള്ള ജി-20 ഉപഗ്രഹത്തിനായുള്ള ഇന്ത്യയുടെ നിർദ്ദേശത്തിൽ നാസയുടെ പങ്കാളിത്തം, വേഗത്തിലും കൂടുതൽ ഫലത്തിനുമായി ഇരു രാജ്യങ്ങളിലെയും വാണിജ്യ കമ്പനികൾ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കാൻ, ഗഗൻയാൻ കാർഗോ മൊഡ്യൂൾ ഐഎസ്എസിലേക്ക് ചരക്ക് കൈമാറ്റം ചെയ്യുന്നത് ഒരു ഓപ്ഷനാണ്.

ഐഎസ്ആർഒയുടെ നേട്ടങ്ങളെക്കുറിച്ചും ആഗോള ബഹിരാകാശ പര്യവേക്ഷണത്തിൽ അതിന്‍റെ പങ്കിനെക്കുറിച്ചും പറഞ്ഞ് ഗാർസെറ്റി ഡോ.എസ് സോമനാഥിനെ പ്രശംസിച്ചു. ഇരുവിഭാഗങ്ങളുടെയും പ്രൊഫഷണലുകളുടെ വിനിമയ സന്ദർശനം, ബലൂൺ പരീക്ഷണങ്ങളുടെ തുടർച്ച, നാഴികകല്ലായ ഇവൻ്റുകൾ തിരിച്ചറിയൽ എന്നിവയുൾപ്പെടെ ഭാവി പരിപാടികളെക്കുറിച്ചും അവർ ചർച്ച ചെയ്‌തു.

ALSO READ : ഐഎസ്‌ആര്‍ഒയ്‌ക്ക് മറ്റൊരു പൊന്‍ തൂവല്‍ കൂടി; എഎം ടെക്‌നോളജിയില്‍ നിര്‍മ്മിച്ച ലിക്വിഡ് റോക്കറ്റ് എഞ്ചിൻ പരീക്ഷണം വിജയകരം

ABOUT THE AUTHOR

...view details